'വര്‍ഷങ്ങളായുള്ള അവന്റെ ആഗ്രഹം, 28ാം ജന്മദിനം വരെ കാത്തിരിക്കേണ്ടി വന്നു'; അശ്വിന് ദിയയുടെ ഇടിവെട്ട് സമ്മാനം!
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് ദിയ കൃഷ്ണയും അശ്വിന്‍ ഗണേഷും. ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ സോഷ്യല്‍ മീഡിയയും ആഘോഷമാക്കിയതാണ്. ഇപ്പോള്‍ തങ്ങളുടെ കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുകയാണ് അശ്വിനും ദിയയും. ആറ് മാസം ഗര്‍ഭിണിയാണ് ദിയ. അവരെ പോലെ തന്നെ കുഞ്ഞിന്റെ വരവിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകരും.
തങ്ങളുടെ പ്രണയ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട് അശ്വിനും ദിയയും. ഇരുവര്‍ക്കുമിടയിലെ പ്രണയവും പരസ്പര ബഹുമാനവും നിഷ്‌കളങ്കതയുമൊക്കെ ആരാധകര്‍ക്കും ഇഷ്ടമാണ്. തങ്ങളുടെ ജീവിതത്തിലെ ചെറിയ സന്തോഷം പോലും ആഘോഷമാക്കുന്നവരാണ് ദിയയും അശ്വിനും. ഇപ്പോഴിതാ മാലിദ്വീപില്‍ വച്ച് അശ്വിന്റെ ജന്മദിനം കളറാക്കിയിരിക്കുകയാണ് ദിയ.

നാല് ദിവസമായി ബേബിമൂണ്‍ ആഘോഷിക്കാനായി മാലിദ്വീപിലെത്തിയതായിരുന്നു ദിയയും അശ്വിനും. ഇതേ സമയത്താണ് അശ്വിന്റെ ജന്മദിനം വരുന്നത്. ഭര്‍ത്താവിന്റെ ജന്മദിനം പതിവ് പോലെ ഗംഭീരമാക്കിയിരിക്കുകയാണ് ദിയ. അശ്വിന്റെ ഏറെകാലത്തെ ആഗ്രഹമായിരുന്നു ജെറ്റ്‌സ്‌കി ഓടിക്കണം എന്നത്. ആ ആഗ്രഹമാണ് ഇപ്പോള്‍ ദിയ നടത്തിക്കൊടുത്തിരിക്കുന്നത്. പിറന്നാള്‍ ആഘോഷത്തിന്റെ വിശദമായ കാഴ്ച തന്നെ വ്‌ളോഗില്‍ ദിയ പങ്കുവെക്കുന്നുണ്ട്.
പാതിരാത്രി ദിയ അശ്വിന് ജന്മദിനാശംസകള്‍ അറിയിക്കുന്നതും വീഡിയോയില്‍ കാണാം. പിന്നാലെ പിറന്നാള്‍ ദിവസത്തിലെ തങ്ങളുടെ പ്ലാനുകള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുകയാണ് അശ്വിന്‍. ''ഗംഭീരമായൊരു തുടക്കമാണ്. ഇന്ന് ഫ്‌ളോട്ടിംഗ് ബ്രേക്ക് ഫാസ്റ്റുണ്ട്. ഇന്നലെ എടുത്ത 12 മണിക്ക് ഫോട്ടോസ് തിരഞ്ഞെടുക്കണം. എന്നിട്ട് നല്ലൊരു ലഞ്ച് കഴിക്കണം. വൈകുന്നേരം ജെറ്റ്‌സ്‌കിയില്‍ പോയി അര്‍മാദിക്കണം'' എന്നാണ് അശ്വിന്‍ പറയുന്നു. അപ്പോള്‍ താന്‍ മാത്രം അര്‍മാദിക്കൂ. ഞാന്‍ നോക്കിയിരിക്കണം എന്ന് ദിയ പറയുന്നുണ്ട്. ഞാന്‍ അര്‍മാദിക്കുന്നത് കാണാനുള്ള ഭാഗ്യം നിനക്കുണ്ട് എന്നായിരുന്നു അശ്വിന്റെ മറുപടി.
എന്നാല്‍ ദിയയുടെ സങ്കടം മാറുന്നതും വീഡിയോയില്‍ തുടര്‍ന്ന് കാണാം. ദിയയ്ക്കും ജെറ്റ്‌സ്‌കിയില്‍ കയറാനുള്ള അനുവാദം ലഭിച്ചുവെന്നാണ് പിന്നീട് അറിയിക്കുന്നത്. ''ഒരു ഗുഡ് ന്യൂസ് വന്നു. എന്നേയും അശ്വിനൊപ്പം ജെറ്റ്‌സ്‌കിയുടെ ബാക്കില്‍ ഇരിക്കാന്‍ സമ്മതിച്ചു. ഡെപ്ത് ഇല്ലാത്ത സ്ഥലത്ത് തിരയടിക്കില്ല. സ്മൂത്ത് ആയിരിക്കും. അവിടെ എന്നോടും പിന്നില്‍ ഇരുന്നോളാന്‍ പറഞ്ഞു. ഫോട്ടോസും വീഡിയോസും എടുത്ത് തരും. എന്നിട്ട് തിരിച്ചിറക്കും. ശേഷം അശ്വിനെ ആഴമുള്ള, തിരയുള്ള സ്ഥലത്തേക്ക് കൊണ്ടു പോകും'' എന്നാണ് ദിയ പറയുന്നത്.
അശ്വിന് ജെറ്റ്‌സ്‌കി ഭയങ്കര ആഗ്രഹമാണ്. എനിക്ക് അത്ര വലിയ ആഗ്രഹമൊന്നുമില്ല. എനിക്ക് അവന്റെ കൂടെയിരുന്ന് ഫോട്ടോ കിട്ടിയാല്‍ മതി. ജന്മദിനം ആണല്ലോ. ബേബി വരുന്നതിന് മുമ്പുള്ള അവസാനത്തെ ഇന്റര്‍നാഷണല്‍ ട്രിപ്പ് ആണല്ലോ. അതിന്റെ ഒരു ഓര്‍മ്മയ്ക്ക് വേണ്ടിയാണ് എനിക്ക് കയറണമെന്ന് ഞാന്‍ പറഞ്ഞതെന്നും ദിയ പറയുന്നുണ്ട്. പിന്നീട് അശ്വിനും ദിയയും ഒരുമിച്ചും അശ്വിന്‍ ഒറ്റയ്ക്കുമൊക്കെ ജെറ്റ്‌സ്‌കി ഓടിച്ച് കടലിലൂടെ പോകുന്നതും വീഡിയോയില്‍ കാണാം.
ബര്‍ത്ത് ഡേ ഗിഫ്റ്റ് അവന്‍ നന്നായി ആസ്വദിക്കുന്നുണ്ടെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി തന്നെ ആഗ്രഹിക്കുന്നുണ്ട്. ഇത് ഒരുപാട് വര്‍ഷങ്ങളായുള്ള അവന്റെ ആഗ്രഹമായിരുന്നു. ഇന്ന് നടന്ന് കിട്ടി. 28ാമത്തെ ജന്മദിനം വരെ കാത്തിരിക്കേണ്ടി വന്നുവെന്നും ദിയ പറയുന്നുണ്ട്. അശ്വിന്‍ കടലിലൂടെ സഞ്ചരിക്കുമ്പോള്‍ കരയില്‍ നിന്ന് അതെല്ലാം കണ്ട് ആസ്വദിക്കുകയാണ് ദിയ. കുറച്ച് നേരം കഴിഞ്ഞ് അശ്വിനും കരയിലേക്ക് എത്തുകയാണ്.
തന്റെ ഇതുവരെയുള്ള ബെസ്റ്റ് ബര്‍ത്ത് ഡേ ഗിഫ്റ്റ് ആണെന്നാണ് അശ്വിന്‍ പറയുന്നത്. ജെറ്റ്‌സ്‌കി അടിപൊൡയാണ്. ആദ്യമായാണ് ചെയ്യുന്നത്. ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു. സിനിമയിലൊക്കെ സ്ലോമോഷനില്‍ കാണിക്കുന്നത് കണ്ടിട്ടുണ്ട്. അതുപോലെ എഡിറ്റ് ചെയ്യാന്‍ പറ്റുമോ എന്ന് നോക്കണമെന്നും അശ്വിന്‍ പറയുന്നുണ്ട്. പിന്നീട് ഇരുവരും ഒരുമിച്ച് ഒരുങ്ങി ഡിന്നര്‍ കഴിക്കാന്‍ പോവുന്നതാണ്. അതേസമയം വീഡിയോയുടെ അവസാനം അശ്വിന്‍ സങ്കടത്തിലാണെന്നാണ് ദിയ പറയുന്നത്.

