For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജാസ്മിന്‍ ഗെയിം മനസിലാക്കിയില്ല, സംസാരിക്കാന്‍ നോക്കിയപ്പോള്‍ ഒഴിവാക്കി; തുറന്ന് പറഞ്ഞ് റോബിന്‍

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാനിച്ചിട്ട് മാസങ്ങളായി. എന്നാല്‍ ബിഗ് ബോസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഇപ്പോഴും അവസാനമായിട്ടില്ല. ഇതിനിടെ പുതിയ സീസണ്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സജീവമായി മാറിയിട്ടുണ്ട്. എങ്കിലും സീസണ്‍ 4 ലെ താരങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളൊന്നും അവസാനിച്ചിട്ടില്ല. സീസണ്‍ 4 ലൂടെ ജനപ്രീയരായി മാറിയ രണ്ട് പേരാണ് ജാസ്മിനും റോബിനും.

  Also Read: നിത്യയെ ആദ്യം കണ്ടപ്പോള്‍ കലിയാണ് വന്നത്; എന്തൊരു ജാഡക്കാരിയാണെന്ന് തോന്നിയെന്ന് യമുനയുടെ ഭര്‍ത്താവ് ദേവന്‍

  ബിഗ് ബോസ് വീട്ടിലെ കട്ട എതിരാളികളായിരുന്നു റോബിനും ജാസ്മിനും. രണ്ടു പേരും ഫിനാലെയില്‍ എത്തിയില്ലെങ്കിലും പോയ സീസണിലെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത പേരുകളായി മാറുകയായിരുന്നു ജാസ്മിനും റോബിനും. ഇരുവരും തമ്മിലുള്ള വഴക്കുകള്‍ ബിഗ് ബോസ് വീട്ടില്‍ നിത്യ സംഭവമായിരുന്നു. ഷോയില്‍ നിന്നും പുറത്തേക്ക് ഇരുവരേയും നയിച്ചതിന് പിന്നില്‍ പോലും ഈ പോരുണ്ട്.

  ഇതിനിടെ ഇപ്പോഴിതാ ഷോയില്‍ നിന്നും പുറത്ത് വന്ന ശേഷം ജാസ്മിനെക്കുറിച്ച് റോബിന്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലെ ഭാഗങ്ങള്‍ വീണ്ടും ചര്‍ച്ചയായി മാറുകയായിരുന്നു. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  Also Read: സായ് പല്ലവിക്ക് എന്തുപറ്റി? സിനിമ വിട്ട് ആത്‌മീയതയിലേക്കോ!, പുതിയ ചിത്രം കണ്ട് തലപുകച്ച് ആരാധകർ

  സത്യം പറഞ്ഞാല്‍ എനിക്ക് ഇപ്പോഴും അറിയില്ല. ചില ആളുകളെ നമ്മള്‍ക്ക് ഒരു കാരണവും ഇല്ലാതെ ഇഷ്ടമാകില്ലേ അതുപോലെ തന്നെ അവള്‍ക്ക് എന്നോട് ഇഷ്ടമില്ലാതിരിക്കാം. ആ സമയത്ത് എന്റെ പോസിറ്റീവ് ഒന്നും കാണില്ല. നെഗറ്റീവ് മാത്രമേ കാണുകയുള്ളൂ. എന്തെങ്കിലും ചെറിയ തെറ്റ് കണ്ടാല്‍ ഭയങ്കരമായിട്ട് റിയാക്ട് ചെയ്തു പോകും. ഞാന്‍ ഒരു തവണ അവളുമായി സംസാരിക്കാന്‍ നോക്കിയതാണെന്നും റോബിന്‍ പറയുന്നുണ്ട്.

