'മാതാപിതാക്കളെ നോക്കുന്നില്ല, വീട്ടിലേക്ക് പോകുന്നില്ല!; കമന്റുകൾക്ക് മറുപടി നൽകി ഡിവൈനും അമ്മയും

സിനിമയിലോ സീരിയലുകളിലോ ഒന്നും മുഖം കാണിക്കാതെ തന്നെ താരമായി മാറിയ ആളാണ് നടി ഡിംപിള്‍ റോസിന്റെ നാത്തൂൻ ഡിവൈന്‍ ക്ലാര. ഡിംപിളിന്റെ സഹോദരൻ ഡോണുമായുള്ള വിവാഹത്തോടെയാണ് ഡിവൈൻ ശ്രദ്ധ നേടുന്നത്. പിന്നീട് ഫാമിലി വ്‌ളോഗുകളുമായെത്തി യൂട്യൂബിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കുകയായിരുന്നു. തന്റെയും കുടുംബത്തിന്റെയും എല്ലാ വിശേഷങ്ങളും ഡിവൈൻ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയാണ് ഡിവൈനും ഡോണിനും രണ്ടാമതൊരു കുഞ്ഞ് കൂടി ജനിച്ചത്.

പ്രഗ്നന്‍സി ടെസ്റ്റ് നടത്തിയത് മുതല്‍ കുഞ്ഞിന്റെ നൂലുകെട്ട് വരെയുള്ള എല്ലാ വിശേഷങ്ങളും പങ്കുവെച്ച് ഡിവൈൻ എത്തിയിരുന്നു. ഈ വിശേഷങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാൽ അതിനിടയിൽ മോശം കമന്റുകളുമായെത്തി ചിലർ ഡിവൈനെ വേദനിപ്പിക്കുകയുണ്ടായി. ഇപ്പോഴിതാ അവർക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഡിവൈൻ. അമ്മയ്ക്ക് ഒപ്പമാണ് ഡിവൈന്റെ പുതിയ വീഡിയോ.

Divine Clara Don

ഞാന്‍ എന്റെ മാതാപിതാക്കളെ നോക്കുന്നില്ലെന്നും, തൃശ്ശൂരിലേക്ക് പോവണമെന്നാണ് എപ്പോഴും പറയുന്നതെന്ന തരത്തിലുമുള്ള ചില കമന്റുകള്‍ കണ്ടിരുന്നു. അത് കണ്ടപ്പോള്‍ എനിക്ക് ഒരുപാട് സങ്കടമായി. അമ്മ തന്നെ അതേക്കുറിച്ച് പറയട്ടെ എന്ന് പറഞ്ഞാണ് ഡിവൈന്‍ വീഡിയോ ആരംഭിച്ചത്. അങ്ങനെയൊന്നുമില്ല, ഞങ്ങളെ നല്ല പോലെയാണ് നോക്കുന്നതെന്നായിരുന്നു അമ്മ പറഞ്ഞത്. യൂട്യൂബ് കമന്റുകൾ കാണുമ്പോള്‍ സങ്കടമൊന്നും വരാറില്ലെന്നും സ്വന്തമായി വരുമാനമൊക്കെ ഉണ്ടാക്കി മോള്‍ തങ്ങളെ നോക്കുന്നതില്‍ സന്തോഷമാണെന്നും അമ്മ പറഞ്ഞു.

"എനിക്ക് യൂട്യൂബില്‍ നിന്നും വരുമാനം വന്ന് തുടങ്ങിയപ്പോള്‍ മുതല്‍ ഞാന്‍ ഇനി നിങ്ങളെ നോക്കിക്കോളാമെന്ന് രണ്ടാളോടും ഞാൻ പറഞ്ഞിരുന്നു. കല്യാണം കഴിഞ്ഞ് തോമു ഉണ്ടാവുന്നത് വരെയുള്ള എന്റെ കാര്യങ്ങളെല്ലാം നോക്കിയത് ഇവരാണ്. ഇടയ്ക്കിടയ്ക്ക് ഞാന്‍ ഇവര്‍ക്ക് ഡ്രസ് വാങ്ങിച്ചു നൽകാറുണ്ട്. സാരിയേക്കാളേറെ നൈറ്റിയാണ് അമ്മയ്ക്ക് വാങ്ങാറുള്ളത്. അമ്മ അങ്ങനെ പുറത്തേക്കൊന്നും പോകാറില്ല."- ഡിവൈൻ വ്യക്തമാക്കി.

