ഓസിയെ പോലൊരു ഭാര്യ ഭാഗ്യം, അശ്വിന്‍ സീരിയസ് ആയി; പഴയ റൊമാന്‍സ് മിസ് ചെയ്യുന്നുവെന്ന് കമന്റ്; ബേബിമൂണ്‍ ഹിറ്റ്
സോഷ്യല്‍ മീഡിയയുടെ പ്രിയപ്പെട്ട താരജോഡിയാണ് ദിയ കൃഷ്ണയും അശ്വിന്‍ ഗണേഷും. നടന്‍ കൃഷ്ണ കുമാറിന്റെ മകളായ ദിയയ്ക്ക് ഇന്ന് സോഷ്യല്‍ മീഡിയ ലോകത്ത് സ്വന്തമായൊരു ഇടമുണ്ട്. തന്റെ യൂട്യുബ് ചാനലിലൂടെ ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട് ദിയ. ഇന്‍സ്റ്റഗ്രാമിലേയും നിറ സാന്നിധ്യമാണ് ദിയ. സഹോദരങ്ങളില്‍ സോഷ്യല്‍ മീഡിയയിലെ മിന്നും താരം ദിയ തന്നെയാണ്.
ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ പുതിയൊരു ഘട്ടത്തിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ് ദിയ കൃഷ്ണ. അമ്മായാകാനുള്ള തയ്യാറെടുപ്പിലാണ് ദിയ കൃഷ്ണ. ആറ് മാസം ഗര്‍ഭിണിയാണ് ദിയ ഇപ്പോള്‍. ഇതിനിടെ ഭര്‍ത്താവ് അശ്വിന്‍ ഗണേഷുമൊക്കെ മാലിദ്വാപില്‍ ബേബിമൂണ്‍ ആഘോഷിക്കുകയാണ് ദിയ ഇപ്പോള്‍. മാലിദ്വീപില്‍ നിന്നുള്ള ദിയയുടെ വ്‌ളോഗ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.

അശ്വിന്റെ ജന്മദിന ആഘോഷവും യാത്രയുടെ ഭാഗമാണ്. കഴിഞ്ഞ ദിവസം അശ്വിന്റെ ജന്മദിനം ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ ദിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. പിന്നാലെയാണ് തങ്ങളുടെ യാത്രയുടേയും അശ്വിന്റെ ജന്മദിനാഘോഷത്തിന്റേയുമെല്ലാം ദൃശ്യങ്ങളുമായി ദിയ വ്‌ളോഗ് പങ്കുവച്ചിരിക്കുന്നത്. മനോഹരമായ വ്‌ളോഗ് സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്. നിരവധി പേരാണ് കമന്റുകളുമായി എത്തിക്കൊണ്ടിരിക്കുന്നത്.
''അശ്വിന്‍, ഓസിയെ പോലൊരു ഭാര്യയെ നല്‍കി നിങ്ങളെ അനുഗ്രഹിച്ചതിന് ദൈവത്തോട് നന്ദി പറയണം. മാലിദ്വീപില്‍ അവള്‍ നിങ്ങളുടെ ജന്മദിനം ആഘോഷിച്ച രീതി മാജിക്കിനേക്കാള്‍ ഒട്ടും കുറവായിരുന്നില്ല. കാഴ്ചയുടെ വിരുന്ന് തന്നെയായിരുന്നു. പ്രണയവും, കഷ്ടപ്പാടും, ഓരോ വിശദാംശങ്ങള്‍ക്ക് പിന്നിലുമുള്ള ചിന്തയുമൊക്കെ ഒരുപാട് കാര്യങ്ങള്‍ സംസാരിക്കുന്നുണ്ട്. നിങ്ങള്‍ രണ്ട് പേര്‍ക്കും ജീവിതം കാലം മുഴുവന്‍ സന്തോഷവും ഇതിലും നല്ല ഓര്‍മ്മകളും നേരുന്നു.'' എന്നായിരുന്നു ഒരു കമന്റ്. ഇതിന് ദിയ ലൈക്ക് ചെയ്തിട്ടുണ്ട്.
'ഓസിയും അശ്വിനും കാണാന്‍ ഭംഗിയായിട്ടുണ്ട്. ഹാപ്പി ആയി സന്തോഷമായിരിക്കൂ. എനിക്ക് ഒരു ബേബി ഗേള്‍ ആയിരിക്കുമെന്ന് തോന്നുന്നു. എന്തായാലും ഹെല്‍ത്തി ബേബി ആയിരിക്കട്ടെ, ദിയ ചേച്ചി ഗ്ലോ ആയപ്പോള്‍ അശ്വിന്‍ ചേട്ടന്‍ കുറച്ചു കൂടുതല്‍ ഗ്ലോ ആയി, അശ്വിന്‍ സംസാരിക്കുമ്പോള്‍ കുറേ ഇടത്ത് കൃഷ്ണ കുമാര്‍ അങ്കിളിനെ പോലെ തോന്നുന്നു, ഓസി ഇടയ്ക്ക് ഇടയ്ക് വ്‌ളോഗ് ഇടൂ. ഞാന്‍ എന്നും വന്ന് ചെക്ക് ചെയ്യും ഓസിയുടെ വ്‌ളോഗ് ഉണ്ടോന്ന്. ജസ്റ്റ് എന്തേലും ഒക്കെ ഇട്ടാല്‍ മതി. സംസാരം കേട്ടിരിക്കാന്‍ തന്നെ രസമാണ്' എന്നിങ്ങനെയാണ് ചിലരുടെ കമന്റുകള്‍.

''ഇത്രയും നല്ല സ്ഥലത്ത് പോയിട്ടും ചോറും സാമ്പറും, നിങ്ങളുടെ പഴയ വീഡിയോസ് ഒക്കെ കണ്ടു ഫാന്‍ ആയതാണ് ഞാന്‍. റൊമാന്റിക് വീഡിയോസ് ഓക്കെ. ഇപ്പോള്‍ ഉള്ള വീഡിയോസില്‍ അതൊക്കെ മിസ് ചെയ്യുന്നുണ്ട്. അശ്വിനില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത്. അശ്വിന്‍ ഒത്തിരി സീരിയസ് ആവുന്നത് പോലെ'' എന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.
ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് അശ്വിനും ദിയയും. ഇരുവരും ഏറെ നാളുകളായി സുഹൃത്തുക്കളാണ്. ദിയയുടേയും അശ്വിന്റേയും ഡാന്‍സ് റീലുകള്‍ വൈറലായി മാറാറുണ്ടായിരുന്നു. എന്നാല്‍ തങ്ങള്‍ പ്രണയത്തിലാണെന്ന കാര്യം ആരാധകരില്‍ നിന്നും കുറച്ചുകാലം മറച്ചുവെച്ചവരാണ് ഇരുവരും. ഒടുവില്‍ തങ്ങളുടെ പ്രണയം ഇരുവരും പരസ്യപ്പെടുത്തി. പിന്നാലെ വിവാഹം കഴിക്കുകയും ചെയ്തു. പോയ വര്‍ഷമാണ് അശ്വിനും ദിയയും വിവാഹം കഴിച്ചത്. സോഷ്യല്‍ മീഡിയ ആഘോഷമാക്കിയ വിവാഹമാണ് ദിയയുടേയും അശ്വിന്റേയും.


Click it and Unblock the Notifications