ജീവിതത്തിൽ ഞാനെടുത്ത ഏറ്റവും മികച്ച തീരുമാനം ഇതാണ്; എന്നെ ശക്തയാക്കിയത്; ഡിവൈന്റെ വാക്കുകൾ
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ് ഡിംപിൾ റോസ്. സിനിമയിലും സീരിയലുകളിലുമെല്ലാം അഭിനയിച്ചിട്ടുള്ള ഡിംപിൾ കഴിഞ്ഞ കുറച്ചു കാലങ്ങളായി അഭിനയത്തിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ്. യൂട്യൂബിൽ നിരന്തരം വീഡിയോകളുമായെല്ലാം നടി എത്താറുണ്ട്. കുടുംബവിശേഷങ്ങളടക്കം ഡിംപിൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഡിംപിളിന്റെ വീഡിയോകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതരാണ് സഹോദരൻ ഡോണും ഭാര്യ ഡിവൈനും.
സ്വന്തമായി യൂട്യൂബ് ചാനലുള്ള ഡിവൈന് സോഷ്യൽ മീഡിയയിൽ ആരാധകർ നിരവധിയാണ്. ഡോണുമായുള്ള വിവാഹശേഷമാണ് ഡിവൈൻ യുട്യൂബ് ചാനൽ ആരംഭിച്ചതും സോഷ്യൽമീഡിയയിൽ സജീവമായി വിശേഷങ്ങൾ പങ്കുവെക്കാൻ തുടങ്ങിയതും. പിന്നീട് ഡിംപിളിനെ പോലെ തന്നെ താരമായി മാറുകയായിരുന്നു ഡിവൈനും. നാത്തൂന്മാരാണെങ്കിലും കൂട്ടുകാരികളെപ്പോലെയാണ് ഡിംപിളും ഡിവൈനും.

കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തിയതിന്റെ സന്തോഷത്തിലാണ് ഡിവൈനും ഡിംപിലുമെല്ലാം. കഴിഞ്ഞ ദിവസമാണ് ഡിവൈൻ രണ്ടാമതൊരു ആൺ കുഞ്ഞിന് കൂടി ജന്മം നൽകിയത്. ഡിവൈനിന്റെ ആദ്യത്തെ കുഞ്ഞ് തോമു സോഷ്യൽമീഡിയയിലെ താരമാണ്. തോമുവിന് രണ്ട് വയസാണ് പ്രായം. ഏതാനും മാസങ്ങൾക്ക് മുൻപാണ് തോമുവിന് കൂട്ടായി ഒരാള്‍ കൂടി എത്തുന്നുവെന്ന സന്തോഷം ഡിവൈന്‍ പങ്കുവെച്ചത്. പിന്നീട് ഓരോ വിശേഷങ്ങളും ഡിവൈൻ ആരാധകരുമായി പങ്കുവെച്ചിരുന്നു.
സെപ്റ്റംബര്‍ 13 ന് ആയിരുന്നു രണ്ടാമത്തെ കുഞ്ഞിന്റെ ജനനം. ഡിവൈൻ തന്നെയാണ് കുഞ്ഞ് ജനിച്ച സന്തോഷം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. പിന്നാലെ ഡെലിവറി വ്ലോഗും പങ്കുവച്ച് എത്തിയിരുന്നു. ഇപ്പോഴിതാ ഭര്‍ത്താവിന്റെ സ്‌നേഹത്തെ കുറിച്ചും പിന്തുണയെ കുറിച്ചും പറഞ്ഞു കൊണ്ട് പുതിയൊരു സോഷ്യല്‍ മീഡിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ് ഡിവൈന്‍. തന്റെ പ്രസവ സമയത്ത് തോമു മറ്റ് കുടുംബാഗങ്ങള്‍ക്കുമൊപ്പം പുറത്ത് കാത്തു നില്‍ക്കുന്നതും, കുഞ്ഞ് പിറന്നപ്പോള്‍ അതിനെ കൈയ്യിലേക്ക് വാങ്ങുന്നതുമെല്ലാം കാണിച്ചുകൊണ്ടുള്ള വീഡിയോയ്‌ക്കൊപ്പമാണ് പോസ്റ്റ്.
'നിങ്ങളാണ് എന്റെ ശക്തി ഡോണ്‍ ചേട്ടാ, എന്റെ ജീവിതത്തില്‍ ഞാന്‍ എടുത്ത ഏറ്റവും മികച്ച തീരുമാനമാണ് നിങ്ങള്‍. നിങ്ങളുമൊന്നിച്ചുള്ള ജീവിതം എന്നെ കൂടുതല്‍ ശക്തയും കംഫട്ടബിളും ആക്കുന്നു' ഡിവൈന്‍ കുറിച്ചു. ഡോണിനെ പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ വന്നുകൊണ്ടിരിയ്ക്കുന്നത്. നല്ല ഒരു ഭര്‍ത്താവും അച്ഛനുമാണ് ഡോണ്‍, ഡോണിനെ കിട്ടിയ ഡിവൈന്‍ ഭാഗ്യവതിയാണ് എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

ഇത് തങ്ങൾ പ്ലാൻ ചെയ്ത പ്രഗ്നൻസി അല്ലെന്ന് ഡിവൈൻ മുൻപൊരു വീഡിയോയിൽ പറഞ്ഞിരുന്നു. തോമു സർപ്രൈസ് ബേബിയാണ്. അതുപോലെ തന്നെ ഇതും അൺപ്ലാൻഡായിരുന്നു. രണ്ട്, മൂന്ന് വർഷം കൂടി കഴിഞ്ഞിട്ട് കുഞ്ഞ് മതിയെന്നായിരുന്നു തീരുമാനം. പിന്നീട് തോമുവിന്റെ കുറുമ്പ് കൂടിയപ്പോൾ ഒരു കുട്ടി മതിയെന്ന് വരെ ആലോചിച്ചിരുന്നു. അതിനിടെയാണ് വീണ്ടും ഗർഭിണിയാണെന്ന് അറിയുന്നതെന്നാണ് ഡിവൈൻ പറഞ്ഞത്.
നടി മേഘ്ന വിൻസെന്റുമായുള്ള വിവാഹബന്ധം വേർപിരിഞ്ഞ ശേഷമാണ് ഡിവൈനിനെ ഡോൺ വിവാഹം ചെയ്തത്. ഡോൺ തനിക്ക് പറ്റിയ പങ്കാളിയാണെന്ന് ഡിവൈൻ മുൻപ് പറഞ്ഞിട്ടുണ്ട്. ഡോണ്‍ ചേട്ടന്റേത് രണ്ടാം വിവാഹമായതില്‍ എനിക്ക് വിഷമമൊന്നും തോന്നിയിരുന്നില്ല. ഞാന്‍ കല്യാണം കഴിക്കുന്നയാള്‍ മദ്യപിക്കരുതെന്നും പുകവലിയ്ക്കരുതെന്നും ഉണ്ടായിരുന്നു. ഡോണ്‍ ചേട്ടന്‍ ഭയങ്കര ജനുവിനും സോഫ്റ്റുമാണ്. എപ്പോഴും എന്റെ കാര്യങ്ങള്‍ അന്വേഷിക്കുന്ന ആളാണെന്നും ഡിവൈൻ പറഞ്ഞിരുന്നു.


Click it and Unblock the Notifications