'രണ്ട് കൊല്ലം മകളെ വിട്ടു നില്‍ക്കേണ്ടി വന്നു; ഒളിഞ്ഞു നിന്ന് മോളെ കാണേണ്ടി വന്നു'; തിരിച്ചു പോകാനായില്ല
മലയാളികള്‍ക്ക് സുപരിചിതരായ താരദമ്പതിമാരാണ് ദിവ്യ ശ്രീധറും ക്രിസ് വേണുഗോപാലും. ഇരുവരുടേയും വിവാഹം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു. ദിവ്യയുടെ രണ്ടാം വിവാഹമായിരുന്നു. പ്രായത്തിന്റെ പേരിലും ഇരുവരും പരിഹാസങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയ പരിഹാസങ്ങളെ പിന്നിലാക്കി ഇരുവരും മുന്നോട്ട് പോവുകയാണ്.
തന്റെ ആദ്യ വിവാഹത്തെക്കുറിച്ചും ജീവിതത്തിലുണ്ടായ താളപ്പിഴകളെക്കുറിച്ചുമൊക്കെ ദിവ്യ ശ്രീധര്‍ മനസ് തുറന്നിരുന്നു. ഇപ്പോഴിതാ തന്റെ മകളില്‍ നിന്നും അകന്നു കഴിയേണ്ടി വന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ദിവ്യ ശ്രീധര്‍. കൈരളി ചാനലിലെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ദിവ്യ ശ്രീധര്‍. ഭര്‍ത്താവ് ക്രിസ് വേണുഗോപാലും ഒപ്പമുണ്ട്. മകള്‍ക്ക് ഇഷ്ടമുള്ള പാട്ട് പാടിയ ശേഷമാണ് ദിവ്യ ശ്രീധര്‍ സംസാരിക്കുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''മോള്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആ ജീവിതം വേണ്ടെന്ന് വച്ച് ഇറങ്ങിപ്പോരുന്നത്. തിരിച്ച് പോകണം എന്ന അര്‍ത്ഥത്തില്‍ തന്നെയാണ് വന്നത്. പക്ഷെ എന്തോ എവിടേയും എത്താന്‍ സാധിക്കാത്തതിനാല്‍ തിരിച്ചു പോകാന്‍ സാധിച്ചില്ല. അതിനാല്‍ രണ്ട് വര്‍ഷക്കാലം എനിക്ക് മോളെ വിട്ടു നില്‍ക്കേണ്ടി വന്നു. ആറാം ക്ലാസ് പകുതി മുതല്‍ എട്ടാം ക്ലാസ് പകുതി വരെ. ആദ്യമൊന്നും കോണ്ടാക്ട് ചെയ്യാന്‍ സാധിച്ചിരുന്നില്ല. പിന്നെ എങ്ങനെയോ ഒരു ദിവസം വിളിച്ചപ്പോള്‍ മോളെ കിട്ടി. സംസാരിച്ചു. പിന്നെ ദിവസവും വിളിക്കാന്‍ തുടങ്ങി'' ദിവ്യ ശ്രീധര്‍ പറയുന്നു.
''പയ്യന്നൂര്‍ സെന്റ് മേരീസിലാണ് മോള്‍ പഠിച്ചിരുന്നത്. അവിടെ കാണാന്‍ പോകുമായിരുന്നു. ആ സമയത്ത് മോന്‍ മാത്രമേ കൂടെ ഉണ്ടായിരുന്നുള്ളൂ. ഒന്നേ മുക്കാല്‍ വയസായിരുന്നു. എല്ലാവരും ഞാന്‍ പോയി എന്നൊക്കെ ആ അര്‍ത്ഥത്തില്‍ പറഞ്ഞതിനാല്‍ എനിക്ക് മോളെ മറഞ്ഞു നിന്ന് കാണേണ്ട അവസ്ഥ വന്നിട്ടുണ്ട്. ചോക്ലേറ്റൊക്കെ കൊണ്ടു കൊടുക്കുമ്പോള്‍ മോള്‍ ആരും കാണാതെ ടെറസിന്റെ മുകളില്‍ പോയിരുന്ന് കഴിക്കും. ഞാന്‍ മോളോട് പറഞ്ഞത് ഒരേയൊരു കാര്യമാണ്. ഞാനായിട്ട് നിര്‍ബന്ധിക്കില്ല, മോള്‍ക്ക് എപ്പോള്‍ അമ്മയുടെ അടുത്ത് വരാന്‍ തോന്നുന്നുവോ അപ്പോള്‍ അമ്മയെ വിളിക്കണം.'' താരം പറയുന്നു.

ഒരു ദിവസം രാത്രി എന്റെ മോള്‍ എന്നെ വിളിച്ചു. അമ്മ എന്നെ തിരിച്ചു കൊണ്ടു പോകണം എന്ന് പറഞ്ഞു. ഞാന്‍ നിര്‍ബന്ധിച്ച് കൊണ്ടു വന്നാല്‍ ശരിയാകില്ല. അവള്‍ തിരിച്ചറിഞ്ഞ് വരണം. എവിടെയാണ് ശരി, എവിടെയാണ് തെറ്റെന്ന് മനസിലാക്കണം. എന്റെ മോള്‍ എന്റെ കൂടെ വന്നു. പിന്നീട് പരിയാരം പൊലീസ് സ്റ്റേഷനില്‍ വച്ച് ഒപ്പിട്ട് എന്റെ മോളെ ഇങ്ങോട്ട് കൊണ്ടു വന്നു. ഇപ്പോള്‍ എന്റെ കൂടെയുണ്ട്. പതിനെട്ട് വയസായി. മകളെ മറഞ്ഞു നിന്നൊക്കെ കാണേണ്ട അവസ്ഥ അനുഭവിച്ചവര്‍ക്കേ മനസിലാകൂവെന്നും താരം പറയുന്നുണ്ട്.
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരാണ് ദിവ്യ ശ്രീധറും ക്രിസ് വേണുഗോപാലും. ജനപ്രീയ പരമ്പരകളില്‍ അഭിനയിച്ച് മലയാളികളുടെ ഇഷ്ടം നേടിയവരാണ് ഇരുവരും.


Click it and Unblock the Notifications