അകത്ത് ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും ഉണ്ടായിരുന്നു; സ്ത്രീ പീഡന വാര്‍ത്തയിലെ സത്യം പറഞ്ഞ് ഷാജു

മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ഡോക്ടര്‍ ഷാജു. നായകനായും വില്ലനായുമെല്ലാം സീരിയല്‍ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന താരമാണ് ഷാജു.

അഭിനയത്തിന് പുറമെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലും നിര്‍മ്മാതാവെന്ന നിലയിലുമെല്ലാം ഷാജു സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ കുടുംബവിളക്ക് എന്ന പരമ്പരയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഷാജു.

കുടുംബവിളക്കിലെ രോഹിത്താണ് മലയാളികള്‍ക്ക് ഇന്ന് ഷാജു. ഇതിനിടെ ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ച് ഷാജു ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയില്‍ മനസ് തുറക്കുകയാണ്.

പരിപാടിയുടെ പ്രൊമോ വീഡിയോകള്‍ പുറത്ത് വന്നിരിക്കുകയാണ്. തന്റെ ഓഫ് സ്‌ക്രീനിലെ ജീവിതത്തെക്കുറിച്ചും ഷാജു ഷോയില്‍ സംസാരിക്കുന്നുണ്ട്. വിശദമായി വായിക്കാം തുടര്‍ന്ന്.

Dr Shaju

റിയല്‍ എസ്‌റ്റേറ്റിന്റെ പരിപാടിയുണ്ടായിരുന്നു. ഒരു സ്ത്രീയുണ്ടെന്നും അവരുടെ പക്കലൊരു സ്ഥലമുണ്ടെന്നും അറിഞ്ഞു.

എല്ലാ ബ്രേക്കര്‍മാരും നോക്കിയിട്ടും അവര്‍ അടുക്കുന്നുണ്ടായിരുന്നില്ല. ആരുമായി ചെന്ന് വില പറഞ്ഞാലും അവര്‍ പിന്നെ മാറ്റിപ്പറയുമായിരുന്നുവെന്നാണ് ഷാജു പറയുന്നത്.

ഈ സമയം തന്റെ മനസില്‍ ഒരു ആശയം തോന്നിയെന്നാണ് ഷാജു പറയുന്നത്. ആ സമയത്ത് മിന്നുകെട്ട് എന്ന പരമ്പര തിളങ്ങി നില്‍ക്കുന്ന സമയമാണെന്നും അദ്ദേഹം ഓര്‍ക്കുന്നുണ്ട്.

അങ്ങനെ രാത്രി ഒമ്പത് മണിയ്ക്ക് താന്‍ അവരുടെ വീടിന്റെ അടുത്തെത്തി. അകത്തു നിന്നും മിന്നുകെട്ടിന്റെ ടൈറ്റില്‍ സോങായ അശകൊശലേ പെണ്ണാലേ എന്ന പാട്ട് കേട്ടതിനെക്കുറിച്ചും ഷാജു ഓര്‍ക്കുന്നുണ്ട്.

ഒമ്പതരയ്ക്ക് പരമ്പര കഴിയുകയും ഒമ്പത് മുപ്പത്തിയഞ്ചിന് താന്‍ അവരുടെ കോളിംഗ് ബെല്‍ അടിച്ചുവെന്നുമാണ് ഷാജു പറയുന്നത്. കഥയില്‍ പിന്നീട് എന്താണ് നടന്നതെന്ന് അറിയണമെങ്കില്‍ പരിപാടി കാണേണ്ടി വരും.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ എല്ലാ പരിപാടിയ്ക്കും പങ്കെടുക്കുമായിരുന്നുവെന്നും നടന്‍ ആവുക എന്നതായിരുന്നു അഭിനിവേശമെന്നും ഷാജു ഓര്‍ക്കുന്നുണ്ട്. പ്രശസ്തരായ ഒരുപാട് നടിമാരുടെ കൂടെ തനിക്ക് അഭിനയിക്കാന്‍ സാധിച്ചതിനെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നതായാണ് പ്രൊമോ പറയുന്നത്.

