ബിഗ് ബോസ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി; പുറത്ത് വന്നതിന് ശേഷം ശാലിനി നായരുടെ വെളിപ്പെടുത്തല്‍
ബിഗ് ബോസ് മലയാളത്തില്‍ നിന്നും പ്രേക്ഷക പ്രശംസ നേടി എടുത്ത താരങ്ങളില്‍ ഒരാളാണ് ശാലിനി നായര്‍. അവതാരകയും വിജെയുമായ ശാലിനി ബിഗ് ബോസ് ഷോ യില്‍ എത്തിയതിന് ശേഷമാണ് ശ്രദ്ധിക്കപ്പെടുന്നത്. തുടക്കത്തില്‍ തന്നെ ബാലമണി ഇമേജ് ചാര്‍ത്തി കൊടുത്തതിനാല്‍ ഈ സീസണിലെ ഇമോഷണല്‍ മത്സരാര്‍ഥിയായിരിക്കും എന്ന മുന്‍വിധികളും വന്നു. എന്നാല്‍ ശക്തമായ പ്രകടനങ്ങളിലൂടെ താരം ജനപിന്തുണ നേടി എടുത്തു.
Recommended Video

നിര്‍ഭാഗ്യവശാല്‍ രണ്ടാമത്തെ എവിക്ഷനിലൂടെ ശാലിനി ബിഗ് ബോസില്‍ നിന്നും പുറത്തായി. പെട്ടൊന്നൊന്നും പുറത്ത് പോവേണ്ട ആളായിരുന്നില്ല ശാലിനി എന്നാണ് പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ പറയുന്നത്. ഇപ്പോഴിതാ ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ വിശേഷങ്ങള്‍ താരം പങ്കുവെച്ചിരിക്കുകയാണ്.

ബിഗ് ബോസിന് ശേഷമുണ്ടായ മാറ്റങ്ങള്‍ എന്തൊക്കെയാണ്?
നല്ല നല്ല മാറ്റങ്ങളാണ് ജീവിതത്തില്‍ വന്നിട്ടുള്ളത്. ബിഗ് ബോസിലേക്ക് ശാലിനിയെ പോലെ പോവാന്‍ ഒരു അവസരം കിട്ടിയാല്‍ തീര്‍ച്ചയായും ഉപയേഗിക്കണം എന്നേ പറയുകയുള്ളു. കാരണം അതൊരു വേറെ ലോകമാണ്. എന്റെ ജീവിതത്തില്‍ കിട്ടിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ഭാഗ്യമാണ് ബിഗ് ബോസ്. പാസ്‌പോര്‍ട്ടും വിസയും ഇല്ലാതെ നമ്മള്‍ക്ക് പോവാന്‍ പറ്റിയ ലോകമാണതെന്ന് ശാലിനി പറയുന്നു.

ബിഗ് ബോസില്‍ ഒറ്റപ്പെടല്‍ നേരിടേണ്ടി വന്നിട്ടുണ്ടോ?
മനപൂര്‍വ്വം അല്ലെങ്കിലും അവര്‍ക്ക് പലര്‍ക്കും എന്നെ അറിയില്ലായിരുന്നു. അവിടെ ഉണ്ടായിരുന്നതില്‍ അധികമാര്‍ക്കും പരിചയമില്ലാത്ത സെലിബ്രിറ്റി ഞാനാണ്. ആദ്യമാക്കെ അശ്വിന്‍ മാറി ഇരുന്നത് പോലെ ഇരിക്കുമായിരുന്നു. ഞാനും അശ്വിനുമൊക്കെ എല്ലാവരോടും സംസാരിക്കുമെങ്കിലും ആരും മുഖം തന്നിട്ടില്ല. ഞാന്‍ തന്നെയാണ് എന്റെ സ്‌പേസ് ഉണ്ടാക്കിയത്. സുചിത്രയുമായി നല്ല സൗഹൃദം ഉണ്ടാക്കി. ഓരോരുത്തരോടും അങ്ങനെയായിരുന്നു. ശാലിനിയുടെ കോമഡികള്‍ കേള്‍ക്കൂ, ശാലിനിയാട്ടം എന്നിങ്ങനെ പറഞ്ഞ് ഞാന്‍ ഇവരുടെ ഇടയില്‍ സ്ഥാനം പിടിച്ച് എടുത്തതാണ്. ഒന്നോ രണ്ടോ വ്യക്തികള്‍ ഒഴികെ എല്ലാവരും എന്നെ നല്ല സ്‌നേഹത്തില്‍ തന്നെയാണ് പറഞ്ഞ് വിട്ടത്.

ക്യാപ്റ്റന്മാരില്‍ ഒട്ടും കംഫര്‍ട്ട് അല്ലാത്തത് ആരോട്?
അത് ദില്‍ഷയായിരുന്നു എന്നാണ് ശാലിനി പറയുന്നത്. അത് പറയാനും കാരണമുണ്ട്. കിച്ചന്‍ ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ദില്‍ഷയ്ക്ക് വീഴ്ച വന്നു. എന്നെ കിച്ചന്റെ ക്യാപ്റ്റനായി നിര്‍ത്തരുതെന്ന് നേരത്തെ ഞാന്‍ പറഞ്ഞിട്ടുണ്ട്. പാചകം അറിയുന്നവരാരും മുന്നോട്ട് വന്നില്ല. അത്രയും റിക്വസ്റ്റ് ചെയ്തിട്ടും എന്നെ കിച്ചണ്‍ ടീമിന്റെ ക്യാപ്റ്റനാക്കി. ഡോക്ടര്‍ റോബിന് കുക്കിങ് പഠിക്കാന്‍ താല്‍പര്യം ഉണ്ടെന്ന് പറഞ്ഞ് അതില്‍ കൂടി. അവരുടെ ക്യാപ്റ്റനായ താന്‍ അത്രയും കുക്കിങ് പെര്‍ഫെക്ട് അല്ലാത്ത ശാലിനി ആയിരുന്നു.
സംസ്ഥാനം മാറി വിവാഹം കഴിച്ചതിന് കാരണമുണ്ട്; എന്റെ വിഷമവും സങ്കടവും ആരോടും പറയാറില്ലെന്ന് രമേഷ് പിഷരാടി

ശാലിനി മെന്റലി വീക്ക് ആയിരുന്നോ?
ബിഗ് ബോസില്‍ എത്തിയ ആദ്യ ആഴ്ചകളില്‍ തന്നെ ശാലിനി മെന്റലി വീക്ക് ആണ്. ബാലാമണിയാണ് എന്നൊരു നെയിം ടാഗ് പതിച്ച് തന്നിരുന്നു. എന്റെ നടപ്പും വസ്ത്രധാരണവുമൊക്കെ നാടന്‍ ശൈലിയിലാണ്. പിന്നെ ഇംഗ്ലീഷും മലയാളവും ഹിന്ദിയുമൊക്കെ കൈകാര്യം ചെയ്യുന്ന അവതാരകയാണ് താനെന്നും ശാലിനി വ്യക്തമാക്കി.


Click it and Unblock the Notifications