സ്റ്റിറോയിഡ് ടാബ്‌ലെറ്റ് കഴിച്ചത് പ്രശ്നമായി! എന്റെ രൂപം കാരണം ഭർത്താവ് ഉപേക്ഷിക്കുമെന്ന് അയാൾ പറഞ്ഞു: അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരജോഡികളാണ് രാഹുലും അശ്വതിയും. എന്നും സമ്മതം എന്ന സീരിയലിലൂടെ നായിക നായകന്മാരായി എത്തിയ താരങ്ങൾ വലിയ ജനപ്രീതി നേടിയിരുന്നു. പിന്നാലെ യഥാര്‍ഥ ജീവിതത്തിലും തങ്ങൾ ഒന്നാവുകയാണെന്ന് ഇരുവരും ആരാധകരെ അറിയിച്ചു. ഇപ്പോഴിതാ വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ വിവാഹിതരായിരിക്കുകയാണ് താരങ്ങൾ. കഴിഞ്ഞ ആഴ്ചയാണ് ഇരുവരും വിവാഹിതരായത്.

വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. അന്നുമുതൽ വിവാഹം എന്നാണെന്ന ചോദ്യങ്ങളുമായി ആരാധകർ എത്തിയിരുന്നു. ഓൺസ്‌ക്രീനിലെ പ്രിയ ജോഡികൾ ഒന്നായതിന്റെ സന്തോഷത്തിലാണ് ആരാധകർ ഇപ്പോൾ. അതിനിടെ വിവാഹശേഷം വെറൈറ്റി മീഡിയക്ക് നൽകിയ ഇവരുടെ ആദ്യ അഭിമുഖവും ശ്രദ്ധനേടുകയാണ്.

Rahul aswathy

തങ്ങളുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ശേഷം വന്ന നെഗറ്റീവ് കമന്റുകളെ കുറിച്ചുമെല്ലാം ഇരുവരും സംസാരിച്ചു. സീരിയലിൽ വരുന്നതിന് രണ്ടുവർഷം മുന്നേ വീട്ടുകാരുടെ സമ്മതത്തോടെ എല്ലാം ഉറപ്പിച്ചു വെച്ചിരുന്നതാണെന്ന് ഇരുവരും പറഞ്ഞു. 'ഞങ്ങൾ നേരത്തെ സുഹൃത്തുക്കളാണ്. ഒരു വർഷം കഴിഞ്ഞപ്പോൾ അടുത്തു. അപ്പോൾ തന്നെ വീട്ടിൽ പറഞ്ഞു, എല്ലാം സംസാരിച്ചു വെച്ചു. രണ്ടു വീട്ടുക്കാർക്കും കുഴപ്പമില്ലെന്ന് അറിഞ്ഞ ശേഷം മുന്നോട്ട് കൊണ്ടുപോയ ബന്ധമാണ് ഞങ്ങളുടേത്', അശ്വതിയും രാഹുലും വ്യക്തമാക്കി.

'അപ്രതീക്ഷിതമായാണ് ഞങ്ങൾ സീരിയലിൽ ഒന്നിച്ചത്. എഗ്രിമെന്റ് സൈൻ ചെയ്യാൻ പോയപ്പോഴാണ് ഒരേ സീരിയൽ ആണെന്ന് അറിയുന്നത്. ഇൻഡസ്ട്രിയിൽ എത്തിയ ശേഷം ഇഷ്ടപ്പെട്ട് വിവാഹം ചെയ്യുന്ന ഒരുപാട് പേരുണ്ട്. ഞങ്ങൾ അങ്ങനെയാണോ എന്ന് ഒരുപാട് പേർക്ക് സംശയമുണ്ട്. എന്നാൽ ഞങ്ങൾ ഇതിലേക്ക് വരുന്നതിന് മുന്നേ വീട്ടുകാരായി എല്ലാം ആലോചിച്ചു ഉറപ്പിച്ചു വെച്ചിരുന്നതാണ്. കല്യാണത്തിന് ഓരോ സമയവും പ്രായവും ഒക്കെ ഉണ്ടല്ലോ' അശ്വതി പറയുന്നു.

