കുഞ്ഞിനോട് ഇത്തിരിയെങ്കിലും സ്‌നേഹമുണ്ടെങ്കില്‍ ചാനല്‍ നിര്‍ത്തൂ; തല്‍ക്കാലം നിര്‍ത്തുന്നില്ലെന്ന് ഡിംപിള്‍
ഇത് സോഷ്യല്‍ മീഡിയയുടെ കാലമാണ്. താരങ്ങളേയും ആരാധകരേയും അടുപ്പിക്കുന്നുവെന്നതാണ് സോഷ്യല്‍ മീഡിയയുടെ പ്രത്യേകത. ഇന്നത്തെ മിക്ക താരങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. താരങ്ങള്‍ക്ക് തങ്ങളുടെ വിശേഷങ്ങളും വാര്‍ത്തകളും നേരിട്ട് ആരാധകരിലേക്ക് എത്തിക്കാം എന്നാണ് സോഷ്യല്‍ മീഡിയയുടെ ഗുണം. ആരാധകരുടെ പ്രതികരണം വേഗത്തില്‍ അറിയാനും ഇത് താരങ്ങള്‍ക്ക് സഹായമാകുന്നുണ്ട് സമീപകാലത്തായി സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറിയ താരങ്ങള്‍ ഒരുപാടാണ്.
സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകുന്നതിന്റെ ഭാഗമായി യൂട്യൂബ് ചാനല്‍ ആരംഭിച്ച ഒരുപാട് താരങ്ങളുണ്ട്. തങ്ങള്‍ ആരാധിക്കുന്ന താരങ്ങളുടെ സ്വകാര്യ ജീവിതത്തിലേക്ക് എത്തിനോക്കാം എന്നതാണ് ആരാധകരെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. അതേസമയം സോഷ്യല്‍ മീഡിയയുടെ അതിക്രമങ്ങള്‍ക്കും താരങ്ങള്‍ ഇരയാകാറുണ്ട്. ഇപ്പോഴിതാ തന്റെ വീട്ടിലെ വിശേഷങ്ങള്‍ പങ്കുവച്ചു കൊണ്ട് എത്തിയിരിക്കുകയാണ് നടി ഡിംപിള്‍ റോസ്. തന്റെ അടുക്കള കാണല്‍ ചടങ്ങ് എന്നാണ് വീഡിയോയ്ക്ക് ഡിംപിള്‍ നല്‍കിയിരിക്കുന്ന പേര് തന്നെ. നേരത്തെ തന്റെ ഗര്‍ഭകാലത്തെക്കുറിച്ചും പ്രസവാനന്തരം നേരിട്ട വെല്ലുവിളികളെക്കുറിച്ചുമൊക്കെ ഡിംപിള്‍ വീഡിയോയിലൂടെ പറഞ്ഞിരുന്നു.

കിച്ചണ്‍ ടൂറാണ് ഇത്തവണ ചെയ്യുന്നതെന്ന് എല്ലാവര്‍ക്കും തന്നെ മനസിലായിക്കാണും എന്ന മുന്നറിയിപ്പോടെയാണ് ഡിംപിള്‍ തന്റെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞത്. മുന്‍പൊരു ഹോം ടൂര്‍ ചെയ്ത സമയത്ത് ഭയങ്കരമായ രീതിയില്‍ നെഗറ്റീവ് കമന്റുകളുമുണ്ടായിരുന്നുവെന്ന് ഓര്‍മ്മിച്ചു കൊണ്ടാണ് ഡിംപിള്‍ വീഡിയോ സംസാരിച്ചു തുടങ്ങുന്നത്. കല്യാണം കഴിഞ്ഞില്ലേ, ഭര്‍ത്താവിന്റെ വീട് കാണിച്ചാല്‍ പോരെ, ഈ വീട് കാണിക്കേണ്ട കാര്യമില്ലല്ലോ എന്ന് പറഞ്ഞ് ഒത്തിരിപ്പേര്‍ വേദനിപ്പിക്കുന്ന കമന്റുകള്‍ ഇട്ടിരുന്നുവെന്ന് താരം ഓര്‍ക്കുന്നു. കിച്ചണ്‍ ടൂര്‍ ചെയ്യാനൊന്നും ഉദ്ദേശിച്ചിരുന്നില്ലെന്നും എങ്ങനെയാണ് അറേഞ്ച് ചെയ്തിട്ടുള്ളത്, കിച്ചണ്‍ ടൂര്‍ കാണിക്കാമോയെന്ന് കുറേ പേര്‍ ചോദിച്ചിരുന്നുവെന്നും അങ്ങനെയാണ് താന്‍ ഈ വീഡിയോ ചെയ്യുന്നതെന്നും ഡിംപിള്‍ പറയുന്നു. പിന്നാലെ താരം വിശേഷങ്ങളിലേക്ക കടക്കുകയാണ്.

