ഭര്‍ത്താവും താനും മാത്രം ഒറ്റയ്ക്കുള്ള അഞ്ച് ദിവസം; ഗര്‍ഭകാലത്തെ പ്രിയപ്പെട്ട ദിവസങ്ങളെ കുറിച്ച് ആതിര മാധവ്

കുടുംബവിളക്ക് പ്രേക്ഷകരെ ഏറെ നിരാശപ്പെടുത്തി കൊണ്ടാണ് നടി ആതിര മാധവ് സീരിയലില്‍ നിന്നും പിന്മാറിയത്. ഗര്‍ഭിണിയായതോട് കൂടി സീരിയലില്‍ കൂടുതല്‍ വര്‍ക്ക് ചെയ്യാന്‍ പറ്റാത്ത സാഹചര്യം വന്നതോട് കൂടിയാണ് നടി പിന്മാറിയത്. നടിയുടെ വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ചാണ് താന്‍ അമ്മയാവാന്‍ പോവുകയാണ് എന്ന കാര്യം ആതിര വെളിപ്പെടുത്തിയത്. അന്ന് മുതല്‍ സീരിയലില്‍ തുടരുമോ എന്ന ചോദ്യങ്ങളും ഉയര്‍ന്ന് വന്നിരുന്നു.

വൈകാതെ പുതിയ അനന്യയെ പരിചയപ്പെടുത്തി കൊണ്ട് താന്‍ പിന്മാറിയതായി ആതിര വെളിപ്പെടുത്തി. ശേഷം യൂട്യൂബ് ചാനലിലൂടെയാണ് തന്റെ വിശേഷങ്ങള്‍ നടി ആരാധകരുമായി പങ്കുവെച്ചിരുന്നത്. ഏറ്റവും പുതിയതായി ഡേ ഇന്‍ മൈ ലൈഫ് വീഡിയോയുമായിട്ടാണ് നടി എത്തിയിരിക്കുന്നത്. രസകരമായ കാര്യം ഇത്തവണ വീട്ടില്‍ ഒറ്റയ്ക്ക് നില്‍ക്കേണ്ടി വന്ന സാഹചര്യത്തെ എങ്ങനെ മറികടക്കാം എന്നത് കൂടിയാണ് ആതിര കാണിച്ചിരിക്കുന്നത്.

ഡേ ഇൻ മൈ ലൈഫ് വീഡിയോയുമായി ആതിര

'വീട്ടില്‍ അമ്മയൊന്നും ഇല്ലാതെ ഒറ്റയ്ക്ക് കഴിഞ്ഞാല്‍ എന്താവും അവസ്ഥ എന്ന് തിരിച്ചറിയാനുള്ള പരിശ്രമത്തിലായിരുന്നു താനും ഭര്‍ത്താവും കഴിഞ്ഞ അഞ്ച് ദിവസങ്ങളായി ശ്രമിച്ചിരുന്നത്. അതിന്റെ ഭാഗമായി വീട്ടിലെ ജോലികള്‍ എല്ലാം ചെയ്യാന്‍ ആതിര ശ്രമിക്കുന്നതും വീഡിയോയില്‍ കാണിച്ചിരുന്നു. ഭക്ഷണം പാചകം ചെയ്യുകയും അത് കഴിച്ചതിന് ശേഷം വിശ്രമിക്കുകയും ഒക്കെ ചെയ്യുന്നതിലൂടെയാണ് നടിയുടെ ഒരു ദിവസം കടന്ന് പോവുന്നത്. രാവിലെ എട്ട് മണി കഴിഞ്ഞതോടെയാണ് ആതിര എഴുന്നേറ്റ് വരുന്നത്.

