For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജീവിതത്തിലെ ചില തീരുമാനങ്ങള്‍ തെറ്റായിരുന്നു, സുഹൃത്തുക്കള്‍ ഉപയോഗിച്ചു: ദിയ സന

  |

  സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ് ദിയ സന. സാമൂഹിക പ്രവര്‍ത്തകയും മുന്‍ ബിഗ് ബോസ് താരവുമാണ് ദിയ സന. സോഷ്യല്‍ മീഡിയയിലൂടെ തന്റെ നിലപാടുകള്‍ അറിയിച്ചും മറ്റും ദിയ സന ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ചുള്ള ദിയയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  Also Read: ഭാര്യയുമായി പിണങ്ങിയോ? ബാലയുടെ രണ്ടാം വിവാഹത്തിനെന്ത് പറ്റി? റിലേഷന്‍ഷിപ്പിനെ കുറിച്ച് പറഞ്ഞ് നടന്‍ രംഗത്ത്

  രാത്രികളില്‍ ഉറക്കമില്ലാതായിട്ട് കുറച്ച് നാളുകള്‍ ആയി.. ജീവിതത്തെ പറ്റിയുള്ള ആലോചനകളാണ്.. എല്ലാര്‍ക്കും ഉണ്ടാകും ഒരുപാട് ചെയ്യാനുണ്ടായിട്ടും ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ. വളരെ സന്തോഷത്തോടെയുള്ള ജീവിതം പ്രതീക്ഷിച്ചു ജീവിക്കുകയാണ് ഇപ്പോഴുമെന്നാണ് ദിയ പറയുന്നത്..

  കുഞ്ഞു നാള്‍ മുതലേ ജീവിതത്തില്‍ അനുഭവിച്ചു വന്ന കഷ്ടപ്പാടും വേദനയുമെല്ലാം എന്നെങ്കിലുമൊരിക്കല്‍ തീരും എന്ന പ്രതീക്ഷയിലാണ്. മകനെ പഠിപ്പിക്കണം അവന്റെ ജീവിതത്തില്‍ അവന് വേണ്ടുന്ന കാലത്തോളം അവന്റെ കൂടെ നില്‍ക്കണം.. തിരിച്ചൊന്നും മകനില്‍ നിന്ന് പോലും ഞാന്‍ പ്രതീക്ഷിക്കുന്നില്ല. എന്റെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ആഗ്രഹമെന്നും താരം പറയുന്നു.

  Also Read: ​ഗോഡ്ഫാദറിൽ ചിരഞ്ജീവിയുടെ പ്രതിഫലം ലൂസിഫറിന്റെ ആകെ മുടക്ക് മുതലിനേക്കാൾ മുകളിൽ; കണക്കുകളിങ്ങനെ

  എന്റെ വിവാഹത്തിലൂടെ ഉണ്ടായ ട്രോമയ്ക്ക് അപ്പുറം എന്റെ ലൈഫില്‍ എനിക്ക് ഇപ്പൊ പ്രശ്‌നങ്ങള്‍ കൂടുതല്‍ സംഭവിക്കുന്നുണ്ട്... ഞാന്‍ തന്നെ എന്റെ ജീവിതത്തില്‍ എടുത്ത ചില തീരുമാനങ്ങള്‍ തെറ്റായിരുന്നു എന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു...
  സൗഹൃദങ്ങള്‍, കുടുംബം, കൂട്ട് ഇതൊന്നും എന്റെ ജീവിതത്തില്‍ പറഞ്ഞിട്ടില്ല... എന്നും ഞാന്‍ മറ്റുള്ളവര്‍ക് ഉപകാരി ആയിരുന്നിട്ടെ ഉളളൂ...
  എന്നെ നല്ലോണം ഉപയോഗിച്ച ഒരുപാട് സുഹൃത്തുക്കളായിരുന്നവര്‍ ഉണ്ടെന്നും താരം പറയുന്നു.

  Also Read: തായ്‌ലന്റിലെ ക്ലബ്ബില്‍ കണ്ട പയ്യന്‍ നോക്കാന്‍ വേണ്ടി കാണിച്ച ഡ്രാമ; റിലേഷന്‍ഷിപ്പുകളെക്കുറിച്ച് സാനിയ


  എന്റെ വരുമാനത്തില്‍ നിന്നും എന്റെ സുഹൃത്തുക്കളുടെ അടുത്ത് നിന്നും ഒക്കെ പണമായും അവരുടെ കാര്യ സാധ്യതകള്‍ക്കും ഒക്കെ എന്നെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്... അവര്‍ ഇന്നും മറ്റുള്ളവരോടും ഇതേ രീതി തന്നെ ആവര്‍ത്തിക്കുന്നു.. സത്യസന്ധമായി ജീവിതത്തില്‍ നമ്മള്‍ ഇരിക്കണം എന്നത് മാത്രമാണ് എന്റെ തിയറി... എന്ത് തോന്നുന്നുവോ അത് മുഖത്ത് നോക്കി പറയുക.. പ്രവര്‍ത്തിക്കുക.. ഉള്ളില്‍ വച് പെരുമാറാന്‍ എനിക്ക് അറിയില്ല... ഒരിക്കലും എനിക്ക് സാധിക്കാത്തത് അതാണെന്നും താരം പറയുന്നു.

  ഇന്നും എന്റെ വ്യക്തിത്വം വിട്ടുകൊടുക്കാതെ ജീവിതത്തില്‍ പിടിച്ചു നില്കുന്നത് മാത്രമാണ് എന്റെ ധൈര്യം... നമ്മള്‍ നമ്മളെ തിരിച്ചറിഞ് സ്‌ട്രോങ്ങ് ആക്കിയാല്‍ നമ്മളെ തോല്പിക്കാന്‍ ആര്‍ക്കും ആകില്ല.. ഇതിവിടെ എഴുതിയത് എല്ലാരുടെയും ജീവിതത്തില്‍ അവരവരുടെ സ്വകാര്യതയില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ട് എന്ന് അറിയിക്കാനാണ്.. അതുകൊണ്ട് ഉണ്ടാകുന്ന അസുഖങ്ങളുമെന്ന് പറഞ്ഞാണ് ദിയ സന കുറിപ്പ് അവസാനിപ്പിക്കുന്നത്.

  നിരവധി പേരാണ് താരത്തിന്റെ കുറിപ്പിന് കമന്റുമായി എത്തിയിരിക്കുന്നത്. പിന്തുണയുമായി എത്തിയവര്‍ക്ക് ദിയ നന്ദി പറയുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 1ലായിരുന്നു ദിയ സന മത്സരാര്‍ത്ഥിയായി എത്തിയത്. നിലപാടുകളിലൂടെയാണ് ദിയ സന ശ്രദ്ധ നേടിയത്. സാമൂഹിക പ്രവര്‍ത്തകയെന്ന നിലയിലും സജീവമാണ് ദിയ സന.

  Read more about: diya sana
  English summary
  Diya Sana Talks About Struggles About Her Life After Being Back From Hospital
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X