മാസങ്ങളായി താന്‍ സ്വന്തം വീട്ടിലാണ് നില്‍ക്കുന്നത്. അതിന്റെ കാരങ്ങളെല്ലാം നിങ്ങള്‍ക്ക് അറിയാം എന്ന് പറയുന്നു ഡിംപിള്‍. അതേസമയം ഭര്‍ത്താവിന്റെ വീട്ടില്‍ പോവുന്ന സമയത്ത് അവിടത്തെ ഹോം ടൂര്‍ കാണിക്കാം എന്നും താരം പറയുന്നുണ്ട്.. ഒന്നുമല്ലാതിരുന്ന സമയം തൊട്ട് ഈ വീടിനെ എനിക്കറിയാം. ഓരോ ആണി തറിക്കുമ്പോഴും എനിക്കറിയാം. ഇത് പണിയുന്ന സമയം മുതല്‍ എല്ലാത്തിലും ഞങ്ങളുടെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. ഭര്‍തൃവീടുമായി ഇത്രയുമധികം ആത്മബന്ധമായിട്ടില്ലെന്നും കാരണം വിവാഹം കഴിഞ്ഞിട്ട് 5 വര്‍ഷമായതേയുള്ളൂവെന്നാണ് ഡിംപിള്‍ ചോദിക്കുന്നത്.
Recommended Video

അതേസമയം എന്തിനാണ് വീഡിയോ ചെയ്യുന്നത്, കുട്ടിയെ മര്യാദയ്ക്ക് നോക്കി ഇരുന്നൂടേയെന്ന് ചിലരൊക്കെ ചോദിക്കുന്നുണ്ട് എന്നും ഡിംപിള്‍ ചൂണ്ടിക്കാണിക്കുന്നത്. തനിക്ക് കുട്ടിയോട് ഇഷ്ടമുണ്ടെങ്കില്‍ യൂട്യൂബ് ചാനല്‍ നിര്‍ത്താനും ചിലര്‍ പറയുന്നുണ്ട് എ്ന്നാല്‍ തല്‍ക്കാലം ഞാന്‍ ചാനല്‍ നിര്‍ത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നാണ് ഡിംപിള്‍ വ്യക്തമാക്കുന്നത്. തന്റെ വീടിന്റെ അടുക്കളയില്‍ മംമ്‌സ് കിച്ചണ്‍, 1985 എന്നൊരു ബോര്‍ഡ് വെച്ചിട്ടുണ്ടെന്ന് ഡിംപിള്‍ ചൂണ്ടിക്കാണിക്കുന്നു. ആ വര്‍ഷമാണ് മമ്മിയുടേയും ഡാഡിയുടേയും വിവാഹം നടന്നത് എന്നതാണ് ആ ബോര്‍ഡ് വെക്കാനുള്ള കാരണമായി ഡിംപിള്‍ പറയുന്നത്. പുതിയ വീട് സെറ്റ് ചെയ്ത് തുടങ്ങിയപ്പോള്‍ എന്റെ സിഗ്‌നേച്ചര്‍ പതിഞ്ഞ എന്തെങ്കിലും വേണമെന്നുണ്ടായിരുന്നുവെന്നും അങ്ങനെയാണ് ആ ബോര്‍ഡ് വെച്ചതെന്നും ഡിംപിള്‍ പറയുന്നു.


Click it and Unblock the Notifications