അന്ന് അങ്ങനെയൊരു തീരുമാനം എടുത്തത് മണ്ടത്തരമായി പോയി, ഇപ്പോൾ മാറ്റം അറിയുന്നുണ്ട്; ഡിവൈൻ പറയുന്നു

സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് പരിചിതയാണ് ഡിവൈൻ ക്ലാര ഡോൺ. നടി ഡിംപിള്‍ റോസിന്റെ സഹോദരനുമായുള്ള വിവാഹത്തോടെയാണ് ഡിവൈൻ ക്ലാര ശ്രദ്ധനേടുന്നത്. പിന്നീട് യൂട്യൂബിൽ ഫാമിലി വ്‌ളോഗുകൾ പങ്കുവച്ച് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കുകയായിരുന്നു. വീട്ടിലെ എല്ലാ വിശേഷങ്ങളും ഡിവൈൻ തന്റെ ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയാണ് ഡിവൈൻ രണ്ടാമതൊരു ആൺ കുഞ്ഞിന് കൂടി ജന്മം നൽകിയത്.

കുഞ്ഞതിഥി വരാന്‍ പോകുന്നുവെന്ന് അറിഞ്ഞത് മുതലുള്ള വിശേഷങ്ങളെല്ലാം ഡിവൈന്‍ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. പ്രസവത്തിനായി സ്വന്തം വീട്ടിലേക്ക് പോവുന്നതും, ആശുപത്രിയില്‍ അഡ്മിറ്റായതും ശേഷമുള്ള വിശേഷങ്ങളുമെല്ലാം വീഡിയോയിലൂടെ കാണിച്ചിരുന്നു. കഴിഞ്ഞ ദിവസം കുഞ്ഞിന്റെ നൂല് കേട്ട് വിശേഷങ്ങളും ഡിവൈൻ പങ്കുവയ്ക്കുകയുണ്ടായി. ഇപ്പോഴിതാ വീടിനടുത്തുള്ള ആയുര്‍വേദ ആശുപത്രിയില്‍ പ്രസവരക്ഷ നടത്തിയതിനെക്കുറിച്ചുള്ള വീഡിയോയുമായി എത്തിയിരിക്കുകയാണ് ഡിവൈൻ.

Divine Clara Don

ഡോക്ടറോട് സംസാരിച്ച് ആരാധകരുടെ ചില ചോദ്യങ്ങൾക്കുള്ള മറുപടിയും വീഡിയോയിലൂടെ നൽകുന്നുണ്ട്. പോസ്റ്റ്പാര്‍ട്ടം പിരീഡില്‍ ഒരു കെയര്‍ കൊടുക്കുന്നത് നല്ലതാണെന്ന് ഡോക്ടർ പറയുന്നു. മെന്റലി, ഇമോഷണലി, ഫിസിക്കലിയെല്ലാം ഇത് നല്ലതാണ്. നിര്‍ബന്ധമായും എടുക്കണമെന്നില്ല, എടുത്താല്‍ നല്ലതാണ് എന്ന് ഡോക്ടർ വ്യക്തമാക്കി. ലേഹ്യവും കഷായവുമൊക്കെ കഴിക്കുന്ന സമയത്ത് മാംസാഹാരം കഴിക്കാന്‍ പറ്റുമോയെന്ന സംശയമുണ്ട്. കുറേപേര്‍ എന്നോട് ഇതേക്കുറിച്ച് ചോദിച്ചിരുന്നുവെന്ന് ഡിവൈൻ ഡോക്ടറോട് പറഞ്ഞു.