പാചക പരീക്ഷണങ്ങളുമായി ആതിര മാധവ്

രാവിലെ എഴുന്നേല്‍ക്കാന്‍ വൈകിയത് കൊണ്ട് ബ്രേക്ക് ഫാസ്റ്റും ലേശം വൈകിയെന്ന് നടി സൂചിപ്പിക്കുന്നു. പിന്നെ വിശപ്പ് കൊണ്ടുള്ള തത്രപ്പാടായിരുന്നു. ഭക്ഷണം കഴിച്ച് അല്‍പം വിശ്രമിച്ചു. അതിന് ശേഷം ഉച്ച ഭക്ഷണം പാകം ചെയ്യുന്നതിലേക്ക് കടന്നു. നല്ലൊരു അഭിനേത്രി എന്നതിനൊപ്പം താന്‍ നല്ലൊരു പാചകക്കാരി കൂടിയാണെന്ന് തെളിയിക്കാനും പുതിയ ഡേ ഇന്‍ മൈ ലൈഫ് വീഡിയോയിലൂടെ ആതിരയ്ക്ക് സാധിച്ചിരുന്നു.

പുറത്ത് പോകാൻ മാത്രം സാധിച്ചില്ല

പാചക പരീക്ഷണങ്ങളില്‍ നിറവയറുമായി തന്നെ നടക്കേണ്ടി വരുന്നത് കാണുമ്പോഴുള്ള ആകുലതകളും ചിലര്‍ വീഡിയോയ്ക്ക് താഴെയുള്ള കമന്റുകളില്‍ പങ്കുവെച്ചിരുന്നു. പാചകത്തിനൊപ്പമുള്ള വാചകവും കണ്ടിരിക്കാന്‍ രസമുണ്ടെന്നാണ് ചിലര്‍ പറയുന്നത്. ഉച്ച ഭക്ഷണത്തിന് ശേഷം പുറത്ത് പോകണം എന്നൊക്കെ രാവിലെ പറഞ്ഞുവെങ്കിലും അതൊന്നും നടന്നിട്ടില്ല. ഉച്ച ഭക്ഷണം ഉണ്ടാക്കുന്നത് വരെ മാത്രമേ സത്യത്തില്‍ വീഡിയോയില്‍ ഉള്ളൂ. അത് കഴിഞ്ഞ് വിശ്രമമാണെന്നാണ് ആതിര പറയുന്നത്.

ആതിരയുടെ പരീക്ഷണം വിജയമായെന്ന് ആരാധകരും

ഒന്ന് പരീക്ഷണാടിസ്ഥാനത്തില്‍ ഒറ്റയ്ക്കുള്ള അഞ്ച് ദിവസങ്ങള്‍ എടുത്തതാണ് എങ്കിലും അത്ര ബോര്‍ അടിക്കാതെ അതങ്ങ് പോയെന്നാണ് ആതിര പറയുന്നത്. വീട്ട് പണികളൊക്കെ എടുത്ത് മടുത്തു എന്നത് മാത്രമാണ് ഒരു പ്രശ്‌നമായി തോന്നിയത്. എപ്പോഴും എല്ലാവര്‍ക്കും ഒപ്പം ഇരുന്ന് ശീലിച്ച് പോയി. അതാണ് തനിക്ക് ഇഷ്ടമുള്ളതും. പക്ഷെ ഇങ്ങനൊരു സാഹചര്യത്തില്‍ ഒറ്റയ്ക്ക് ആയി പോയാല്‍ എന്താവും അവസ്ഥയെന്ന് തനിക്ക് അറിയണമെന്ന് ഉണ്ടായിരുന്നതായും ആതിര വ്യക്തമാക്കുന്നു. കുടുംബവിളക്കിലെ ഡോക്ടര്‍ അനന്യ എന്ന കഥാപാത്രമാണ് ആതിര മാധവിന് ജനപ്രീതി നേടി കൊടുക്കുന്നത്. ഇനി കുഞ്ഞ് ജനിച്ചതിന് ശേഷമാവും നടി അഭിനയ രംഗത്തേക്ക് തിരിച്ച് വരുന്നതെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു.

ഭര്‍ത്താവിന്റെ വീട്ടിലേക്കാണ് കെട്ടിച്ച് വിടുന്നത്; അത് ലോജിക്കല്‍ അല്ല, മക്കളുടെ വിവാഹത്തെ കുറിച്ച് കിടിലം

Recommended Video

ആള് കൂടിയപ്പോൾ പ്രണവിനെ ഓടിച്ചുവിടുന്ന ചാക്കോച്ചൻ. വീഡിയോ വൈറൽ | FilmiBeat Malayalam

ആതിരയുടെ വീഡിയോ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X