ഞങ്ങളുടെ അമ്പാടി ഇങ്ങനല്ല; അമ്മയറിയാതെ പരമ്പരയിലെ മാറ്റം ഉള്‍ക്കൊള്ളാനാകാതെ പ്രേക്ഷകര്‍
മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ്. അമ്മയറിയാതെ. ഇതുവരെ കണ്ടിട്ടുള്ള എപ്പോഴം കരഞ്ഞു കൊണ്ടിരിക്കുന്ന നായികമാരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തയാണ് അമ്മയറിയാതെയിലെ നായിക. തന്റെ അമ്മയ്ക്ക് നേരിടേണ്ടി വന്ന അനീതിയ്ക്ക് പ്രതികാരം ചോദിക്കാനെത്തുന്ന അലീന എന്ന അധ്യാപികയാണ് പരമ്പരയിലെ നായിക.
അലീനയുടെ തന്റേടത്തോടൊപ്പം തന്നെ പരമ്പരയെ ജനപ്രീയമാക്കി മാറ്റുന്ന ഒന്നാണ് അലീനയും അമ്പാടിയും തമ്മിലുള്ള പ്രണയം. വാക്കുകളില്‍ തളച്ചിടാത്ത പ്രണയം ജനങ്ങള്‍ നെഞ്ചേറ്റിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു നാളുകളായി അമ്പാടിയെ പരമ്പരയില്‍ കാണിച്ചിരുന്നില്ല. സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് പോയിരിക്കുകയാണെന്നാണ് കഥയില്‍ പറയുന്നത്.

അതിനാല്‍ ഈ ആഴ്ച അമ്പാടി തിരികെ വന്നത് ആരാധകര്‍ക്ക് ആവേശം പകരേണ്ട വാര്‍ത്തയായിരുന്നു. എന്നാല്‍ അമ്പാടിയുടെ തിരിച്ചുവരവില്‍ പ്രേക്ഷകര്‍ സന്തുഷ്ടരല്ലെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതിന്റെ കാരണം അമ്പാടിയെ അവതരിപ്പിച്ചിരുന്ന നടന്‍ മാറി എന്നതാണ്. നേരത്തെ അമ്പാടിയെ അവതരിപ്പിച്ചിരുന്നത് നിഖില്‍ നായര്‍ ആയിരുന്നു. എന്നാല്‍ മടങ്ങി വരവില്‍ അമ്പാടിയെ അവതരിപ്പിക്കുന്നത് ടിക് ടോക് താരമായ വിഷ്ണു ഉണ്ണികൃഷ്ണനാണ്.
കോവിഡ് കാലത്തും വർക്ക് ഔട്ടില്‍ മാറ്റമില്ല; വെെറലായി മലെെകയുടെ ചിത്രങ്ങള്‍
നിഖിലിന്റെ മാറ്റത്തില്‍ പ്രേക്ഷകര്‍ അതൃപ്തി രേഖപ്പെടുത്തുകയാണ്. അമ്പാടിയായി മറ്റൊരാളെ അംഗീകരിക്കാനാകില്ലെന്നാണ് പ്രേക്ഷകര്‍ പറയന്നത്. അമ്പാടിയും അലീനയും തമ്മിലുള്ള കെമിസ്ട്രിയും ഇതോടെ നഷ്ടമായെന്നും ചിലര്‍ പറയുന്നു. വിഷ്ണുവിന്റെ അഭിനയത്തിലുള്ള പോരായ്മയല്ലെന്നും അമ്പാടിയായി നിഖിലിനെ അല്ലാതെ മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ സാധിക്കാത്തത് കൊണ്ടാണെന്നുമാണ് പ്രേക്ഷകര്‍ പറയുന്നത്.
Recommended Video
അഭ്യര്‍ത്ഥനയായി കണ്ട് നിഖിലിനെ തിരികെകൊണ്ടു വരണമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. സീരിയലിന്റെ ജനപ്രീതിയേയും റേറ്റിംഗിനേയും തന്നെ ഈ മാറ്റം ബാധിക്കുമോ എന്ന ആശങ്കയും ചിലര്‍ പങ്കുവെക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ചയും ഏഷ്യാനെറ്റ് പരമ്പരകളില്‍ ടോപ് ഫൈവില്‍ തന്നെ അമ്മയറിയാതെ എത്തിയിരുന്നു.


Click it and Unblock the Notifications