ഡോക്ടറായത് പൈസ കൊടുത്ത്, ബിഗ് ബോസിലെത്തും മുമ്പേ ഇവനൊരു പെണ്‍കുട്ടിയെ തളര്‍ത്തി: ദിയ സന
ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ദിയ സനയുടെ വിമര്‍ശനം. പൈസ കൊടുത്ത് സര്‍ട്ടിഫിക്കറ്റ് ചെയ്ത ഡോക്ടര്‍ എന്ന സ്പൈസ് ദുരുപയോഗം ചെയ്യുന്ന വ്യക്തി എന്നാണ് ദിയ റോബിനെ വിശേഷിപ്പിക്കുന്നത്
ബിഗ് ബോസ് മലയാളം സീസണ്‍ 4ലൂടെ താരമായ വ്യക്തിയാണ് റോബിന്‍ രാധാകൃഷ്ണന്‍. ഷോയ്ക്ക് മുമ്പ് ആര്‍ക്കും അറിയാതിരുന്ന റോബിന്‍ ഇന്ന് ഒരുപാട് ആരാധകരുള്ള താരമാണ്. സഹ മത്സരാര്‍ത്ഥിയെ കയ്യേറ്റം ചെയ്തതിനായിരുന്നു റോബിനെ ബിഗ് ബോസില്‍ നിന്നും പുറത്താക്കുന്നത്. എന്നാല്‍ ഇതൊന്നും റോബിനുള്ള ആരാധക പിന്തുണ കുറച്ചിരുന്നില്ല. അതേസമയം റോബിനും റോബിന്റെ ആരാധകരും നിരന്തരം വിമര്‍ശനങ്ങളും നേരിടാറുണ്ട്.
ബിഗ് ബോസിന് പുറത്തും റോബിന്‍ കടുത്ത വിമര്‍ശനങ്ങളാണ് നേരിടുന്നത്. തന്റെ ടോക്‌സിക് ആരാധകരെ നിയന്ത്രിക്കാത്തതും അഭിമുഖങ്ങളിലും മറ്റുമൊക്കെയായി വിമര്‍ശനങ്ങളോടുള്ള റോബിന്റെ പ്രതികരണങ്ങളും വിമര്‍ശിക്കിപ്പെടുന്നുണ്ട്. വേദികളില്‍ വച്ച് അലറുന്ന ശീലവും റോബിനെതിരെ വിമര്‍ശനങ്ങള്‍ ഉയരാന്‍ കാരണമായിട്ടുണ്ട്. ഇപ്പോഴിതാ മുന്‍ ബിഗ് ബോസ് താരം കൂടിയായ ദിയ സന റോബിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ദിയ സനയുടെ വിമര്‍ശനം. പൈസ കൊടുത്ത് സര്‍ട്ടിഫിക്കറ്റ് ചെയ്ത ഡോക്ടര്‍ എന്ന സ്പൈസ് ദുരുപയോഗം ചെയ്യുന്ന വ്യക്തി എന്നാണ് ദിയ റോബിനെ വിശേഷിപ്പിക്കുന്നത്. ദിയ സനയുടെ കുറിപ്പ് വായിക്കാം തുടര്‍ന്ന്.
അയ്യോ ആ നിലവിളി ശബ്ദം ഇടൂ.. പല തരത്തില്‍ സൈകോകള്‍ ഉണ്ട്.. കണ്ടിട്ടുമുണ്ട്.. പ്രോബ്ലം മള്‍ട്ടിപ്പിള്‍ ഡിസോഡറിന്റെ ഉള്‍ട്ട പുതിയ വേര്‍ഷന്‍ ആണ്.. പബ്ലിസിറ്റി മാനിയയുടെ ഒരു തരം തൂറിയ അവസ്ഥ. പറഞ്ഞു വന്നത് റബ്ബര്‍ രാധാകൃഷ്ണന്‍ എന്ന പേരിലെ പൈസ കൊടുത്ത് സര്‍ട്ടിഫിക്കറ്റ് ചെയ്ത ഡോക്ടര്‍ എന്ന സ്പൈസ് ദുരുപയോഗം ചെയ്യുന്ന വ്യക്തി ഒരു ബിഗ്ഗ് ബോസ്സ് ഷോ കൊണ്ട് ഉണ്ടായിരുന്ന അസുഖത്തിന്റെ പീക് ലെവലില്‍ എത്തിയിരിക്കുന്നു.
