'മേഘ്നയെ വിളിച്ചില്ലേ?', കുഞ്ഞിന്റെ നൂലുകെട്ട് വീഡിയോക്ക് താഴെ ചോദ്യം; ഡിവൈന്റെ മറുപടിക്ക് കയ്യടി!

സിനിമയിലോ സീരിയലുകളിലോ ഒന്നും മുഖം കാണിച്ചിട്ടില്ലെങ്കിലും മലയാളികൾക്ക് പരിചിതയാണ് നടി ഡിംപിള്‍ റോസിന്റെ നാത്തൂൻ ഡിവൈന്‍ ക്ലാര. ഡോണുമായുള്ള വിവാഹത്തോടെയാണ് ഡിവൈൻ ശ്രദ്ധനേടുന്നത്. പിന്നീട് ഫാമിലി വ്‌ളോഗുകളുമായെത്തി യൂട്യൂബിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കുകയായിരുന്നു താരം. തന്റെയും കുടുംബത്തിന്റെയും എല്ലാ വിശേഷങ്ങളും ഡിവൈൻ യൂട്യൂബിലൂടെ പങ്കുവെക്കാറുണ്ട്. അടുത്തിടെയാണ് ഡിവൈനും ഡോണിനും രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്.

പ്രഗ്നന്‍സി ടെസ്റ്റ് നടത്തിയത് മുതല്‍ പ്രസവം വരെയുള്ള എല്ലാ വിശേഷങ്ങളും ഡിവൈൻ ചാനലിൽ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ മകന്റെ നൂലുകെട്ട് വീഡിയോയുമായി എത്തിയിരിക്കുകയാണ് ഡിവൈൻ. കുടുംബത്തില്‍ അടുത്തിടെ ഒരു മരണം നടന്നതിനാല്‍ വലിയ ആര്‍ഭാടമൊന്നുമില്ലാതെയാണ് നൂലുകെട്ട് നടത്തുന്നത്. തോമുവിന്റെ ചടങ്ങ് നല്ല രീതിയിലാണ് നടത്തിയത്. അതുകണ്ട് ചാക്കോച്ചന് ഭാവിയിലൊരു വിഷമം തോന്നരുതല്ലോ എന്ന് കരുതിയാണ് ചെറിയൊരു പരിപാടിയായി നടത്താൻ തീരുമാനിച്ചതെന്ന് ഡിവൈൻ പറഞ്ഞു.

Divine Clara Don

മറ്റൊരിടത്ത് വെച്ചാണ് ചടങ്ങ് നടത്തിയത്. കുട്ടികളൊക്കെയുള്ളതിനാല്‍ പുറമെ വെച്ച് നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു. ചാക്കോച്ചന്റെ നൂലുകെട്ട് എന്ന് വരണം, ബാക്കിയൊക്കെ നിങ്ങളുടെ ഇഷ്ടം പോലെ ചെയ്‌തോളൂ എന്നാണ് ഇവന്റുകരോട് പറഞ്ഞതെന്നും ഡിവൈൻ വീഡിയോയിൽ പറഞ്ഞു. നൂലുകെട്ട് ചടങ്ങിനുള്ള സാധനങ്ങളെല്ലാം ഒരാൾ അയച്ച് തന്നിരുന്നു. തോമുവിനും ചാക്കോച്ചനുമുള്ള ഡ്രസും അവര്‍ തന്നിട്ടുണ്ട്. ഒഫീഷ്യല്‍ നെയിം വെച്ചൊരു ഡ്രസും കിട്ടിയിട്ടുണ്ട്. പേര് വെളിപ്പെടുത്തുന്ന സമയത്ത് അത് കാണിക്കാം.

ക്രിസ്ത്യന്‍സിന് നൂലുകെട്ട് എന്നൊരു ചടങ്ങുണ്ടോയെന്ന് എല്ലാവരും ചോദിക്കാറുണ്ട്. ഹിന്ദുക്കള്‍ക്ക് മാത്രമേ ഇങ്ങനെയൊരു ചടങ്ങുള്ളൂ എന്നാണ് പലരും കരുതുന്നത്. കുടുംബ ലിറ്റര്‍ജി ബുക്കില്‍ നൂലുകെട്ടിനുള്ള പ്രാര്‍ത്ഥന വരെയുണ്ട്. നമ്മളായിട്ട് ഉണ്ടാക്കുന്ന ചടങ്ങല്ല ഇതെന്നും ഡിവൈൻ പറഞ്ഞു.