പിന്നാലെ തന്റെ ആദ്യ പരമ്പരയിലെ മറക്കാനാകാത്ത അനുഭവവും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. പന്ത്രണ്ട് ടേക്ക് പോയിട്ടും ആദ്യ ഡയലോഗ് ശരിയാകാതെ വന്നതിനെക്കുറിച്ചാണ് ഷാജു ഓര്‍ക്കുന്നത്.

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി തന്നെ കാണാന്‍ വന്ന അനുഭവവും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. ഒരു സിനിമയുടെ ഡബ്ബിംഗ് നടക്കുമ്പോഴാണ് സംഭവമെന്നാണ് ഷാജു പറയുന്നത്.

സാധാരണ ഡബ്ബ് ചെയ്യുമ്പോള്‍ റെക്കോര്‍ഡിസ്റ്റിനെ മുഖാമുഖം കാണാം, എന്നാല്‍ ഇവിടെ അങ്ങനെയായിരുന്നില്ലെന്നും പിന്നിലായിരുന്നുവെന്നുമാണ് ഷാജു പറയുന്നത്. പൊതുവെ റെക്കോര്‍ഡ് ചെയ്യുന്ന സമയത്ത് തമാശകള്‍ പറയുമെന്നും ഷാജു പറയുന്നു.

എന്നാല്‍ ആ സമയത്ത് അദ്ദേഹം ഒന്നും പറയുന്നില്ല. തിരിഞ്ഞ് എല്ലാം ഓക്കെയല്ലെന്ന് ചോദിക്കുമ്പോള്‍ കാണുന്നത് മമ്മൂട്ടിയെയാണെന്നും താന്‍ ഞെട്ടി ഇരുന്നിടത്തു നിന്നും എഴുന്നേറ്റുവെന്നാണ് ഷാജു പറയുന്നത്.

അതേസമയം തന്റെ പേരില്‍ വന്നൊരു വ്യാജ വാര്‍ത്തയെക്കുറിച്ചും ഷോയില്‍ വച്ച് ഷാജു മനസ് തുറക്കുന്നുണ്ട്. ഡോക്ടര്‍ ഷാജു ഒരു പീഡനക്കേസില്‍ എന്നായിരുന്നു വാര്‍ത്തയെന്നാണ് ഷാജു പറയുന്നത്.

Dr Shaju

ഒരു പെണ്‍കുട്ടി അകത്തുണ്ടായിരുന്നു, കൂടെ രണ്ട് ആണുങ്ങളും. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റം എന്നൊക്കെ പറഞ്ഞൊരു പരാതി തയ്യാറാക്കി വച്ചിരുന്നുവെന്നും താന്‍ ശരിക്കും പേടിച്ചു പോയെന്നുമാണ് ഷാജു പ്രൊമോയില്‍ പറയുന്നത്.

മലയാളത്തിലെ നിരവധി ഹിറ്റ് പരമ്പരകളിലെ നായകനായിരുന്നു ഷാജു. മിന്നുകെട്ട് പോലുള്ള എക്കാലത്തേയും വലിയ ഹിറ്റ് പരമ്പരകളിലഭിനയിച്ചിട്ടുള്ള ഷാജു ഇപ്പോളിതാ കുടുംബവിളക്കിലെ നായകനായി കയ്യടി നേടുകയാണ്.

അതേസമയം രസകരമായി മുന്നോട്ട് പോവുകയാണ് കുടുംബവിളക്ക് പരമ്പര. ഷാജു അവതരിപ്പിക്കുന്ന രോഹിത്തും സുമിത്രയും തമ്മിലുള്ള വിവാഹം കഴിഞ്ഞത് ഈയ്യടുത്തായിരുന്നു.

സുമിത്രയുടെ മകനും മരുമകള്‍ക്കും ഈയ്യടുത്താണ് കുഞ്ഞ് ജനിച്ചത്. ഈ കുഞ്ഞിനെ നോക്കാന്‍ കൂടിയായി സുമിത്രയും രോഹിത്തും ശ്രീനിലയിലേക്ക് താമസം മാറിയിരിക്കുകയാണ് ഇപ്പോള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X