പ്രസവച്ചെലവ് മകൾ വഹിച്ചതിനെ കുറിച്ചും അമ്മ പറഞ്ഞു. സ്വന്തമായി സമ്പാദിച്ച് തന്നെ നോക്കണമെന്ന് മോള്‍ക്കൊരു ആഗ്രഹം വന്നു, അവള്‍ നോക്കിക്കോട്ടെ എന്ന് ഞങ്ങൾ കരുതി എന്നാണ് അമ്മ പറഞ്ഞത്. ആരേയും ബുദ്ധിമുട്ടിക്കാതെ തന്നെ എല്ലാം ചെയ്യാനായതില്‍ എനിക്ക് സന്തോഷമുണ്ടെന്ന് ഡിവൈനും പറഞ്ഞു.

ഡോണ്‍ നല്ല പയ്യനാണ്, മിടുക്കനാണ്. ഭാര്യയേയും മക്കളേയും നന്നായി നോക്കുന്നയാളാണ്. കല്യാണം കഴിഞ്ഞാല്‍ ഭര്‍ത്താവിനൊപ്പമല്ലേ ജീവിക്കേണ്ടത്. ഡിവൈന്‍ തൃശ്ശൂര്‍ക്ക് പോണമെന്ന് പറയുന്നതില്‍ എനിക്ക് സങ്കടമൊന്നും തോന്നാറില്ല. ഡിവൈന്‍ എന്തിനാണ് തൃശ്ശൂരിലേക്ക് പോവുന്നത്, സ്വന്തം വീട്ടില്‍ തന്നെ നിന്നൂടേയെന്നാണ് എന്നോട് ചോദിക്കുന്നത്. ഡിംപിളിനോട് ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോവുന്നില്ലേയെന്ന് ചോദിക്കുന്നത് കാണാറുണ്ട്. ഇതൊക്കെ ഒരാളാണ് തിരിച്ചും മറിച്ചും ചോദിക്കുന്നതെന്നും അമ്മ പറഞ്ഞു.

Divine Clara Don

കെട്ടിയോന്റെ കൂടെ വരിക, തിരിച്ച് പോവുക എന്നാണ് അമ്മ പറഞ്ഞിട്ടുള്ളത്. അല്ലാതെ ഇവിടെ ഒറ്റയ്ക്ക് വന്ന് നില്‍ക്കുന്നതിനോട് അമ്മയ്ക്ക് താല്‍പര്യമില്ല. എനിക്കാണേല്‍ ഡോണ്‍ ചേട്ടനൊപ്പം നില്‍ക്കുന്നതാണ് ഇഷ്ടം. ചേട്ടനെ മിസ്സ് ചെയ്യുന്നുവെന്ന് പറയുന്നതോ, അങ്ങോട്ടേക്ക് പോവുന്നതിലൊന്നും അമ്മയ്‌ക്കൊരു വിഷമവുമില്ല. ഡോണ്‍ ചേട്ടന്‍ എല്ലാത്തിനും യെസ് പറയുന്നയാളാണ്. അദ്ദേഹം ഒരിക്കലും നോ പറയാറില്ല.

ആശുപത്രിയിലായിരുന്ന സമയത്ത് അമ്മയോട് രാത്രിയില്‍ വീട്ടിലേക്ക് പൊക്കോളാൻ പറഞ്ഞിരുന്നു. അമ്മ പകല്‍ മാത്രം നിന്നാല്‍ മതിയെന്നാണ് അദ്ദേഹം പറഞ്ഞത്. നല്ലൊരു കുടുംബത്തിലാണ് എന്നെ കെട്ടിച്ചുവിട്ടത്, ഞാന്‍ സമാധാനപൂര്‍ണ്ണമായ കുടുംബജീവിതം നയിക്കുന്നതില്‍ എന്റെ മാതാപിതാക്കൾക്ക് സന്തോഷമേയുള്ളൂ എന്നും ഡിവൈൻ വീഡിയോയിൽ പറഞ്ഞു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X