മക്കളും ഭര്‍ത്താവും പൊക്കോളാന്‍ പറഞ്ഞു, 18 വര്‍ഷത്തിന് ശേഷം തിരികെ; ടെസ മനസ് തുറക്കുന്നു
ചിലരുണ്ട്, വളരെ ചുരുക്കം ചില സിനിമകള്‍ മാത്രമേ അഭിനയിച്ചിട്ടുണ്ടാകൂ, വിരലില്‍ എണ്ണാവുന്നത്ര മാത്രം. എന്നിരുന്നാലും ആ മുഖം ഒന്നു കണ്ടാല്‍ ഏത് ആള്‍ക്കുട്ടത്തിലും ആരാധകര്‍ അവരെ തിരിച്ചറിയും. വല്ലപ്പോഴുമൊക്കെയായി സോഷ്യല്‍ മീഡിയയിലൂടെ അവരെ അവര്‍ തിരയും. ചിലരെ കണ്ടെത്തുകയും തിരികെ കൊണ്ടു വരാന്‍ അത് കാരണമാവുകയുമൊക്കെ ചെയ്യും. അത്തരത്തില്‍ കാലം കുറേ കഴിഞ്ഞിട്ടും മലയാളി മറക്കാത്തൊരു മുഖമാണ് ടെസയുടേത്.
മമ്മൂട്ടി ചിത്രം പട്ടാളത്തിലെ നായികയായിരുന്നു ടെസ. അധികം സിനിമകളിലൊന്നും അഭിനയിച്ചിട്ടില്ല. എങ്കിലും മലയാളികള്‍ ആ മുഖം മറന്നിരുന്നില്ല. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം മടങ്ങി വന്നിരിക്കുകയാണ്. തിരിച്ചുവരവ് പക്ഷെ ബിഗ് സ്‌ക്രീനിലൂടെയല്ല, കുടുംബപ്രേക്ഷകരുടെ ഇടയിലേക്ക് അവരിലൊരാളായി, മിനിസ്‌ക്രീനിലൂടെയാണ് ടെസുയുടെ തിരിച്ചുവരവ്. 18 വര്‍ഷത്തിന് ശേഷം ടെസ തിരിച്ചുവരന്നത് എന്റെ കുട്ടികളുടെ അച്ഛന്‍ എന്ന പരമ്പരയിലൂടെയാണ്. ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ടെസ തന്റെ മനസും ജീവിതവും തുറക്കുകയാണ് ആരാധകര്‍ക്ക് മുമ്പില്‍.

മലയാളികള്‍ക്ക് ഒരുപാട് നായികമാരെ സമ്മാനിച്ച ലാല്‍ ജോസാണ് ടെസയേയും കൊണ്ടു വരുന്നത്. മമ്മൂട്ടി ചിത്രം പട്ടാളത്തിലാണ് ടെസ നായികയായി എത്തിയത്. 2003ലായിരുന്നു ടെസയുടെ ആദ്യ സിനിമ. എന്നില്‍ പിന്നീട് വിവാഹത്തോടെ ടെസ അബുദാബിയിലേക്ക് ചേക്കേറുകയായിരുന്നു. ഇതിനിടെ 2015 ല്‍ ചില സിനിമകളില്‍ അഭിനയിച്ചു. ആകപ്പാടെ 5 സിനിമകളിലാണ് താന്‍ അഭിനയിച്ചിട്ടുള്ളതെന്നാണ് ടെസ തന്നെ പറയുന്നത്. എന്റെ കുട്ടികളുടെ അച്ഛന്‍ പരമ്പരയിലൂടെയായാണ് ടെസ വീണ്ടും തിരികെ എത്തിയിരിക്കുകയാണ്. ആരാധകരുടെ ശ്രദ്ധ നേടാനും പരമ്പരയ്ക്ക് സാധിച്ചു. ടെസയുടെ പ്രകടനവും കയ്യടി നേടുന്നു.

