ആദ്യരാത്രി കുളമാക്കിയതിന് പരിഹാരവുമായി അമൃതയും പ്രശാന്തും; ഹണിമൂൺ യാത്രയെക്കുറിച്ച് അശ്വതിയും രാഹുലും!

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരജോഡികളാണ് രാഹുലും അശ്വതിയും. എന്നും സമ്മതം എന്ന പരമ്പരയിലൂടെയാണ് ഇരുവരും ശ്രദ്ധ നേടുന്നത്. സീരിയലിൽ നായികയും നായകനുമായി എത്തിയ ഇവർ അടുത്തിയാണ് വിവാഹിതരായത്. നീണ്ടനാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയിൽ വൈറലായി മാറിയിരുന്നു. സീരിയല്‍ മേഖലയില്‍ നിന്നും നിരവധി പേരാണ് ഇവരുടെ വിവാഹത്തില്‍ പങ്കെടുത്തത്.

സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് അശ്വതിയും രാഹുലും. സ്വന്തമായൊരു യൂട്യൂബ് ചാനലും ഇവർക്കുണ്ട്. യൂട്യൂബ് ചാനളിലൂടെ എല്ലാ വിശേഷങ്ങളും ഇവർ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ വിവാഹശേഷം തങ്ങളുടെ ഹണിമൂൺ വിശേഷങ്ങൾ പങ്കുവച്ചെത്തിയിരിക്കുകയാണ് അശ്വതിയും രാഹുലും. സീരിയല്‍ താരങ്ങളായ അമൃതയും പ്രശാന്തും ഇവരോടൊപ്പമുണ്ടായിരുന്നു. അടുത്ത സുഹൃത്തുക്കളാണ് ഇവർ. ആദ്യം വയനാട്ടിലും പിന്നീട് മൂന്നാറിലേക്കും ആയിട്ടായിരുന്നു ഇവരുടെ ഹണിമൂൺ യാത്രകൾ.

Rahul aswathy

കല്യാണം കഴിഞ്ഞാല്‍ ഹണിമൂണ്‍ എന്നൊരു ആഘോഷമുണ്ടല്ലോ, അതിനായി വന്നിരിക്കുകയാണ് ഞങ്ങളെന്ന് പറഞ്ഞാണ് രാഹുലും അശ്വതിയും വീഡിയോ ആരംഭിച്ചത്. ഗോവയും മാലി ദ്വീപിലുമൊക്കെ പോകാനാണ് ഞങ്ങള്‍ പ്ലാന്‍ ചെയ്തത്. ഷൂട്ട് അടുത്ത് വന്നതുകൊണ്ട് സമയമില്ല. ചുരുങ്ങിയ സമയത്തിനുള്ളില്‍ ചെറിയൊരു ആഘോഷമായി കേരളത്തിന്റെ ഭംഗി ആസ്വദിക്കുകയാണ് ഞങ്ങളെന്നും രാഹുലും അശ്വതിയും പറഞ്ഞു.

ഇവരെ ഹണിമൂണിന് കൊണ്ടുപോവുന്നത് ഞങ്ങളാണെന്നായിരുന്നു അമൃതയും പ്രശാന്തും പറഞ്ഞത്. ഇവര്‍ക്ക് അതെന്താണെന്ന് അറിയത്തില്ലല്ലോ, അത് പറഞ്ഞ് കൊടുക്കാമെന്ന് കരുതി എന്നും പ്രശാന്ത് തമാശയായി പറഞ്ഞു. 'ഞങ്ങള്‍ അവസാനം കട്ടുറുമ്പായി. കുട്ടികളായത് കൊണ്ട് ഇവരെ തന്നെ വിടാന്‍ പറ്റുന്നില്ല. ഞങ്ങള്‍ ഇവരുടെ ലോക്കല്‍ ഗാര്‍ഡിയന്‍സായി. ഇവരെ നമ്മള്‍ കൊണ്ടുപോവുകയാണ്', പ്രശാന്തും അമൃതയും പറഞ്ഞു.

വയനാട്ടിലെത്തിയ സമയത്ത് നല്ല ക്ഷീണമായിരുന്നു. അതുകൊണ്ട് വീഡിയോ ഒന്നും എടുക്കാന്‍ കഴിഞ്ഞില്ലെന്ന് അശ്വതിയും രാഹുലും പറഞ്ഞു. മൂന്നാറിലെ റിസോര്‍ട്ടിലെ കാഴ്ചകളും വീഡിയോയിലൂടെ താരങ്ങൾ പങ്കുവെച്ചു.

