ജനങ്ങള്‍ കാണുന്നുണ്ട്, എന്ത് നുണ പറഞ്ഞാലും..; സത്യമാണോന്ന് മിഥുനോട് നേരിട്ട് ചോദിക്കും: ഷിയാസ്
വലിയ ജനപിന്തുണയുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. അതുകൊണ്ട് തന്നെ ബിഗ് ബോസില്‍ നടക്കുന്ന എന്തും സമൂഹത്തില്‍ വലിയ ചര്‍ച്ചയായി മാറും. കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയ നാടകീയ സംഭവങ്ങളാണ് ഇപ്പോള്‍ കേരളത്തിലെ പ്രധാന ചര്‍ച്ചകളിലൊന്ന്. ടാസ്‌കിന്റെ ഭാഗമായി അനിയന്‍ മിഥുന്‍ പറഞ്ഞ കഥയെ ചൊല്ലിയാണ് വിവാദം ഉടലെടുത്തിരിക്കുന്നത്.
താന്‍ സന എന്നൊരു പട്ടാളക്കാരിയെ പ്രണയിച്ചുവെന്നും അവള്‍ ബാറ്റില്‍ഫീല്‍ഡില്‍ കൊല്ലപ്പെട്ടുവെന്നുമാണ് അനിയന്‍ മിഥുന്‍ ടാസ്‌കിനിടെ പറഞ്ഞത്. എന്നാല്‍ അനിയന്‍ പറഞ്ഞ കഥ നുണയാണെന്നാണ് സോഷ്യല്‍ മീഡിയയുടെ ആരോപണം. പിന്നാലെ താരത്തിനെതിരെ സൈനികരടക്കം രംഗത്തെത്തി. ഇന്നലെ വീക്കെന്‍ഡ് എപ്പിസോഡിനിടെ അതേക്കുറിച്ച് മോഹന്‍ലാലും മിഥുനോട് ചോദിച്ചു.

മിഥുന്‍ പറയുന്നത് നുണയാണോ എന്ന് മോഹന്‍ലാല്‍ ആവര്‍ത്തിച്ചു ചോദിച്ചു. എന്നാല്‍ താന്‍ പറഞ്ഞത് സത്യമാണെന്ന് ഉറച്ചു നില്‍ക്കുകയാണ് അനിയന്‍ മിഥുന്‍. മോഹന്‍ലാലിന്റെ ചോദ്യങ്ങള്‍ക്കിടെ അനിയന്‍ മിഥുന്‍ കുഴഞ്ഞ് വീണതോടെ രംഗമാകെ മാറി. ഇതോടെ താരത്തിന്റെ ജീവിത കഥയില്‍ പറഞ്ഞ പട്ടാളക്കാരിയുമായുള്ള പ്രണയം മുതല്‍ വുഷു ഫൈറ്റിംഗ് മേഖലയില്‍ നേടിയ നേട്ടങ്ങള്‍ വരെ സംശയത്തിന്റെ നിഴലിലായി.
ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസണ്‍ 1 ലെ മത്സരാര്‍ത്ഥിയായ ഷിയാസ് കരീമും സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ്. താന്‍ അനിയന്‍ മിഥുനെ നേരിട്ട് കാണുമ്പോള്‍ സത്യാവസ്ഥ ചോദിക്കുമെന്നാണ് ഷിയാസ് കരീം പറഞ്ഞത്. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് താരം പ്രതികരണം നടത്തിയത്.
അനിയന്‍ മിഥുന്‍ പറഞ്ഞ കഥ വിശ്വാസ യോഗ്യമാണോ അല്ലയോ എന്ന് നമുക്ക് പറയാനാകില്ല. പക്ഷെ എനിക്ക് തോന്നുന്നില്ല. അങ്ങനൊരു സംഭവം ഉണ്ടാകുമോ? സിനിമാറ്റിക് ആണ്. മിഥുനെ എന്നെങ്കിലും നേരിട്ട് കാണുമ്പോള്‍ ചോദിക്കാം. ലാലേട്ടന്‍ ചോദ്യം ചെയ്യുന്നതൊക്കെ കണ്ടിരുന്നു. എനിക്കറിയില്ല. മിഥുനോട് എനിക്ക് പറയാനുള്ളത് ഇത് ജനങ്ങള്‍ കാണുന്ന ഷോയാണ്, എന്ത് നുണ പറഞ്ഞാലും അത് തിരിച്ചു വരും എന്നാണെന്നും ഷിയാസ് കരീം പറഞ്ഞു.
കഴിഞ്ഞ ദിവസം അന്തരിച്ച മിമിക്രി താരവും നടനുമായ കൊല്ലം സുധിയെക്കുറിച്ചും ഷിയാസ് സംസാരിക്കുന്നുണ്ട്. ആരേയും വേദനിപ്പിക്കാത്ത മനുഷ്യനായിരുന്നു. കിടിലന്‍ മനുഷ്യനായിരുന്നു. നല്ല മനുഷ്യന്മാരെ ദൈവം നേരത്തെ വിളിക്കും എന്ന് പറയുന്നത് പോലെ പുള്ളിയെ ദൈവം വിളിച്ചു. എന്റെ ജീവിതത്തില്‍ എന്നും അദ്ദേഹമുണ്ടാകും. സ്റ്റാര്‍ മാജിക്കിലെ ഓര്‍മ്മകളിലും. സുധിച്ചേട്ടന്‍ എന്നൊരു പില്ലര്‍ എന്നും തീരാ നഷ്ടമാണ്. എനിക്ക് പറയാന്‍ അറിയാന്‍ പാടില്ലെന്നാണ് ഷിയാസ് പറയുന്നത്.
സുധിച്ചേട്ടന്‍ എപ്പോഴും ഞങ്ങളുടെ മനസിലുണ്ടാകും. ഒരിക്കലും മറക്കാനാകില്ല. ഇപ്പോള്‍ എന്റെ ആഗ്രഹം സുധിച്ചേട്ടന്റെ കുടുംബം സേഫ് ആകണം എന്ന് മാത്രമാണ്. ചാനലുകാര്‍ ചെയ്യുന്നത് വലിയൊരു കാര്യമാണ്. അവര്‍ക്ക് സല്യൂട്ട് നല്‍കുകയാണെന്നും ഷിയാസ് പറയുന്നുണ്ട്. അതേസമയം ബിഗ് ബോസ് താരങ്ങള്‍ വീണ്ടുമെത്തുന്ന ബിഗ് ബോസ് അള്‍ട്ടിമേറ്റ് നടക്കുകയാണെങ്കില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിനും ഷിയാസ് മറുപടി പറയുന്നുണ്ട്.