തോമു മാത്രമല്ല ചാക്കോച്ചനും അപ്പ മോനാണ്. കരയുമ്പോള്‍ അപ്പ ആശ്വസിപ്പിക്കുന്നത് അവന് ഭയങ്കര ഇഷ്ടമാണ്. പപ്പമാര്‍ ചേര്‍ന്നാണ് ചടങ്ങ് നടത്തുന്നത്. ഡിംപിളാണ് പ്രാര്‍ത്ഥന ചൊല്ലിയത്. കുഞ്ഞിന് കണ്ണെഴുതുന്നതും കരിവളയിടുന്നതും സ്വര്‍ണ്ണാഭരണം ഇടീക്കുന്നതുമെല്ലാം വീഡിയോയില്‍ ഡിവൈൻ കാണിക്കുന്നുണ്ട്.

ചടങ്ങിനെക്കുറിച്ചോര്‍ത്ത് ടെന്‍ഷനടിച്ചിരുന്നു. പുറത്ത് നടത്തുമ്പോള്‍ എങ്ങനെയാകുമെന്ന് അറിയില്ലായിരുന്നു. പത്തുപേര് പോലുമില്ലാതെയാണ് ചടങ്ങ് നടത്തിയത്. നേരത്തെ ചാക്കോച്ചന്റെ നൂലുകെട്ടിനെക്കുറിച്ച് എല്ലാവരും ചോദിച്ചിരുന്നു. എല്ലാം നിങ്ങളേയും കൂടി കാണിക്കാമെന്ന് കരുതിയാണ് വീഡിയോ ചെയ്തതെന്നും ഡിവൈന്‍ വ്യക്തമാക്കി. നിരവധി പേരാണ് വീഡിയോയുടെ താഴെ കമന്റുകളുമായി എത്തിയത്. ചിലർ ചില അനാവശ്യ ചോദ്യങ്ങളുമായും എത്തിയിരുന്നു.

മേഘ്‌നയെ നൂലുകെട്ടിന് വിളിച്ചില്ലേ എന്നായിരുന്നു ഒരാളുടെ ചോദ്യം. 'വിളിച്ചു, ഷൂട്ടായ കാരണം വരാന്‍ പറ്റിയില്ല. ആ കുട്ടിക്ക് ഇല്ലാത്ത പ്രശ്‌നം നിങ്ങള്‍ക്കുണ്ടെങ്കില്‍ അതിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല കേട്ടോ, പിന്നെ പഠിച്ചതല്ലേ പാടൂ' എന്നാണ് ഡിവൈൻ അയാൾക്ക് മറുപടി നൽകിയത്. നല്ല മറുപടി, ഡിവൈന്‍ പൊളിച്ചു. രണ്ടാമത് വിവാഹം കഴിക്കുന്ന ആദ്യത്തെ സംഭവം ഒന്നുമല്ല ഇത്, ഡിവൈന്‍ ഇതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ട് പോവുക എന്നാണ് ആരാധകര്‍ ഡിവൈനോട് പറഞ്ഞത്.

Divine Clara Don

എന്തേ മേഘ്‌ന ഓടിപ്പോയേ, ഡോണ്‍ എന്താ ചെയ്‌തത് എന്ന ചോദ്യവുമായി എത്തിയ ആൾക്കും ഡിവൈനും ഡോണിന്റെ അമ്മ ഡെന്‍സി ടോണിയും മറുപടി കൊടുത്തിരുന്നു. 'ഉറക്കം കിട്ടുന്നില്ലേ അറിയാഞ്ഞിട്ട്, നല്ലൊരു ഡോക്ടറിനെ കാണൂട്ടോ, സമയം അതിക്രമിച്ചിരിക്കുന്നു' എന്നായിരുന്നു ഡെന്‍സിയുടെ മറുപടി. 'യൂബര്‍ വിളിച്ചപ്പോള്‍ കിട്ടിയില്ല, സോ ഓടിപ്പോയി' എന്ന രസകരമായ മറുപടിയാണ് ഡിവൈൻ നൽകിയത്. ഡോണിന്റെ ആദ്യ ഭാര്യയാണ് നടി മേഘ്‌ന വിൻസെന്റ്. ആ ബന്ധം വേർപിരിഞ്ഞ ശേഷമാണ് ഡോൺ ഡിവൈനെ വിവാഹം കഴിക്കുന്നത്.

അതേസമയം വീട്ടില്‍ വെച്ച് ചടങ്ങ് നടത്താതിരുന്നതിനെക്കുറിച്ച് ചോദിച്ചയാള്‍ക്കും ഡിവൈന്‍ മറുപടി നല്‍കിയിരുന്നു. ഞാന്‍ എവിടെ വെച്ച് ചടങ്ങ് നടത്തിയാല്‍ നിങ്ങള്‍ക്കെന്താണ്. നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും ക്യാഷ് എടുത്തിട്ടല്ല ഞാന്‍ അവിടെ കൊടുത്തത്. കമന്റിടാം, പക്ഷേ, എല്ലാത്തിനുമൊരു ലിമിറ്റുണ്ട്. സ്ഥലം ഇല്ലെങ്കില്‍ നിങ്ങള്‍ തരുമോ എന്നും ഡിവൈന്‍ ചോദിച്ചു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X