കുഞ്ഞിനെ പോലും വെറുതെ വിടുന്നില്ല, നിങ്ങൾ അവിടെ വേലക്കാരിയാണോ എന്നൊക്കെയാണ് ചോദ്യം; പ്രതികരിച്ച് ഡിവൈൻ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഡിംപിൾ റോസ്. അഭിനയത്തില്‍ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലും യൂട്യൂബ് വിഡിയോകളിലൂടെയുമൊക്കെയായി ആരാധകർക്ക് മുന്നിൽ എത്താറുണ്ട് താരം. ഡിംപിളിനെ പോലെ ആരാധകർക്ക് സുപരിചിതയാണ് നാത്തൂൻ ഡിവൈൻ ക്ലാരയും. ഡിംപിളിന്റെ സഹോദരൻ ഡോണുമായുള്ള വിവാഹത്തോടെയാണ് ഡിവൈൻ ശ്രദ്ധനേടുന്നത്. പിന്നീട് ഫാമിലി വ്‌ളോഗുകളുമായെത്തി യൂട്യൂബിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കുകയായിരുന്നു ഡിവൈൻ.

തന്റെയും കുടുംബത്തിന്റെയും എല്ലാ വിശേഷങ്ങളും ഡിവൈൻ യൂട്യൂബിലൂടെ പങ്കുവെക്കാറുണ്ട്. അടുത്തിടെയാണ് ഡിവൈനും ഡോണിനും രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. പ്രഗ്നന്‍സി ടെസ്റ്റ് നടത്തിയത് മുതല്‍ കുഞ്ഞിന്റെ നൂലുകെട്ട് വരെയുള്ള എല്ലാ വിശേഷങ്ങളും ഡിവൈൻ ചാനലിൽ പങ്കുവച്ചിരുന്നു. രണ്ടു മക്കളുമായി സന്തോഷത്തോടെ കഴിയുകയാണ് ഡിവൈനും ഡോണും ഇപ്പോൾ.

Divine Clara Don

നടി മേഘ്‌ന വിൻസെന്റുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയ ശേഷമാണ് ഡോൺ ഡിവൈനെ വിവാഹം കഴിച്ചത്. അതിന്റെ പേരിൽ ഡോണിനെ വിമർശിക്കുന്നവർ ഇന്നും നിരവധിയാണ്. ഡിവൈൻ പങ്കുവയ്ക്കുന്ന വീഡിയോകൾക്ക് താഴെ അടക്കം മോശം കമന്റുകളുമായി നിരവധി പേരാണ് എത്താറുള്ളത്. എന്നാല്‍ അതൊന്നും കണിക്കിലെടുക്കാതെയാണ് ഡിവൈൻ മുന്നോട്ട് പോകുന്നത്. അതേസമയം ചില കമന്റുകൾ വല്ലാതെ വേദനിപ്പിക്കുന്നത് ആണെന്ന് പറഞ്ഞെത്തിയിരിക്കുകയാണ് ഡിവൈൻ ഇപ്പോൾ.

ആരെ വേണമെങ്കിലും പറഞ്ഞോട്ടെ പക്ഷെ മക്കളെ പറഞ്ഞാൽ സഹിക്കാൻ കഴിയില്ലെന്ന് പുതുതായി പങ്കുവെച്ച വീഡിയോയിൽ ഡിവൈൻ പറയുന്നു. 'എന്തിനാണ് വെറുതെ, പോട്ടെ... എന്ന് ചിന്തിക്കുമ്പോൾ വളരെ മോശം കമന്റുകളാണ് പറയുന്നത്. എന്നെയോ ഡോൺ ചേട്ടനെയോ വീട്ടുകാരെയോ പറയുന്നത് ഒക്കെ പോട്ടെ എന്ന് വയ്ക്കാം എന്നാൽ ജനിച്ചു ഇത്രയും ദിവസം ആയ കുഞ്ഞിനെ വരെ പറയുന്നത് വളരെ മോശം പരിപാടിയാണ്. അതുകൊണ്ടാണ് ഇങ്ങനെയൊരു വീഡിയോ ചെയ്യാമെന്ന് കരുതിയതും', ഡിവൈൻ പറഞ്ഞു.