ഇവിടുത്തെ ബാത്ത്‌റൂമൊന്നും ഉപയോഗിക്കാന്‍ പോലും തോന്നുന്നില്ല. ഇവിടത്തെ ഭക്ഷണവും കാഴ്ചകളുമെല്ലാം മനോഹരമാണ്. സീസണ്‍ ടൈമില്‍ ഇവിടെ ഭയങ്കര തിരക്കാണെന്നാണ് പറയുന്നത്. ഹണിമൂണ്‍ കപ്പിള്‍സിന് വേണ്ടിയുള്ള റൂമാണ് ഞങ്ങള്‍ എടുത്തത്. അവിടെ നിന്നും കാണുന്ന വ്യൂ അത്രയും മനോഹരമാണ്. ഫുള്‍ സ്റ്റാറ്റസിട്ട് നിറയ്ക്കുകയാണ് അശ്വതി. ഇത്രയും മനോഹരമായ കാഴ്ച കണ്ടാല്‍ അടങ്ങിയിരിക്കുന്നതെങ്ങനെ എന്നായിരുന്നു അശ്വതിയുടെ ചോദ്യം. കുടുംബസമേതം വെക്കേഷന്‍ ആഘോഷിക്കാന്‍ പറ്റിയ സ്ഥലമാണെന്നും ഇരുവരും പറഞ്ഞു.

അമൃതയും പ്രശാന്തും രാഹുലിനും അശ്വതിക്കും വേണ്ടി ഒരുക്കിയ സർപ്രൈസും വീഡിയോയിൽ കാണിക്കുന്നുണ്ട്. റൂമിലെത്തിയ ശേഷം മറ്റൊരു റൂം കാണിക്കാമെന്ന് പറഞ്ഞ് അമൃതയും പ്രശാന്തും ഇരുവരെയും വിളിക്കുകയായിരുന്നു. താഴെ വേറൊരു റൂം കാണിക്കാമെന്ന് അവര്‍ പറയുമ്പോൾ എനിക്കെങ്ങും വയ്യെന്നാണ് രാഹുല്‍ പറയുന്നത്. തണുപ്പല്ലേയെന്നായിരുന്നു അശ്വതിയുടെ ചോദ്യം. എന്താണ് സംഭവമെന്ന് അവര്‍ക്കറിയില്ലല്ലോ, അവരെ മുന്നിലേക്ക് വിട്ടു.

Rahul aswathy

ഇതാരുടെ പ്ലാനാണെന്നാണ് ഇരുവരും ചോദിച്ചത്. മനോഹരമായി അലങ്കരിച്ചൊരു റൂമായിരുന്നു അവരെ കാണിച്ചത്. ആനന്ദക്കണ്ണീരുകൊണ്ട് എന്ത് പറയണമെന്നറിയില്ല. റൂമിനകത്ത് നിന്ന് തന്നെ മഴ ആസ്വദിക്കാനുള്ള സൗകര്യമുണ്ടായിരുന്നു. തുടർന്ന് സർപ്രൈസ് ഒരുക്കാനുള്ള കാരണവും പ്രശാന്ത് പങ്കുവച്ചു. ഇവരുടെ ഫസ്റ്റ് നൈറ്റ് ഞങ്ങളാണ് മുടക്കിയത്. ഞങ്ങൾ വന്നിട്ട് പോകുമെന്നാണ് ഇവർ കരുതിയത്, എന്നാൽ നാല് മണിക്കാണ് ഞങ്ങള്‍ പോയത്. അതിന്റെ കുറവ് ഇവിടെ പരിഹരിച്ചു എന്നാണ് അമൃതയും പ്രശാന്തും പറഞ്ഞത്.

രണ്ടാഴ്ച മുൻപായിരുന്നു ഇവരുടെ വിവാഹം. സീരിയലിൽ എത്തുന്നതിന് മുന്നേ പ്രണയത്തിലായവരാണ് ഇരുവരും. കഴിഞ്ഞ വർഷമാണ് വീട്ടുകാരുടെ സമ്മത പ്രകാരം ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. അന്ന് മുതൽ ഇവരുടെ വിവാഹത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X