  വൈല്‍ഡ് കാര്‍ഡ് വരുന്നതിന് മുമ്പായിരുന്നു അത്. ഒരുമിച്ച് നിക്കുമ്പോള്‍ അടിയൊന്നുമില്ല. ബേസിക്കലി പാവം ആണ് ആള്. രാവിലെ സംസാരിക്കാനുണ്ടെന്ന് പറഞ്ഞപ്പോള്‍ ബിസിയാണെന്ന് പറഞ്ഞു. ഉച്ചയ്ക്കും രാത്രിയും അത് തന്നെ പറഞ്ഞു. പിറ്റേന്ന് വൈല്‍ഡ് കാര്‍ഡും വന്നു. പിന്നെ കളി മാറി. എന്തെങ്കിലും വിഷമമോ വ്യക്തിവൈരാഗ്യമോ ഉണ്ടെങ്കില്‍ സംസാരിച്ച് തീര്‍ക്കാം എന്നാണ് കരുതിയത്. ഞാന്‍ ഗെയിമിനെ ഗെയിമായിട്ടേ കണ്ടിട്ടുള്ളൂ. എനിക്കാരോടും വ്യക്തി വൈരാഗ്യമില്ല എന്നാണ് റോബിന്‍ പറയുന്നത്.

  ഞാന്‍ പേഴ്‌സണല്‍ ഗ്രഡ്ജ് മനസില്‍ വെക്കുന്നില്ല. അതിനാല്‍ എനിക്ക് വിഷമവുമില്ല. അവരാണ് എന്നോട് പേഴ്‌സണല്‍ ഗ്രഡ്ജ് വെച്ച് പെരുമാറുന്നത്. അവരാണ് എന്നെ പ്രൊമോട്ട് ചെയ്യുന്നത്. ഒരിക്കല്‍ ലാലേട്ടന്‍ വന്നപ്പോള്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്, ലാലേട്ടാ എന്നെ ഏറ്റവും കൂടുതല്‍ പ്രൊമോട്ട് ചെയ്യുന്ന ആളാണിതെന്നും നന്ദിയുണ്ടെന്നും. ഞാന്‍ വെറുതെ ഇരിക്കുമ്പോഴും എന്നെക്കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുമെന്നും റോബിന്‍ പറയുന്നു.

  ജാസ്മിനോട് എനിക്ക് വ്യക്തിപരമായി യാതൊരു പ്രശ്‌നവുമില്ല. ബേസിക്കലി ഭയങ്കര പാവമാണ് ജാസ്മിന്‍. പക്ഷെ നിന്റെ ജീവിത കഥ കണ്ട് നീ ഇന്‍സ്പിരേഷന്‍ ആണെന്ന് പറയുകയും നിനക്ക് ഷെയ്ക്ക് ഹാന്‍ഡ് തരികയും ചെയ്ത ആളാണ് ഞാന്‍. ഗെയിം എന്താണെന്ന് നീ മനസിലാക്കിയിരുന്നുവെങ്കില്‍ നമ്മള്‍ തമ്മില്‍ ഈ പ്രശ്‌നം വരില്ലായിരുന്നു. ഇപ്പോഴും എനിക്ക് നിന്നോട് പ്രശ്‌നമില്ലെന്നും താരം പറയുന്നു.

  നീയാണ് ഇപ്പോഴും എന്നെ പ്രൊമോട്ട് ചെയ്യുന്നുണ്ട്. നീ എപ്പോഴും സന്തോഷത്തോടെ ജീവിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്താണ് പറയുന്നത് ചെയ്യുന്നത് എന്ന് ആലോചിച്ച് ചെയ്യണം. നീ പക്വതയുള്ളൊരു സ്ത്രീയാണ്. അങ്ങനെ ചെയ്താല്‍ നീയും ഹാപ്പിയായിരിക്കും എന്നാണ് ജാസ്മിനോടായി റോബിന്‍ പറയുന്നത്.

  ഷോയില്‍ നിന്നും പുറത്തിറങ്ങിയ ശേഷം ജാസ്മിനും കൂട്ടുകാരും റോബിനെ കാണുകയും സംസാരിക്കുകയുമൊക്കെ ചെയ്തത് വെെറലായി മാറിയിരുന്നു.

  English summary
  Dr Robin's Old Video About Jasmine And How He Don't Have Any Bad Feeling About Her Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X