Don't Miss!
- Lifestyle
മുന്നിലെ തടസ്സം നീങ്ങും, ശമ്പള വര്‍ധന, ആഗ്രഹിച്ച കാര്യം സാധിക്കും; ഇന്നത്തെ രാശിഫലം
- News
ഇസ്രായേലില്‍ ജോലി വാഗ്ദ്ധാനം ചെയ്തു തട്ടിപ്പ്; കണ്ണൂരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതു വന്‍ റാക്കറ്റ്
- Sports
2018ല്‍ ഗില്ലിനൊപ്പം ലോകകപ്പ് ടീമില്‍ കളിച്ചു! പിന്നീട് അഡ്രസില്ല-നാല് പേര് ഇതാ
- Finance
എസ്ബിഐ ഡെബിറ്റ് കാർഡ് കയ്യിലുണ്ടോ? അക്കൗണ്ടിലുള്ളതിനേക്കാൾ കൂടുതൽ തുക ചെലവാക്കാം; വഴിയിങ്ങനെ
- Automobiles
നോ പ്ലാന്‍സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള്‍ എഞ്ചിന് നല്‍കില്ലെന്ന് ടാറ്റ
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
സംസ്ഥാനം മാറി വിവാഹം കഴിച്ചതിന് കാരണമുണ്ട്; എന്റെ വിഷമവും സങ്കടവും ആരോടും പറയാറില്ലെന്ന് രമേഷ് പിഷരാടി
നടന്, സംവിധായകന്, നിര്‍മാതാവ്, അവതാരകന്, മിമിക്രി താരം തുടങ്ങി രമേഷ് പിഷരാടിയെ വിശേഷിപ്പിക്കാന്‍ ഒത്തിരി കാര്യങ്ങളുണ്ട്. എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച താരം കൗണ്ടര്‍ കോമഡികളുടെ രാജാവ് എന്നാണ് അറിയപ്പെടുന്നത്. ഭാര്യ സൗമ്യയെ കുറിച്ചും മക്കളെ കുറിച്ചുമൊക്കെ രസകരമായ ചില വെളിപ്പെടുത്തലുമായിട്ടാണ് നടനിപ്പോള്‍ എത്തിയിരിക്കുന്നത്. ഫില്‍മിബീറ്റ് മലയാളത്തിന് നല്കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു താരം.
Recommended Video


സംസ്ഥാനം മാറി വിവാഹം കഴിക്കാനുള്ള കാരണമെന്ത്?
'തന്റെ വീട്ടില്‍ ജാതകത്തിലൊക്കെ വിശ്വാസമുണ്ട്. പ്രേമിക്കുകയാണെങ്കില്‍ കുഴപ്പമൊന്നുമില്ല. അതല്ലാതെ വിവാഹം കഴിക്കാന്‍ നമ്മള് ആലോചിക്കും. അന്നേരം വേറെ മതത്തില്‍ നിന്നൊന്നും കെട്ടാന്‍ പറ്റില്ല. പിന്നെ എന്റെ പണി മിമിക്രി ആണല്ലോ. ചിലപ്പോള്‍ എന്റെ പെങ്ങളെ പോലും ഞാന്‍ മിമിക്രിക്കാരനെ കൊണ്ട് കെട്ടിച്ച് കൊടുക്കണം എന്ന് നിര്‍ബന്ധില്ല. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം മിമിക്രി ഒന്നും ആരും പ്രൊഫഷനായി കണ്ടിട്ടില്ല. പിന്നെ വരുമാനത്തിന് സ്ഥിരതയൊന്നുമില്ല. അപ്പോള്‍ ന്യായമായും ഒരു പെണ്ണ് കിട്ടായ്മ ഉണ്ടായിരുന്നു. അങ്ങനെയാണ് ഇത് നാലഞ്ച് സംസ്ഥാനം വിട്ട് പോയതെന്ന് പിഷാരടി പറയുന്നു.

