'കാലിനൊക്കെ നീര് വെച്ചിട്ടുണ്ട്, നേരത്തെ അങ്ങനെ ഉണ്ടായിട്ടില്ല; ഞാൻ ഓക്കെയായി വരുന്നു'; വിശേഷങ്ങളുമായി ഡിവൈൻ
സിനിമയിലോ സീരിയലുകളിലോ ഒന്നും അഭിനയിക്കാതെ തന്നെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ വ്യക്തിയാണ് നടി ഡിംപിള്‍ റോസിന്റെ നാത്തൂൻ ഡിവൈന്‍ ക്ലാര. ഡിംപിളിന്റെ സഹോദരൻ ഡോണുമായുള്ള വിവാഹത്തോടെയാണ് ഡിവൈൻ ശ്രദ്ധനേടുന്നത്. പിന്നീട് സോഷ്യൽ മീഡിയയിലൂടെയും യൂട്യൂബിലൂടെയും പ്രിയങ്കരിയായി മാറുകയായിരുന്നു ഡിവൈൻ. വീട്ടിലെ എല്ലാ വിശേഷങ്ങളും ഡിവൈൻ യൂട്യൂബ് വീഡിയോകളിലൂടെ പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ, രണ്ടാമതൊരു കുഞ്ഞിന്റെ കൂടി അമ്മ ആയതിന്റെ സന്തോഷത്തിലാണ് ഡിവൈൻ. കഴിഞ്ഞ ആഴ്ച്ചയാണ് ഡിവൈൻ ഒരു ആൺ കുഞ്ഞിന് കൂടി ജന്മം നൽകിയത്. ഡിവൈനിന്റെ ആദ്യത്തെ കുഞ്ഞ് തോമു സോഷ്യൽമീഡിയയിലെ താരമാണ്. തോമുവിന് രണ്ട് വയസാണ് പ്രായം. ഏതാനും മാസങ്ങൾക്ക് മുൻപാണ് തോമുവിന് കൂട്ടായി ഒരാള്‍ കൂടി എത്തുന്നുവെന്ന സന്തോഷം ഡിവൈന്‍ പങ്കുവെച്ചത്. അവിടെ നിന്നിങ്ങോട്ട് ഗർഭകാലത്തെ ഓരോ വിശേഷങ്ങളും ഡിവൈൻ പങ്കുവച്ചിരുന്നു.