''എനിക്ക് ഭയങ്കര വിഷമമൊന്നുമില്ല. വേറൊരാള്‍ക്ക് ഇച്ചിരി വിഷമമുണ്ട്. കാരണം വല്ലപ്പോഴുമാണ് ലീവ് കിട്ടുന്നത്. ആ ലീവ് ഇന്നത്തോടെ അവസാനിക്കും. നാളെത്തൊട്ട് പണി തുടങ്ങണല്ലോ എന്ന് ആലോചിച്ച് ദുഖിതനായിരിക്കുകയാണ് ബര്‍ത്ത് ഡേ ബോയ്. എല്ലാ സന്തോഷങ്ങളും കിട്ടിയിട്ടും, അവസാനം സങ്കടമായി.'' എന്നാണ് ദിയ പറയുന്നത്. എന്നാല്‍ അങ്ങനെ ആയിരിക്കണം എന്നാലേ ട്രിപ് അര്‍ത്ഥവത്താവുകയുള്ളൂ. റിയാലിറ്റിയിലേക്ക് ഇറങ്ങിയല്ലേ പറ്റൂ എന്നായിരുന്നു അശ്വിന്റെ മറുപടി.
ദിയയുടേയും അശ്വിന്റേയും ബേബിമൂണ്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. തന്റെ ഭര്‍ത്താവിന്റെ ജന്മദിനം ഇത്ര മനോഹരമാക്കിയ ദിയയ്ക്ക് കയ്യടിക്കുകയാണ് ആരാധകര്‍. ദിയയെ പോലൊരു ഭാര്യ ഭാഗ്യമാണെന്നും ആരാധകര്‍ അശ്വിനോട് പറയുന്നുണ്ട്.


Click it and Unblock the Notifications