ബിഗ് ബോസ് അള്‍ട്ടിമേറ്റിലേക്ക് വിളിച്ചാല്‍ ചിലപ്പോള്‍ പോകാം. എന്റെ ലക്ഷ്യം സിനിമയാണ്. ആ സമയത്ത് സിനിമയൊന്നും ഇല്ല ഫ്രീയാണെങ്കില്‍ പോവും. സിനിമ കളഞ്ഞ് ബിഗ് ബോസില്‍ പോകില്ല. ബിഗ് ബോസ് എന്ന കളരിയില്‍ തോറ്റ് മടങ്ങിയ ആളാണ് ഞാന്‍. ഇനി പോയി ജയിച്ച് വരാന്‍ താല്‍പര്യമില്ല. തോറ്റ സ്ഥലത്ത് ജയിക്കാന്‍ ഞാന്‍ സ്‌പോര്‍ട്‌സ്മാനൊന്നുമല്ല. അടുത്തൊരു ഗ്രൗണ്ടില്‍ പോയി കളിക്കാം എന്നേയുള്ളൂ. എന്നാല്‍ വേറെ ഷോകളോ സിനിമകളോ ഒന്നുമില്ലെങ്കില്‍ ചിലപ്പോള്‍ പോകും. നടനാവുകയാണ് ലക്ഷ്യം എന്നാണ് ഷിയാസ് നല്‍കിയ മറുപടി.
അതേസമയം അനിയന്‍ മിഥുന്റെ കഥയ്‌ക്കെതിരെ വ്യാപകമായ ആരോപണങ്ങളാണ് ഉയരുന്നത്. പാര കമാന്‍ഡോയില്‍ സ്ത്രീകളേയില്ലെന്നും അനിയന്‍ പറഞ്ഞത് പോലെ ഒരു പട്ടാളക്കാരി കൊല്ലപ്പെട്ടിട്ടില്ലെന്നുമാണ് സൈനികര്‍ പറയുന്നത്. ഇന്നലെ മോഹന്‍ലാലും ഇതാവര്‍ത്തിച്ചിരുന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അനിയന്‍ മിഥുനെതിരെ നടപടിയുണ്ടാകുമോ താരം ഷോയില്‍ നിന്നും പിന്മാറുമോ എന്നൊക്കെയുള്ള സംശയങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.


Click it and Unblock the Notifications