ഡെലിവറി കഴിഞ്ഞാല്‍ ഓവര്‍ ഈറ്റിംഗ് നടക്കാറുണ്ട് പലപ്പോഴും, അങ്ങനെയാണ് വല്ലാതെ തടി കൂടുന്നത്. പ്രോപ്പറായൊരു ഡയറ്റ് എടുത്താല്‍ നല്ലതാണ്. ആദ്യത്തെ രണ്ടാഴ്ച നോണ്‍ വെജ് ഒഴിവാക്കിയാല്‍ നല്ലതാണ്. ദഹനപ്രശ്‌നങ്ങള്‍ വരില്ലെന്നാണ് ഡോക്ടർ നൽകിയ മറുപടി. പ്രസവ ശേഷം തിളച്ച വെള്ളത്തില്‍ കുളിക്കണമെന്ന് പറയുന്നതില്‍ കാര്യമുണ്ടോയെന്നും ഡിവൈന്‍ ഡോക്ടറോട് ചോദിക്കുകയുണ്ടായി. സ്റ്റിച്ച് ഉരുകണമെന്ന് പറഞ്ഞാണ് മുന്‍പ് അങ്ങനെ ചെയ്തിരുന്നത്. സഹിക്കാവുന്ന ചൂടുള്ള വെള്ളത്തില്‍ കുളിച്ചാല്‍ മതിയെന്നാണ് ഡോക്ടര്‍ പറഞ്ഞത്.

പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെക്കുറിച്ച് സ്വയവും കൂടെയുള്ളവര്‍ക്കും ബോധ്യമുണ്ടെങ്കില്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ പറ്റും. കൂടെയുള്ളവരുടെ കെയറിംഗിലൂടെ അത് എളുപ്പത്തില്‍ മാറ്റാനാവും. സിസേറിയനാണെങ്കിലും ചെറിയ രീതിയിലുള്ള വ്യായാമം ചെയ്യാം. ഫീഡിംഗിലൂടെ തന്നെ ശരീരഭാരം കുറഞ്ഞോളും. ഓവറായി സ്‌ട്രെയിന്‍ ചെയ്യാതെ നടക്കാനും മറ്റ് കാര്യങ്ങള്‍ ചെയ്യാനും പറ്റും. ശരീരത്തില്‍ വന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നമ്മള്‍ തയ്യാറാവണം.

Divine Clara Don

ഓരോരുത്തരുടെയും ശരീരപ്രകൃതം നോക്കിയാണ് പ്രസവ രക്ഷയുടെ കാര്യങ്ങളും ചെയ്യുന്നത്. ആളുകള്‍ പറയുന്നത് കേട്ട് കാര്യങ്ങള്‍ ചെയ്യുന്നതിലും നല്ലത് വിദഗദ്ധ അഭിപ്രായം എടുത്ത് ചെയ്യുന്നതാണ്. എല്ലാവരുടെ കാര്യങ്ങളും ഒരുപോലെ അല്ലെന്ന് മനസിലാക്കുക. ജനറലി കുറച്ച് കാര്യങ്ങള്‍ എല്ലാവര്‍ക്കും ചെയ്യാവുന്നതാണെന്നും ഡോക്ടര്‍ വ്യക്തമാക്കി.

എന്റെ വീഡിയോകള്‍ കണ്ട് കുറേപേര്‍ ഒരുപാട് സംശയങ്ങള്‍ ചോദിച്ചിരുന്നു. അതാണ് ഇങ്ങനെയൊരു വീഡിയോ ചെയ്യാൻ കാരണമെന്ന് ഡിവൈൻ പറഞ്ഞു. എന്റെ ട്രീറ്റ്‌മെന്റില്‍ ഞാന്‍ സംതൃപ്തയാണ്. ആദ്യത്തെ പ്രസവ സമയത്ത് പുറത്തൊന്നും പോയി ഒന്നും ചെയ്യണ്ടെന്നായിരുന്നു ഞാന്‍ പറഞ്ഞത്. അന്ന് അങ്ങനെയൊരു തീരുമാനം എടുത്തത് മണ്ടത്തരമായെന്ന് ഇപ്പോൾ തോന്നുണ്ടെന്നും ഡിവൈൻ വീഡിയോയിൽ പറഞ്ഞു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X