'ഇവള്‍ പബ്ലിക്കിന്റെ മുന്‍പില്‍ എന്തും വിളിച്ചു പറയും, കെട്ട്യോന്‍ കളിപ്പാട്ടം'; ദിയയ്ക്ക് വിമർശനം
നടന്‍ കൃഷ്ണ കുമാറിന്റെ അടുത്ത സുഹൃത്താണ് നടന്‍ അപ്പ ഹാജ. കഴിഞ്ഞ ദിവസമായിരുന്നു അപ്പ ഹാജയുടെ മകന്റെ വിവാഹം നടന്നത്. വിവാഹത്തില്‍ കൃഷ്ണ കുമാറും കുടുംബവും സജീവമായി തന്നെ പങ്കെടുക്കുകയും ചെയ്തിരുന്നു. വിവാഹത്തിന് ദിയ കൃഷ്ണയും ഭര്‍ത്താവ് അശ്വിന്‍ ഗണേഷും എത്തിയിരുന്നു. ഇപ്പോഴിതാ ദിയയുടേയും അശ്വിന്റേയും ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.
വിവാഹത്തിലെത്തിയവര്‍ക്ക് അശ്വിനെ ദിയ പരിചയപ്പെടുത്തുന്ന വീഡിയോയാണ് വൈറലാകുന്നത്. ഇന്ത്യന്‍ സിനിമ ഗ്യാലറി പങ്കുവെച്ച വീഡിയോയാണ് ചർച്ചയാകുന്നത്. അശ്വിനും ദിയയ്ക്കുമൊപ്പം കൃഷ്ണ കുമാറിനേയും വീഡിയോയില്‍ കാണാം. 'എന്റെ ഭര്‍ത്താവാണ്, ഇതിന്റെ കാരണക്കാരന്‍' എന്ന് പറഞ്ഞാണ് ദിയ അശ്വിനെ പരിചയപ്പെടുത്തുന്നത്. താന്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണെന്നും ബാംഗ്ലൂരാണ് ജോലിയെന്നും അശ്വിനും പറയുന്നുണ്ട്. മരു മോന്‍ എന്ന് കൃഷ്ണ കുമാര്‍ അശ്വിനെ പരിചയപ്പെടുത്തി പറയുന്നതും കാണാം.

എന്നാല്‍ ദിയയുടെ തമാശ ചിലര്‍ക്ക് പിടിച്ചിട്ടില്ല. സോഷ്യല്‍ മീഡിയിയലൂടെ നിരവധി പേരാണ് താരത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. 'വൃത്തികെട്ട സംസ്‌കാരം, ഈ പെണ്ണ് പബ്ലിക്കിന്റെ മുന്‍പില്‍ എന്തും വിളിച്ചു പറയും. വിവരമില്ല. വലിയ ക്രെഡിറ്റ് ആണെന്ന വിചാരം, കൃഷ്ണകുമാറിന്റെ മോള്‍ക്ക് ഇതിലും താരം താഴാന്‍ കഴിയും, ചാണകം തന്നെയാണ് തിന്നുന്നത് എന്ന് മനസ്സിലായി. സംസ്‌ക്കാരം ഇല്ലാത്ത ടീം' എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.
'ആണുങ്ങളുടെ വില കളയാന്‍ നടക്കുന്ന ഭര്‍ത്താവ്. ആ വീട്ടിലെ വേലക്കാരന്‍. കഷ്ടം, അപ്പന്‍ കൂടെയുള്ളപ്പോള്‍ അവളുടെ സംസാരം കേട്ടോ, സ്വന്തം തന്തയുടെ മുന്‍പില്‍ വച്ചു തന്നെ പറയാന്‍ പറ്റിയ വാചകം, സംസ്‌കാരമില്ലാത്ത കുടുംബം, മണ്ണുണ്ണി കെട്ടിയോന്‍. ടാ കൃഷ്ണകുമാറെ നീ മോള്‍ക്ക് വാങ്ങിക്കൊടുത്ത കളിപ്പാട്ടം കൊള്ളാം, നിലവാരം താഴ്ന്ന തമാശ. സംസ്‌കാരം കൂടിയതുകൊണ്ടാണ്, അവളെ കെട്ടിയോന്‍ ഒരു മര കിഴങ്ങന്‍ തന്നെ. എന്തിനാടാ നീ ഇങ്ങനെ ജീവിക്കുന്നത് ഇവള്‍ ഇവനെ നാട്ടുകാരുടെ മുന്നില്‍ ഒരു കോമാളിയെ പോലെയാണ് പ്രദര്‍ശിപ്പിക്കുന്നത്'' എന്നായിരുന്നു മറ്റ് ചിലരുടെ കമന്റുകള്‍.
ഇത്രയും അഹങ്കാരികള്‍ വേറെ ഇല്ല ഒരു കള്‍ച്ചറില്ലാത്ത പെണ്ണുങ്ങള്‍, കുഴി കുത്തിയവന്റെ സംസ്‌കാരം ഗോപുത്രി കാത്ത് സൂക്ഷിച്ചു എന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്. ദിയയുടെ തമാശയെ കടന്നാക്രമിച്ചു കൊണ്ട് നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഇതിനിടെ മറ്റൊരു വീഡിയോയില്‍ ദിയയോട് പെണ്‍കുട്ടിയായിരിക്കും എന്ന് പറയുന്നുണ്ട്. ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും ആരോഗ്യത്തോടെ കിട്ടിയാല്‍ മതിയെന്നാണ് ദിയ പറയുന്നത്.
സോഷ്യല്‍ മീഡിയയുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ദിയയും അശ്വിനും. ഇരുവരും ഏറെനാളുകളായി പ്രണയത്തിലായിരുന്നു. പോയ വര്‍ഷമാണ് വിവാഹം കഴിക്കുന്നത്. ഇപ്പോഴിതാ തങ്ങളുടെ കുഞ്ഞുവാവയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ദിയയും അശ്വിനും. ആറ് മാസം ഗര്‍ഭിണിയാണ് ദിയ. കഴിഞ്ഞ ദിവസം ഇരുവരും ബേബി മൂണ്‍ ആഘോഷിക്കാന്‍ മാലിദ്വീപില്‍ പോയിരുന്നു. ഈ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

മുമ്പും ഇത്തരത്തിലുള്ള വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും ദിയയും അശ്വിനും നേരിട്ടിട്ടുണ്ട്. പൊതുബോധത്തിന് അംഗീകരിക്കാന്‍ സാധിക്കാത്ത ജീവിതം കാണുമ്പോഴുള്ള അനിഷ്ടം മാത്രമായിട്ടാണ് ആരാധകര്‍ ഇത്തരം വിമര്‍ശനങ്ങളെ കണക്കാക്കുന്നത്.


Click it and Unblock the Notifications