രമേഷ് പിഷാരടി വിവാഹത്തിന് മുന്‍പേ പ്രണയിച്ചിട്ടുണ്ടോ?
ജീവിതത്തില്‍ പ്രണയം ഉണ്ടായിട്ടുണ്ട്. അത് ഉണ്ടാവാതെ ഇരിക്കുമോ. പക്ഷേ ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. പ്രണയം പറയാതെ അവരുടെ കൂടെ സൗഹൃദമാണെന്ന്് പറഞ്ഞ് നടക്കും. അത് ഭയങ്കര സുഖമാണ്. അല്ലെങ്കില്‍ ചിലപ്പോള്‍ ഓടിച്ച് വിട്ടേക്കും. സത്യം പറഞ്ഞാല്‍ എനിക്ക് വിവാഹശേഷമാണ് പ്രേമം തുടങ്ങുന്നത്. പക്ഷേ ഭാര്യ പിടിച്ചപ്പോള്‍ അത് നിര്‍ത്തിയെന്ന് പിഷരാടി തമാശരൂപേണ പറയുന്നു.

വിവാഹത്തിനിടെ ഉണ്ടായ തമാശകളെ കുറിച്ച് രമേഷ് പിഷരാടി
തന്റെ വിവാഹത്തിന് വന്ന താരങ്ങളെ ഒന്നും ഭാര്യയ്ക്ക് മനസിലായിട്ടില്ല. തമ്പി കണ്ണാന്താനം സാര്‍, എസ്എന്‍ സ്വാമി, തുടങ്ങിയവരെ ഒന്നും മനസിലായില്ല. എന്നെ കുറിച്ച് തന്നെ രണ്ട് ദിവസം കഴിഞ്ഞാണ് അറിയുന്നത്. എന്റെ പരിപാടികളൊന്നും ഭാര്യ മുന്‍പ് കണ്ടിട്ടില്ല. ഇവര്‍ ജീവിച്ചിരുന്നത് ഔറംഗബാദ് എന്ന സ്ഥലത്താണ്. അവിടെ കേബിളില്‍ മെയിന്‍ ചാനല്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് ആരെയും അറിയില്ലായിരുന്നു. ഇപ്പോള്‍ എല്ലാവരെയും മനസിലാവുന്നുണ്ടെന്നും പിഷരാടി വ്യക്തമാക്കുന്നു.

പിഷാരടി ദേഷ്യപ്പെടാറുണ്ടോ?
തന്റെ വിഷമങ്ങള്‍ ആരെയും അറിയിക്കാറില്ല. പരിചയമുള്ള ആരെങ്കിലും വിഷമിച്ച് ഇരിക്കുകയാണെന്ന് കേട്ടാല്‍ അവരെ വിളിച്ച് താന്‍ സംസാരിക്കാറുണ്ട്. അവരെ കൊണ്ട് ആ വിഷയത്തെ കുറിച്ച് പറയിപ്പിച്ചിട്ട് സംസാരിക്കും. എനിക്കൊരു വിഷമം വന്നാല്‍ അതിന്റെ കീ മറ്റൊരാള്‍ക്ക് കൊടുക്കാന്‍ പറ്റില്ല. ദേഷ്യം വരുന്നത് വളരെ കുറവാണ്. ഭാര്യയോ അടുത്ത സുഹൃത്തുക്കളോ അങ്ങനെ അത്രയും ബന്ധമുള്ള ഇടത്ത് മാത്രമേ ദേഷ്യപ്പെടാറുള്ളു എന്നാണ് പിഷരാടി പറഞ്ഞത്.
-
ടെലിവിഷനില്‍ ശത്രുക്കള്‍! പാരവെക്കുന്നു, സിനിമകളില്‍ നിന്നും ഒഴിവാക്കി; തുറന്ന് പറഞ്ഞ് ചന്ദ്ര ലക്ഷ്മണ്
-
ഫ്രീഡം ഓഫ് സ്പീച്ച് എന്നു പറഞ്ഞു വീട്ടുകാരേ മോശമാക്കരുത്! യൂട്യൂബറെ തെറിവിളിച്ചതില്‍ ഉണ്ണി മുകുന്ദന്
-
'ഇപ്പോഴും ഈ ആചാരങ്ങൾ നോക്കുന്നത് അതിശയം, ഇനി അബദ്ധങ്ങളിൽ ചാടരുത്'; പൊങ്കൽ വീഡിയോയുമായി അനുശ്രീ!