ഇയാളുടെ ട്രീട്‌മെന്റ് എടുത്ത ആരെങ്കിലുമുണ്ടെങ്കില്‍ ഈ പോസ്റ്റിനടിയില്‍ റിപ്പോര്‍ട്ടും ചെയ്യണം. കുറച്ച് നാളുകളായി ഇയാളുടെ ഫ്രോഡ് പരിപാടികള്‍ സമൂഹമാധ്യമങ്ങളില്‍ കാണുന്നു. ടോക്‌സിക് നിറഞ്ഞ ഒരു സൈക്കോ. കൂടെ ഉണ്ടായിരുന്ന മറ്റുമാത്സരാര്‍ഥികളെ കാശ് കൊടുത്ത് ഇപ്പോഴും സൈബര്‍ ബുള്ളിങ് നടത്തിവരുന്നു. ഒരു പെണ്ണിനെ മാത്രമല്ല ബിഗ്ഗ് ബോസ്സില്‍ പോകുന്നതിനു മുന്‍പ് വേറൊരു പെണ്ണിനെ ഇവന്റെ ടോക്‌സിക് സ്വഭാവം വച് മാനസികമായി തളര്‍ത്തിയിട്ടുണ്ട്.
അയാള്‍ക്കെതിരെ പ്രതികരിക്കുന്ന ഓരോരുത്തരെയും തിരഞ്ഞു പിടിച്ച് ആളിനെ വച്ച് ബുളിങ് ചെയ്യുന്നു. എത്രയും പെട്ടെന്ന് സമൂഹത്തിനു ദ്രോഹമായ ഈ സാമൂഹിക വിപത്തിന് വേണ്ടിയുള്ള തക്കതായ നിയമ സംവിധാനം ഉണ്ടാകണം. എന്നെ ബുള്ളിങ് ചെയ്യാന്‍ വന്നാല്‍ എനിക്ക് ലതാണ് അത്രന്നെ എന്നു പറഞ്ഞാണ് ദിയ സന കുറിപ്പ് അവസാനിപ്പിക്കുന്നത്. നിരവധി പേരാണ് ദിയയുടെ കുറിപ്പിന് കമന്റുമായി എത്തിയിരിക്കുന്നത്.

ഇതു പോലുള്ള മനോരോഗികള്‍ സമൂഹത്തില്‍ വരുത്തി കൊണ്ടിരിക്കുന്ന നാശത്തിന്റെ തീവ്രത ഇപ്പോഴും വേണ്ട രീതിയില്‍ ആരും മനസ്സിലാക്കുന്നില്ല.ഇവനെയൊക്കെ നിയമനടപടികളെടുത്ത് അടക്കിയിടേണ്ട കാലം കഴിഞ്ഞിരിക്കുന്നു, ഇവനെയൊക്കെ ജയ് വിളിക്കുന്ന ഒരു വലിയ കൂട്ടം ഉണ്ട് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം, പല ദുരന്തങ്ങളും വന്നു പോയിട്ടുണ്ട്.. ഇതൊരു വല്ലാത്ത ദുരന്തം തന്നെ. സുനാമി വന്നു , വെള്ളപൊക്കം വന്നു , കോവിഡ് വന്നു , ഇതെല്ലാം നമ്മളോരുമിച്ചു തരണം ചെയ്തില്ലേ ? ഇതും നമ്മള്‍ തരണം ചെയ്യും, ഇവനെ ചങ്ങലയില്‍ തളയ്‌ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയുടെ കമന്റുകള്‍.
അതേസമയം കഴിഞ്ഞ ദിവസം തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് മറുപടിയുമായി റോബിനെത്തിയിരുന്നു. തനിക്കെതിരെ വിമർശനം ഉന്നയിക്കുന്നവർ തന്നെ വച്ച് ജീവിക്കുന്ന ഇത്തിള്‍കണ്ണികളാണെന്നാണ് റോബിന്‍ പറഞ്ഞത്.


Click it and Unblock the Notifications