സെപ്റ്റംബര്‍ 13 നാണ് കുഞ്ഞ് ജനിച്ചത്. ഡിവൈൻ തന്നെയാണ് കുഞ്ഞ് ജനിച്ച സന്തോഷം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. പിന്നാലെ ഡെലിവറി വ്ലോഗും പങ്കുവയ്ക്കുകയുണ്ടായി. ഇപ്പോഴിതാ തിരിച്ചു വീട്ടിലെത്തിയതിന്റെ സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് ഡിവൈൻ. സിസേറിയനായതിനാൽ മൂന്ന് നാല് ദിവസം ആശുപത്രിയിൽ തുടരേണ്ടി വന്നിരുന്നു. നമ്മുടെ ചാക്കോച്ചനെത്തിയെന്ന ക്യാപ്ഷനോടെയാണ് പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
'ഡെലിവറി വ്‌ളോഗ് എല്ലാവരും കണ്ട് ആശംസകൾ അറിയിച്ചിരുന്നു. തോമു ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചു. നാലഞ്ച് ദിവസം അവനെ എങ്ങനെ ആശുപത്രി റൂമില്‍ പിടിച്ചിടും എന്നോര്‍ത്ത് ടെന്‍ഷനുണ്ടായിരുന്നു. അവന്‍ ആ റൂമില്‍ നിന്നും പുറത്തിറങ്ങിയിട്ടേയില്ല. ബേബി കരയുമ്പോള്‍ ഓടിപ്പോയി നഴ്‌സിനെ വിളിച്ചുകൊണ്ടുവരുമായിരുന്നു. നഴ്‌സിംഗ് റൂമിന് അടുത്തായിരുന്നു ഞങ്ങളുടെ റൂം. കുഞ്ഞ് കരയുമ്പോഴെല്ലാം അവര്‍ വരുമായിരുന്നു. ഡയപ്പര്‍ മാറ്റാനും, ബേബിയെ കുളിപ്പിക്കാനുമെല്ലാം അവരുണ്ടായിരുന്നു', ഡിവൈൻ വിശേഷങ്ങൾ പറഞ്ഞു തുടങ്ങി.
'ശനിയാഴ്ച വൈകുന്നേരം ഞങ്ങള്‍ ഡിസ്ചാര്‍ജായി. ഞാന്‍ ഓക്കെയായി വരികയാണ്, വലിയ പ്രശ്‌നങ്ങളില്ല. ഇപ്പോള്‍ കാലിനൊക്കെ നീര് വന്നിട്ടുണ്ട്. പ്രഗ്നന്‍സി ടൈമിലൊന്നും അങ്ങനെയുണ്ടായിരുന്നില്ല. ആശുപത്രിയില്‍ അഡ്മിറ്റാവുന്നതിന് മുന്‍പ് മുതല്‍ ഡോണ്‍ ചേട്ടന്‍ കൂടെയുണ്ടായിരുന്നു. രാത്രിയിലൊക്കെ ആശുപത്രിയില്‍ കൂട്ടിരുന്നത് ചേട്ടനായിരുന്നു. ഞായറാഴ്ചയാണ് തിരിച്ച് പോയത്. പോയപ്പോള്‍ ഞങ്ങള്‍ക്ക് സങ്കടം വന്നു', ഡിവൈൻ പറഞ്ഞു.
'എന്താണ് അപ്‌ഡേറ്റെന്നൊക്കെ എല്ലാവരും ചോദിക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് ഈ വീഡിയോ എടുക്കാമെന്ന് കരുതിയത്. എന്റെ വീഡിയോകളില്‍ ഏറ്റവും കൂടുതല്‍ റീച്ച് കിട്ടിയത് ഡെലിവറി വ്‌ളോഗിനാണ്. എല്ലാ കാര്യങ്ങളും നിങ്ങളോട് പറയുന്നതല്ലേ, ഇത് രഹസ്യമാക്കി വെക്കണമെന്ന് തോന്നിയില്ല. കുറച്ച് സ്ട്രയ്ന്‍ എടുത്താണെങ്കിലും വോയ്‌സ് ഓവറൊക്കെ കൊടുത്ത് വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു', ഡിവൈൻ പറഞ്ഞു. ചാക്കോച്ചനെന്നാണ് കുഞ്ഞിനെ വിളിക്കുന്നതെന്നും ഡിവൈൻ വീഡിയോയിൽ പറഞ്ഞു.

നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുകളുമായി എത്തുന്നത്. ഇടയ്‌ക്കൊന്ന് അപ്‌സെറ്റായല്ലേ, ഡോണ്‍ പോയതിന്റെ വിഷമമാണെന്ന് മനസിലായി. ഈ വീഡിയോയ്ക്കായി കാത്തിരിക്കുകയായിരുന്നു. അമ്മയ്ക്കും കുഞ്ഞിനും എല്ലാവിധ അനുഗ്രഹങ്ങളുമുണ്ടാവട്ടെ എന്നൊക്കെ ആശംസിച്ചു കൊണ്ടാണ് കമന്റുകൾ.
കഴിഞ്ഞ ദിവസം ഡോണിനെ കുറിച്ച് ഡിവൈൻ പങ്കുവച്ച ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റും ശ്രദ്ധനേടിയിരുന്നു. കുഞ്ഞിനെ വാങ്ങുന്നതടക്കമുള്ള ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ടുള്ള പോസ്റ്റിൽ എഴുതിയ വരികളിലാണ് ആരാധകരുടെ കണ്ണുടക്കിയത്. 'നിങ്ങളാണ് എന്റെ ശക്തി ഡോണ്‍ ചേട്ടാ, എന്റെ ജീവിതത്തില്‍ ഞാന്‍ എടുത്ത ഏറ്റവും മികച്ച തീരുമാനമാണ് നിങ്ങള്‍. നിങ്ങളുമൊന്നിച്ചുള്ള ജീവിതം എന്നെ കൂടുതല്‍ ശക്തയും കംഫട്ടബിളും ആക്കുന്നു' എന്നാണ് ഡിവൈൻ കുറിച്ചത്.


Click it and Unblock the Notifications











