'ഇങ്ങനെ ആന്റി ലുക്കില്‍ വരല്ലേ, ഒരുങ്ങി സുന്ദരിയായി വാ'; അന്‍ഷിതയോട് ആരാധകന്‍; കിടിലന്‍ മറുപടി!
കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അന്‍ഷിത. കൂടെവിടെ എന്ന പരമ്പരയിലൂടെയാണ് അന്‍ഷിത താരമാകുന്നത്. മലയാളത്തില്‍ നിറഞ്ഞു നില്‍ക്കവെയാണ് അന്‍ഷിത തമിഴിലെത്തുന്നത്. ചെല്ലമ്മ എന്ന പരമ്പരയിലൂടെയാണ് അന്‍ഷിത തമിഴിലെത്തുന്നത്. പരമ്പര വലിയ വിജയം നേടി. അതോടെ അന്‍ഷിതയും താരമായി മാറി. പിന്നാലെ അന്‍ഷിത ബിഗ് ബോസിലുമെത്തി. തമിഴ് ബിഗ് ബോസിന്റെ എട്ടാം സീസണിലാണ് അന്‍ഷിത മത്സരിച്ചത്.
ഇപ്പോഴിതാ അന്‍ഷിത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രവും അതിനുള്ള കമന്റുമെല്ലാം ശ്രദ്ധ നേടുകയാണ്. ആരാധകര്‍ക്ക് വിഷുവിന്റേയും തമിഴ് ന്യൂ ഇയറിന്റേയും ആശംസകള്‍ നേരുകയാണ് അന്‍ഷിത. അമ്പലത്തില്‍ നിന്നുള്ള തന്റെ ചിത്രങ്ങളാണ് അന്‍ഷിത പങ്കുവച്ചിരിക്കുന്നത്. സാരിയുടുത്ത്, നെറ്റിയില്‍ ചന്ദനം തൊട്ട് സിമ്പിള്‍ ലുക്കിലാണ് അന്‍ഷിത എത്തിയിരിക്കുന്നത്.

എന്നാല്‍ അന്‍ഷിതയുടെ ഈ സിമ്പിള്‍ ലുക്ക് ആരാധകരില്‍ ചിലര്‍ക്ക് ഇഷ്ടപ്പെട്ടില്ല. താരത്തിന്റേത് ആന്റി ലുക്ക് ആണെന്നായിരുന്നു ഒരു ആരാധകന്റെ വിമര്‍ശനം. അന്‍ഷിതയോട് നന്നായി ഒരുങ്ങി വരണമെന്നും ഈ ആരാധകന്‍ പറയുന്നത്. ആരാധകന്റെ കമന്റ് ശ്രദ്ധ നേടുകയാണ്.
''ഒരു ആരാധകന്‍ എന്ന നിലയില്‍ എത്ര തവണ നിങ്ങളോട് പറഞ്ഞിരിക്കുന്നു, നിങ്ങള്‍ സുന്ദരിയാണ്. പക്ഷെ നിങ്ങളുടെ ഡ്രസ്സിംഗ് സ്റ്റൈലും ഹെയര്‍സ്‌റ്റൈലും കാരണം പ്രായമുള്ളത് പോലെ തോന്നിക്കുന്നു. ദയവ് ചെയത് മാറ്റൂ. നിങ്ങള്‍ക്കും അത് തോന്നുന്നില്ലേ. പ്രസന്റബിള്‍ ആവണം. സുന്ദരിയായി ഒരുങ്ങണം. ഇല്ലാതെ ആന്റിയെ പോലെ റെഡിയാവരുത്. ആരാധകന്‍ എന്ന നിലയിലുള്ള നിര്‍ദ്ദേശമാണ്.'' എന്നായിരുന്നു കമന്റ്.
കമന്റിനോട് അന്‍ഷിത പ്രതികരിച്ചിട്ടില്ല. എന്നാല്‍ അന്‍ഷിതയുടെ മറ്റൊരു ആരാധകര്‍ തന്നെ ഇയാള്‍ക്ക് മറുപടിയുമായി എത്തുന്നുണ്ട്. ''നിങ്ങള്‍ ഇത് എന്തുകൊണ്ടാണ് പറയുന്നത് എന്ന് മനസിലാകും. പക്ഷെ അവര്‍ ഒരു അമ്പലത്തിലാണ് പോയത് അല്ലാതെ അവാര്‍ഡ് ഷോയ്ക്കല്ല. ഒരു ആരാധകന്‍ എന്ന നിലയില്‍ അവര്‍ എങ്ങനെയാണോ അങ്ങനെ ഇഷ്ടപ്പെടണം. അവരെ കണ്ടാല്‍ പ്രായം തോന്നത്തില്ല. അണ്‍ഫില്‍റ്റേര്‍ഡ് ആയൊരു ഗ്രേസ് ഉണ്ട് ഈ ചിത്രത്തില്‍'' എന്നാണ് ആരാധകന്‍ നല്‍കിയ മറുപടി.
പിന്നാലെ കമന്റിട്ടയാള്‍ പ്രതികരണവുമായി എത്തി. ''തീര്‍ച്ചയായും അവര്‍ അമ്പലത്തില്‍ പോയതാണ്. അവര്‍ എപ്പോള്‍ പ്ലാന്‍ ചെയ്താലും കുറച്ച് നല്ല ഡ്രസും നല്ല മേക്കപ്പും ചെയ്ത് ഫോട്ടോ ഇടാമല്ലോ. ഒരു ആരാധകന്‍ എന്ന നിലയിലുള്ള നിര്‍ദ്ദേശം മാത്രമാണ്. അവര്‍ സുന്ദരിയായിരുന്നാല്‍ ഒരു സന്തോഷം. അവര്‍ക്ക് പറ്റുമെങ്കില്‍ മാറ്റട്ടെ. ഇല്ലെങ്കിലും പ്രശ്‌നമൊന്നുമില്ല. കാരണം അത് അവരുടെ കരിയറിനെയാണ് ബാധിക്കുക. അത് അവര്‍ മനസിലാക്കട്ടെ'' എന്നായിരുന്നു ആരാധകന്‍ പറഞ്ഞത്.

ഇതോടെ നേരത്തെ മറുപടി നല്‍കിയ ആരാധകന്‍ വീണ്ടുമെത്തി. ''ഫ്രീസ് ടാസ്‌കില്‍ അവരുടെ എക്‌സ്പ്രഷന്‍ വളരെ മനോഹരമായിരുന്നുവെന്ന് വിജയ് സേതുപതി സാര്‍ പറഞ്ഞിരുന്നു. ഒരു അഭിനേതാവിന് എക്‌സ്പ്രഷനാണ് വലുത്. ലുക്കല്ല. അവരുടെ പോസ്റ്റുകളിലെല്ലാം അതുണ്ട്. ഞാന്‍ മറ്റുള്ളവരുടെ പോസ്റ്റുകള്‍ സ്‌കിപ് ചെയ്താലും അവരുടെ ചിത്രങ്ങള്‍ ഒരുപാട് സംസാരിക്കുന്നതാണെന്ന് തോന്നാറുണ്ട്'' എന്നായിരുന്നു മറുപടി.
ആരാധകന്റെ വിമര്‍ശനത്തോടെ, ആരാധകര്‍ തമ്മിലുള്ള വാക്‌പോരിലോ അന്‍ഷിത ഇതുവരേയും പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications











