മരിക്കാന്‍ വേണ്ടി സാരി കെട്ടിയിട്ടുണ്ട്, കയറി നില്‍ക്കുമ്പോള്‍ എന്റെ മകനെ ഞാന്‍ ഓര്‍ത്തു: ദിവ്യ ശ്രീധര്‍

ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടെന്ന് നടി ദിവ്യ ശ്രീധര്‍. ക്രിസ് വേണു ഗോപാലുമായുള്ള വിവാഹത്തിന് പിന്നാലെ മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദിവ്യ തന്റെ ജീവിതത്തെക്കുറിച്ച് സംസാരിച്ചത്. എന്തുകൊണ്ടാണ് താന്‍ ക്രിസ് വേണു ഗോപാലിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്ന് സംസാരിക്കുകയായിരുന്നു ദിവ്യ.

തന്റെ ആദ്യ വിവാഹത്തില്‍ സംഭവിച്ചത് എന്തെന്നും താരം പറയുന്നുണ്ട്. ഇനി തനിക്ക് ഒറ്റപ്പെടാന്‍ വയ്യെന്നാണ് ദിവ്യ ശ്രീധര്‍ പറയുന്നത്. മരിക്കാന്‍ തയ്യാറായതായിരുന്നു. എന്നാല്‍ അവസാന നിമിഷം മകന്റേയും മകളുടേയും മുഖം ഓര്‍മ്മ വന്നുവെന്നാണ് താരം പറയുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Divya Sreedhar

ഇനി എനിക്ക് ഒറ്റപ്പെടാന്‍ വയ്യ. ഇനി ഒറ്റപ്പെടുന്നുണ്ടെങ്കില്‍ അത് അങ്ങേക്കുള്ള പോക്കിലായിരിക്കും. ഞാനതേക്കുറിച്ച് ഒരുപാട് ആലോചിച്ചതാണ് ഏട്ടനെ പരിചയപ്പെടുന്നതിന് മൂന്ന് മാസം മുമ്പേ വരെ ഞാന്‍ കരഞ്ഞ് വിഷമിച്ചിട്ടുണ്ട്. മരിക്കാന്‍ വേണ്ടി സാരി കെട്ടിയിട്ടുണ്ട്. മക്കളേയും വിട്ടു പോകാന്‍. കട്ടിലിന് മുകളില്‍ കയറി നില്‍ക്കുമ്പോള്‍ എന്റെ മകനെ ഞാന്‍ ഓര്‍ത്തു. അവന് ഒന്നേ മുക്കാല്‍ വയസുള്ളപ്പോഴാണ് ഞാന്‍ ബന്ധം പിരിയുന്നത്. പിന്നെ മകളുടെ ഭാവി എന്താകുമെന്നും ചിന്തിച്ചു. അവര്‍ എന്റെ കൂടെയാണെങ്കില്‍ സുരക്ഷിതരാണെന്ന് എനിക്കറിയാം എന്നാണ് താരം പറയുന്നത്.

പലരുടേയും കുറ്റപ്പെടുത്തലുകള്‍ കാരണമാണ് ഞാന്‍ അങ്ങനെ ചിന്തിച്ചത്. ഞാന്‍ കൈ മുറിച്ചിട്ടുണ്ട്, ഗുളിക കഴിച്ചിട്ടുണ്ട്, എല്ലാം ചെയ്തിട്ടുണ്ട്. മക്കള്‍ക്ക് വേണ്ടി ജീവിക്കണം എന്ന് ചിന്തിച്ചു. ഒരുപക്ഷെ ഇങ്ങനൊരു ജീവിതം എനിക്ക് വേണ്ടി വരുന്നുണ്ടെന്നതു കൊണ്ടാകാം മാറി ചിന്തിച്ചത്. ഇപ്പോള്‍ ഇതാ ഇങ്ങനെ ഇരിക്കുന്നു. ഇതൊക്കെ എന്റെ സ്വ്പനമാണ്. അതൊക്കെ സാധിച്ചു തന്നുവെന്നും ദിവ്യ ശ്രീധര്‍ പറയുന്നു.

ആദ്യത്തെ കല്യാണം രജിസ്റ്റര്‍ ചെയ്തിരുന്നില്ല, രേഖകളില്ല, രണ്ട് മക്കള്‍ മാത്രം. ഞാന്‍ പറഞ്ഞ ഒരേയൊരു കാര്യം എന്റെ വീട്ടുകാര്‍ അറിയണം, നാലുപേര്‍ അറിയെ താലി കെട്ടണം. ഇതാണ് എന്റെ ഭര്‍ത്താവ് എന്ന് പറയാനാകണം. മക്കളുടെ ജീവിതം സേഫ് ആകണം എന്നായിരുന്നുവെന്നും ദിവ്യ പറയുന്നു.

Divya Sreedhar

എനിക്ക് ജീവിക്കണം. 14 വര്‍ഷം ദാമ്പത്യ ജീവിതമായും, എട്ട് വര്‍ഷം ശേഷവും. അത്രയും വര്‍ഷങ്ങള്‍ എന്റെ ജീവിതത്തില്‍ നിന്നും പോയി. ഇതിനിടെ പ്രൊപ്പോസലുകള്‍ വന്നിട്ടുണ്ടായിരുന്നു. പക്ഷെ അതൊന്നും ശാശ്വതമായിരുന്നു. അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു വന്നത്. ആര്‍ട്ടിസ്റ്റാണെന്ന് കണ്ടും പണത്തിന് വേണ്ടിയുമായിരുന്നു. അവരെ എനിക്ക് എന്റെ മക്കളുടെ അച്ഛന്‍ എന്ന് പറഞ്ഞ് കാണിക്കാന്‍ പറ്റില്ലായിരുന്നു. സമൂഹത്തിന് മുന്നില്‍ എനിക്ക് ഇതാണ് എന്റെ ഭര്‍ത്താവ് എന്ന് പറയാന്‍ സാധിക്കണം എന്നാണ് താരം പറയുന്നത്.

ആദ്യ വിവാഹബന്ധം പരാജയമായ ദിവ്യ ക്രിസ്സുമായി സീരിയല്‍ ലൊക്കേഷനില്‍ വച്ചാണ് പരിചയപ്പെടുന്നത്. കല്യാണാലോചന വന്നതോടെ ജാതകമൊക്കെ നോക്കി ആചാരപ്രകാരമായിരുന്നു വിവാഹം തീരുമാനിച്ചത്. എല്ലാത്തിനും പിന്തുണയുമായി ദിവ്യയുടെ രണ്ട് മക്കളും മുന്നില്‍ തന്നെയുണ്ടായിരുന്നു.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X