അഖിലേട്ടനെ ഇതുവരെ വിളിച്ചിട്ടില്ല; സൗഹൃദം പിന്നിലേക്ക് വലിച്ചു; ബിഗ് ബോസിന് ശേഷം റെനീഷ
വീണ്ടുമൊരു ബിഗ് ബോസ് കാലം കൂടി അടുത്തിരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫെബ്രുവരി അവസാനത്തോടെയോ മാര്‍ച്ച് ആദ്യ വാരത്തോടെയോ ബിഗ് ബോസ് മലയാളം സീസണ്‍ 6 ആരംഭിക്കും. ഇതിനോടകം തന്നെ ആരൊക്കെയായിരിക്കും മത്സരാര്‍ത്ഥികളായി എത്തുക എന്നതില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളും അഭ്യൂഹങ്ങളുമൊക്കെ ഉയര്‍ന്നു വന്നിട്ടുണ്ട്. പലരുടേയും പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.
ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ താരമായിരുന്നു റെനീഷ റഹ്‌മാന്‍. വിന്നറാകാന്‍ സാധിച്ചില്ലെങ്കിലും തന്റെ ഗെയിമിലൂടെ ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ റെനീഷയ്ക്ക് സാധിച്ചിരുന്നു. ഇപ്പോഴിതാ പുതിയ സീസണിലേക്ക് പോകുന്നവര്‍ക്കായി ചില ടിപ്പുകള്‍ നല്‍കിയിരിക്കുകയാണ് റെനീഷ. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് റെനീഷ മനസ് തുറന്നത്.

പ്രത്യേകിച്ച് പ്ലാനിംഗുകളൊന്നും വേണ്ട. പ്ലാന്‍ ചെയ്യുന്നതൊന്നും നടക്കില്ല. നമ്മള്‍ വിചാരിക്കുന്നത് ഒന്നുമാകില്ല അകത്ത് നടക്കുക. നമ്മള്‍ ഒരു ഗെയിമിന് വന്നതാണ്, ഇതൊരു പോരാട്ടം തന്നെയാണ്. കൂടെയുള്ളവര്‍ എതിരാളികളാണ്. മുന്നോട്ട് പോകാന്‍ ഇവരെ തന്നെയാണ് പുറത്താക്കേണ്ടതും. അതൊരു ഗെയിം ആണെന്നത് മനസില്‍ വെക്കുക. ശ്രദ്ധ മാറിപ്പോവാതിരിക്കണമെന്നാണ് റെനീഷ പറയുന്നത്.
ഞാന്‍ പുറത്തിറങ്ങിയപ്പോള്‍ പലരും, നന്നായി പൊക്കോണ്ടിരിക്കുകയായിരുന്നു പക്ഷെ സൗഹൃദം കൂടിപ്പോയെന്ന്. അത് നിന്നെ പിന്നിലേക്ക് വലിച്ചുവെന്നും ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ റനെീഷയെ ബിഗ് ബോസില്‍ കാണാതായി. റെനീഷ ബിഗ് ബോസ് വീട്ടിലുണ്ടോ എന്ന് പോലും സംശയമായിരുന്നു. അതിന്റെ പ്രധാന കാരണം സൗഹൃദമായിരുന്നുവെന്ന് പറഞ്ഞിരുന്നുവെന്നും റെനീഷ ചൂണ്ടിക്കാണിക്കുന്നു.
കുറേപ്പേര്‍ക്ക് അത് തോന്നിയിട്ടുണ്ടെങ്കില്‍ അതില്‍ എന്തെങ്കിലും കാര്യം കാണണം. പക്ഷെ ഞാന്‍ സൗഹൃദത്തിന് വലിയ മൂല്യം കല്‍പ്പിക്കുന്ന ആളാണ്. സൗഹൃദം നന്നായി കൊണ്ടു നടക്കുന്ന ആളാണ്. കുറേ ദിവസം ഗെയിം ഗെയിം എന്ന് പറഞ്ഞ് നടക്കും. അത് കഴിഞ്ഞ് നമ്മള്‍ നമ്മളാകും. അപ്പോള്‍ ചിലതിന് വാല്യു കൊടുക്കും, ചിലത് മറന്നു പോകും. അങ്ങനെ വരുമ്പോള്‍ ഞാന്‍ എവിടെയൊക്കെയോ ഗെയിം ആണെന്നത് മറന്നു പോയിട്ടുണ്ടെന്നാണ് പലരും പറഞ്ഞതെന്നും റെനീഷ പറയുന്നു.
ഇനി പോകാനുള്ളവരോട് പറയാനുള്ളത് അതൊരു ഗെയിം ആണെന്നത് നൂറ് ദിവസും ഓര്‍ത്തിരിക്കുക. കൂടെയുള്ളവര്‍ എതിരാളികളാണ്. നല്ല വ്യക്തികളെ കണ്ടാല്‍ പുറത്തിറങ്ങിയ ശേഷം ആ സൗഹൃദം മുന്നോട്ട് കൊണ്ടു പോവുക. അതിനകത്ത് പക്ഷെ ഗെയിം ഗെയിം ആയി കാണുക എന്നാണ് റെനീഷ പറയുന്നു. പോയ സീസണിലെ വിന്നറായ അഖില്‍ മാരാരെക്കുറിച്ചും റെനീഷ സംസാരിക്കുന്നുണ്ട്.

അഖിലേട്ടനുമായി കോണ്ടാക്ട് ഇല്ലായ്മയില്ല, എന്നാല്‍ ഭയങ്കര കോണ്ടാക്ടുമില്ല. വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല എന്ന് പറയണമെങ്കില്‍ ഞാന്‍ വിളിച്ചു നോക്കണം. പക്ഷെ ഞാനിതുവരെ വിൡച്ചിട്ടില്ല. ഷോ കഴിഞ്ഞ ശേഷം എന്നെ വിളിച്ചിരുന്നു. വീട്ടിലെല്ലാവര്‍ക്കും സുഖമാണോന്ന് ചോദിച്ചിരുന്നു. വാട്‌സ് ആപ്പ് നമ്പറും കൈമാറിയിരുന്നു. പിന്നീട് ചേട്ടന്‍ നമ്പര്‍ മാറ്റിയെന്ന് തോന്നുന്നുവെന്നാണ് റെനീഷ പറയുന്നത്.
പിന്നെ അഖിലേട്ടനെ കാണുന്നത് ഏഷ്യാനെറ്റിലെ ഒരു ഷോയില്‍ വച്ചായിരുന്നു. അഖിലേട്ടന്റെ കുടുംബവും ഉണ്ടായിരുന്നു. അന്ന് ഒരുപാടൊന്നും സംസാരിക്കാനായില്ല. പിന്നെ കാണുന്നത് ഖത്തറില്‍ വച്ചായിരുന്നു. ഒരേ ഹോട്ടലിലായിരുന്നു താമസം. അന്ന് അത്യാവശ്യം സംസാരിച്ചിരുന്നു. പക്ഷെ ഫോണ്‍ വിൡക്കുന്ന അത്രയും ബന്ധം പുറത്ത് വന്ന ശേഷം ഞങ്ങള്‍ക്കിടയിലില്ലെന്നും റെനീഷ പറയുന്നു.


Click it and Unblock the Notifications