ജീവിച്ചു കാണിക്കാന്‍ പോയതല്ലേ, എന്നിട്ട് നീ എന്തുണ്ടാക്കി? പന്ത്രണ്ട് വര്‍ഷം അവനെന്നെ അടച്ചിട്ടു!

കഴിഞ്ഞ ദിവസമായിരുന്നു നടന്‍ ക്രിസ് വേണു ഗോപാലും നടി ദിവ്യ ശ്രീധറും വിവാഹം കഴിച്ചത്. ഇരുവരുടേയും വിവാഹം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ ജീവിത പ്രതിസന്ധികളെക്കുറിച്ച് സംസാരിക്കുകയാണ് ദിവ്യ ശ്രീധര്‍. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ക്രിസും ദിവ്യയും മനസ് തുറന്നത്. തന്റെ ആദ്യ വിവാഹത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചൊക്കെ ദിവ്യ സംസാരിക്കുന്നുണ്ട്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ജീവിതത്തില്‍ ഒരുപാട് പ്രശ്‌നങ്ങളിലൂടെ കടന്നു പോയ വ്യക്തിയാണ് ഞാന്‍. എവിടേയും എത്തിപ്പെടില്ല, എന്നൊരു ആത്മവിശ്വാസക്കുറവ് എനിക്കുണ്ടായിരുന്നു. എല്ലാവരും എന്റെ ചെവിയില്‍ ഓതി തരുന്നത് ഈ ഫീല്‍ഡില്‍ നില്‍ക്കാന്‍ പറ്റുന്നതിന് ഒരു പരിധിയുണ്ട്, കൂടി വന്നാല്‍ ഒരു വര്‍ഷം, നിന്റെ പ്രായം ആയി എന്നൊക്കെയാണത്. 23-ാമത്തെ സീരിയലാണ് ഇപ്പോള്‍ ചെയ്യുന്നത്. പട്ടിണി കൂടാതെ ജീവിക്കാം എന്നല്ലാതെ കോടികള്‍ ഉണ്ടാക്കാന്‍ പറ്റുമെന്നോ വലിയ വീടുണ്ടാക്കാന്‍ പറ്റുമെന്നോ പറയാനാകില്ല.

Divya Sreedhar

എന്നോട് പലരും ചോദിച്ചിട്ടുണ്ട്, നീ ജീവിച്ചു കാണിക്കാന്‍ പോയതല്ലേ, എന്നിട്ട് നീ എന്തുണ്ടാക്കി എന്ന് പലരും ചോദിച്ചിട്ടുണ്ട്. നീ എങ്ങനെ മക്കളേയും കൊണ്ട് ജീവിച്ചുവെന്ന് ചോദിച്ചിട്ടില്ല. കുറച്ച് പേര്‍ മാത്രം നീ മക്കളെ ഉപേക്ഷിക്കാതെ അവരേയും കൊണ്ട് ജീവിച്ചില്ലേ എന്ന് ചോദിക്കാറുണ്ട്. 18-ാമത്തെ വയസില്‍ വീട്ടുകാരെ വെറുപ്പിച്ച് ഒളിച്ചോടിയതാണ്. പതിനാല് കൊല്ലം ഞാന്‍ ജീവിച്ചത് ഭര്‍ത്താവിന്റെ സ്‌നേഹം പോലും കിട്ടാതെയാണ്. രണ്ട് മക്കളുണ്ടായി. അപ്പോള്‍ ചിലര്‍ ചോദിക്കും പിന്നെ മക്കള്‍ എങ്ങനെയുണ്ടായെന്ന്?

കുട്ടികള്‍ ഉണ്ടായതു കൊണ്ട് മാത്രം ഭര്‍ത്താവിന്റെ സ്‌നേഹം ലഭിച്ചുവെന്നാകുമോ? സെക്‌സിനും ഉപരിയായി നമ്മള്‍ ആഗ്രഹിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. അതൊക്കെ ഇല്ലാതാകുമ്പോള്‍ നമ്മള്‍ അനുഭവിക്കുന്ന ഒറ്റപ്പെടലുണ്ട്. 32-ാം വയസിലായിരുന്നു വിവാഹ മോചനം നേടുന്നത്. അത്രയും വൈകിപ്പോയി. അപ്പോഴേക്കും രണ്ടാമത്തെ കുട്ടിയുമായിരുന്നു. ഇത്രയും വൈകണമായിരുന്നുവോ എന്നാണ് അപ്പോള്‍ പലരും ചോദിച്ചത്.

Divya Sreedhar

എന്നെ പിന്തുണയ്ക്കാന്‍ ആരും ഉണ്ടായിരുന്നില്ല. സ്വന്തം ഇഷ്ടത്തിന് ഇറങ്ങിപ്പോയതിനാല്‍ ആരും കൂടെയുണ്ടായിരുന്നില്ല. അവര്‍ക്ക് ഒന്നും ചെയ്യാനുമാകില്ല. സഹിക്കുന്നതിന് ഒരു പരിധിയുണ്ട്. അങ്ങനെയാണ് ആ തീരുമാനമെടുക്കുന്നത്. അപ്പോഴും വക്കീലിന് മുമ്പാകെ എന്നോട് ചോദിച്ചു, എനിക്ക് ഒരു അവസരം കൂടി തരുമോ എന്ന്. ഒരു പെണ്ണിനെ മനസിലാക്കാന്‍ പതിനാല് കൊല്ലം വേണോ? എന്നായിരുന്നു എന്റെ മറുപടി. അങ്ങനെ എനിക്ക് ആ തീരുമാനം എടുക്കേണ്ടി വന്നു.

പതിനെട്ട് വയസുവരെ ഞാന്‍ ഈ ഫീല്‍ഡിലുണ്ട്. എന്റെ പന്ത്രണ്ട് വര്‍ഷം അവനെന്നെ അടച്ചിട്ടു. എന്റെ ആഗ്രഹങ്ങളൊക്കെ മൂടിക്കെട്ടി. വിവാഹ മോചനത്തിന്റെ സമയത്ത് മകന് ഒന്നേ മുക്കാല്‍ വയസായിരുന്നു. ഒരു ഒളിച്ചോട്ടം പോലെയായിരുന്നു തിരുവനന്തപുരത്തേക്ക് വരുന്നത്. എന്റെ കഴിവിന് ലഭിച്ചൊരു അംഗീകാരം പോലെയാണ് ഭദ്ര എന്ന സീരിയലില്‍ അവസരം കിട്ടുന്നത്. ഇപ്പോള്‍ 23-ാമത്തെ സീരിയല്‍ ചെയ്യുന്നു. മക്കളെ ഉപേക്ഷിച്ച് എന്റെ സ്‌ന്തോഷത്തിന് പുറകെ മാത്രമായി പോയിട്ടില്ല. അവര്‍ക്ക് വേണ്ടിയാണ് ഞാന്‍ ഇന്നും ജീവിക്കുന്നത്. അതിനുള്ള പ്രതിഫലം ആകാം ഈ വിവാഹത്തിലേക്ക് ഇന്ന് എത്തിച്ചത്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X