വിവാഹത്തെ കുറിച്ചും വസ്ത്രങ്ങൾ തിരഞ്ഞെടുത്തതിനെ കുറിച്ചും ഇരുവരും സംസാരിച്ചു. തനത് കേരള വിവാഹത്തിൽ നിന്നും അൽപ്പം വ്യത്യസ്തമായി ചെയ്യാം എന്ന പ്ലാൻ നേരത്തെ ഉണ്ടായിരുന്നുവെന്ന് ഇരുവരും പറഞ്ഞു. എന്തുകൊണ്ട് സീരിയലിൽ ഇട്ട വിവാഹവേഷത്തിൽ സ്വന്തം വിവാഹത്തിന് എത്തിയില്ല എന്ന് ആളുകൾ ചോദിച്ചിരുന്നു ഒരു വെറൈറ്റി കൊണ്ടുവരാനുള്ള ശ്രമമായിരുന്നു അതെന്ന് അശ്വതി വ്യക്തമാക്കി.

വിവാഹം ആർഭാടം ആക്കണമെന്ന ചിന്തയൊന്നും നമ്മുക്ക് ഉണ്ടായിരുന്നില്ല, ഏതെങ്കിലും അമ്പലത്തിൽ വച്ചുനടത്തണം എന്നായിരുന്നു പ്ലാൻ. എന്നാൽ സമയം ഒരു വിഷയം ആയതുകൊണ്ടാണ്, ഇവിടെത്തന്നെ എല്ലാം സെറ്റ് ചെയ്തത്. പിന്നെ വിവാഹം ഒരിക്കൽ അല്ലേ അത് ഇങ്ങനെ ആക്കാം എന്ന് കരുതി എന്ന് രാഹുൽ പറഞ്ഞു.

Rahul aswathy

വിവാഹത്തിന് ശേഷം നെഗറ്റിവ് കമന്റ്സുകൾ വന്നതിനെക്കുറിച്ചും അശ്വതിയും രാഹുലും പറയുന്നു. നെഗറ്റീവ് കമന്റുകൾ വരാത്ത ഒരു പോസ്റ്റും ഉണ്ടാകാറില്ല. ബോഡി ഷെയ്മിങ് നടത്തി വന്ന ഒരാൾക്കെതിരെ നമ്മൾ കേസ് കൊടുത്തു. ഒരു വെറൈറ്റി ലുക്ക് ചെയ്യാൻ വേണ്ടിയാണു വിവാഹത്തിന് അങ്ങനെയുള്ള വേഷം ധരിച്ചത്. എന്നാൽ അതിനെതിരെയാണ് കമന്റുകൾ വന്നത്.

ഞാൻ ഇങ്ങനെ ഇരിക്കുന്നത് കൊണ്ട് എന്റെ ഭർത്താവ് എന്നെ കളഞ്ഞിട്ടുപോകും എന്നൊക്കെ പറഞ്ഞുകൊണ്ട് കുറെ മെസേജ് അയച്ചു. അനാവശ്യമായ ചീത്ത വാക്കുകൾ പറഞ്ഞുകൊണ്ട് വോയിസ് മെസേജ് ഒക്കെ അയച്ചു. എന്റെ ജീവിതത്തിൽ അല്ലേ കളിച്ചത് അതുകൊണ്ട് വെറുതെ വിടണം എന്ന് തോന്നിയില്ല കേസ് കൊടുത്തു, അശ്വതി പറഞ്ഞു. സ്‌കിൻ അലർജി വന്ന സമയത്ത് സ്റ്റിറോയിഡ് അടങ്ങിയ ഗുളിക കഴിച്ചതാണ് ശരീരഭാരം വർധിക്കാൻ കാരണമായതെന്നും അശ്വതി അഭിമുഖത്തിൽ പറഞ്ഞു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X