'എനിക്ക് അറിയില്ല എന്തിന്റെ പേരിലാണ് ഇങ്ങനെ കമന്റ് ചെയ്യുന്നത്. നൂറിൽ 90 പേരും കൂടെയുണ്ട്, എന്നാൽ പത്തുപേർ പറയുന്നത് നമ്മുടെ മനസ്സിലാണ് കൊള്ളുന്നത്. ഞാൻ ആ വ്യക്തികാരണമാണ് ഫേമസ് ആയതെന്നാണ് ചിലർ പറയുന്നത്. ഞാൻ ആ വ്യക്തിയുടെ പേര് എടുത്തുപറയുന്നില്ല. കാരണം ഞാൻ അവരെ ബഹുമാനിക്കുന്നു. പക്ഷേ അതിന്റെ പേരിൽ എന്തിന്റെ അടിസ്ഥാനത്തിലാണ് എന്നെ വേദനിപ്പിക്കുന്നതെന്ന് മനസിലാകുന്നില്ല',

'ഈ കൊച്ച് ആരുടെയാണ്, നിങ്ങൾ വേലക്കാരി ആണോ? എന്നൊക്കെയാണ് ചിലർ ചോദിക്കുന്നത്. ആരുടെ കൊച്ചാണെന്ന് അറിയാൻ എന്റെ വീട്ടിലെക്ക് വന്നാൽ മതി ഞാൻ പറഞ്ഞു തരാം ആരുടെ കൊച്ചാണെന്ന്. എനിക്ക് അറിയാം എന്റെ കൊച്ച് ആരുടേതാണെന്ന്', ഡിവൈൻ പറഞ്ഞു. 'അച്ഛൻ അമ്മ എന്ന നിലയിൽ ചിന്തിക്കൂ... നമ്മുടെ കുഞ്ഞുങ്ങളെ പറഞ്ഞാൽ എന്തോരം വേദന ഉണ്ടാകുമെന്ന്. കുറച്ചുപേർക്ക് എങ്കിലും മനസ്സിലാകും അത്',

Divine Clara Don

'ഒന്നും അറിയാത്ത ആളുകൾ അല്ല നമ്മളെ പറയാൻ വരുന്നത്. വീഡിയോ കണ്ടിട്ട് ഈ മോശം കാര്യങ്ങൾ എന്തിന് പറയുന്നു. ഞാൻ ആരെയും വേദനിപ്പിക്കാൻ നിൽക്കുന്നില്ല. എല്ലാ സൈഡും വരുന്നതാണ് ഇവിടെ എന്ന് എനിക്കറിയാം. എങ്കിലും ഇത്തരം മോശം കാര്യങ്ങൾ ചെയ്യുമ്പോൾ മുകളിൽ ഇരിക്കുന്നയാൾ ഇതെല്ലാം കാണുന്നുണ്ട് എന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്. അയാൾ തന്നെ പറയട്ടെ ഇതിനുള്ള മറുപടി. അല്ലാതെ കേസ് കൊടുക്കാനൊന്നും ഞാനില്ല', ഡിവൈൻ വ്യക്തമാക്കി.

'ഞാൻ ഒരാളുടെയും പിന്തുണയില്ലാതെ കയറിവന്ന ഒരാളാണ്. എന്റെ വീഡിയോ കണ്ട് സപ്പോർട്ട് ചെയ്യുന്നവരൊക്കെയുണ്ട്. അത് ഇല്ലെന്നല്ല, പക്ഷെ എന്റെ വീഡിയോ ഇഷ്ടമല്ലാത്തവരാണെങ്കിൽ എന്നെ ബ്ലോക്ക് ചെയ്യുക. അല്ലാതെ എന്നെ മോശം പറയുന്നതുകൊണ്ട് എന്താണ് കിട്ടുന്നത്. നിങ്ങൾ എന്നെ ചീത്ത വിളിച്ചാൽ ഞാൻ ഡോൺ ചേട്ടനെ ഇട്ടിട്ട് പോകുമെന്ന് തോന്നുന്നുണ്ടോ? ഒരിക്കലുമില്ല',

'എന്റെ മക്കൾ എന്റെ ഭർത്താവ് എന്ന നിലയ്ക്കാണ് ഞാൻ ജീവിക്കുന്നത്. എനിക്ക് എന്റെ ജീവിതം എന്ന് പറയുന്നത് ഡോൺ ചേട്ടനാണ്. അപ്പനും അമ്മയുമൊക്കെ കുറച്ചുകാലമേ കാണൂ. നമുക്കൊപ്പം എന്നുമുണ്ടാവുക ഭർത്താവാണ്', ഡിവൈൻ വീഡിയോയിൽ പറഞ്ഞു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X