തനിക്ക് വിവാഹ ശേഷവും അവസരങ്ങള്‍ ലഭിച്ചിരുന്നു എന്നാണ് ടെസ പറയുന്നത്. എന്നാല്‍ പല സിനിമകളോടും നോ പറയുകയായിരുന്നു ടെസ. ചെറിയ മക്കളെയും വിട്ട് ഷൂട്ടിന് പോവുന്നത് പാടായിരുന്നുവെന്നും ഇതിനാലാണ് നോ പറഞ്ഞിരുന്നതെന്നാണ് ടെസ പറയുന്നത്. മക്കളെ പിരിഞ്ഞിരിക്കുന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ല തനിക്കെന്ന് ടെസ പറയുന്നു. എന്നല്‍ അഭിനയത്തെ പൂര്‍ണമായി ഉപേക്ഷിക്കാന്‍ ടെസ തയ്യാറായിരുന്നില്ല. മികച്ച കഥാപാത്രം ലഭിച്ചാല്‍ തിരിച്ചെത്താമെന്നായിരുന്നു കരുതിയിരുന്നതെന്നും ടെസ പറയുന്നു. അതേസമയം സീരിയല്‍ അവസരങ്ങള്‍ വരുമ്പോഴും താന്‍ ആശങ്കയിലായിരുന്നുവെന്ന് ടെസ പറയുന്നു.

അഭിനയത്തില്‍ മാത്രമല്ല അവതരണത്തിലും താല്‍പര്യമുണ്ട് ടെസയ്ക്ക്. തനിക്ക് ഏറെ പ്രിയപ്പെട്ട ജോലിയാണ് അവതാരകയുടേത് എന്നാണ് ടെസ പറയുന്നത്. പട്ടാളത്തിലേക്ക് ലാല്‍ ജോസ് ടെസയെ ക്ഷണിച്ചതും അവതാരകയായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നുവെന്നും ടെസ ഓര്‍ക്കുന്നു. സംസാരിക്കാനും കേള്‍ക്കാനുമെല്ലാം ഏറെയിഷ്ടമാണെന്നതാണ് അവതാരക ജോലിയോടുള്ള ഇഷ്ടത്തിന്റെ കാരണം. എന്നാല്‍ പട്ടാളത്തില്‍ അഭിനയിച്ചതോടെ അഭിനയവും തനിക്ക് വഴങ്ങുമെന്ന് ടെസയ്ക്ക് ബോധ്യപ്പെടുകയായിരുന്നു.
Recommended Video

സീരിയലിലേക്കുള്ള വരവിലും ടെസയ്ക്ക് ആശങ്കകളുണ്ടായിരുന്നു. സീരിയല്‍ ഏറ്റെടുക്കുമ്പോള്‍ അബുദാബിയിലേക്കുള്ള പോക്കും മക്കളെ കാണുന്നതുമൊക്കെയായിരുന്നു തന്റെ ചിന്തയിലുണ്ടായിരുന്നതെന്നാണ് ടെസ പറയുന്നത്. സീരിയല്‍ ലോങ് ടേമാണെന്നും ഏറ്റെടുത്താല്‍ ഇടയ്ക്ക് വെച്ച് നിര്‍ത്താനാവില്ലെന്നും തുടക്കത്തില്‍ തന്നെ ടെസ മനസിലാക്കിയിരുന്നു. അബുദാബി ഓയില്‍ കമ്പനിയില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റാണ് ഭര്‍ത്താവ് അനില്‍. തന്റെ മനസിലെ ആശങ്ക ഭര്‍ത്താവിന അറിയിച്ചു.
ധൈര്യമായി ഈ അവസരം ഏറ്റെടുക്കാനായിരുന്നു അദ്ദേഹം പറഞ്ഞതെന്ന് ടെസ ഓര്‍ക്കുന്നു. ഭര്‍ത്താവ് മാത്രമല്ല ഒന്‍പതിലും നാലിലും പഠിക്കുന്ന മക്കളും അമ്മയോട് പോയി വരാന്‍ പറഞ്ഞു. അതോടെ ടെസ എന്റെ കുട്ടികളുടെ അച്ഛന്‍ ചെയ്യാന്‍ തയ്യാറാവുകയായിരുന്നു. അതേസമയം ആരെങ്കിലും ഒരാള്‍ നോ പറഞ്ഞിരുന്നുവെങ്കില്‍ റീഎന്‍ട്രി താന്‍ വേണ്ടെന്ന് വെച്ചേനെയെന്നുമായിരുന്നു ടെസ പറയുന്നത്. എന്തായാലും അതുണ്ടായില്ല. സന്തോഷം ആരാധകര്‍ക്കും.


Click it and Unblock the Notifications











