പ്രണയിക്കാനായി ആരും വരണ്ട, അവതാരകനെ മാറ്റിയാല്‍ കൊള്ളാം; ബിഗ് ബോസിനോട് പ്രേക്ഷകര്‍

കാത്തിരിപ്പുകള്‍ ഇനി വെറും രണ്ട് നാളുകളേക്ക് കൂടി. പോയ സീസണ്‍ കൊവിഡ് കാരണം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നുവെങ്കിലും പ്രതീക്ഷകളോടെ തന്നെയാണ് ബിഗ് മലയാളം സീസണ്‍ ത്രീയ്ക്കായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ഷോയുടെ മൂന്നാം പതിപ്പിന്റെ പ്രൊമോ വീഡിയോകളെല്ലാം പ്രേക്ഷകര്‍ക്കിടയില്‍ ആകാംഷ ജനിപ്പിക്കുന്നതായിരുന്നു.

ആരൊക്കെയായിരിക്കും ബിഗ് ബോസ് മലയാളം സീസണ്‍ ത്രീയില്‍ മത്സരാര്‍ത്ഥികളായി എത്തുക എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. ഇതിനോടകം തന്നെ പലരുടേയും പേരുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അഹാന കൃഷ്ണ, രശ്മി സതീഷ്, ഗായത്രി അരുണ്‍, സാജന്‍ സൂര്യ, രഹ്ന ഫാത്തിമ, ഭാഗ്യലക്ഷ്മി അങ്ങനെ നിരവധി പേരുകള്‍ ബിഗ് ബോസിലേക്ക് എത്തുന്നവരുടേതായി സോഷ്യല്‍ മീഡിയ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ മിക്കവരും വാര്‍ത്തകള്‍ നിഷേധിക്കുകയും ചെയ്തു.

Bigg Boss Malayalam

ഇപ്പോഴിതാ ബിഗ് ബോസ് ആരംഭിക്കുന്നതിന് മുന്നോടിയായി ചില നിര്‍ദ്ദേശങ്ങളുമായി പ്രേക്ഷകര്‍ മുന്നോട്ട് വന്നിരിക്കുകയാണ്. ബിഗ് ബോസിന്റെ പുതിയ പ്രെമോ വീഡിയോയുടെ കമന്റുകളിലൂടെയാണ് പ്രേക്ഷകര്‍ തങ്ങളുടെ ആഗ്രഹങ്ങളും നിര്‍ദ്ദേശങ്ങളും മുന്നോട്ട് വെക്കുന്നത്. ഇത്തവണ പ്രണയിക്കാനായി ആരും വരണ്ടെന്ന് പറയണേ എന്നാണ് ഒരു കമന്റ്. കഴിഞ്ഞ രണ്ട് സീസണിലും ചില മത്സരാര്‍ത്ഥികള്‍ക്കിടയിലെ പ്രണയ നിമിഷങ്ങള്‍ ചര്‍ച്ചയായിരുന്നു. ആദ്യ സീസണിലെ പ്രണയജോഡികളായ ശ്രീനിഷും പേളിയും വിവാഹിതരാവുകയും ചെയ്തിരുന്നു.

മോഹന്‍ലാലിനും ചിലര്‍ ചില നിര്‍ദ്ദേശങ്ങള്‍ വെക്കുന്നുണ്ട്. ഈ സീസണിലെങ്കിലും തിന്നോ കുടിച്ചോ എന്ന് മത്സരാര്‍ത്ഥികളോട് ചോദിക്കുന്നതിന് പകരം യഥാര്‍ത്ഥ കാര്യങ്ങള്‍ തിരക്കണമെന്നായിരുന്നു ഒരു കമന്റ്. എന്തിനേറെ പറയുന്നു. മോഹന്‍ലാലിനെ അവതാര സ്ഥാനത്തു നിന്നും മാറ്റണമെന്ന് വരെ ചില കമന്റുകള്‍ ആവശ്യപ്പെടുന്നുണ്ട്. മൂന്നാം സീസണിനായുള്ള പ്രേക്ഷകരുടെ ആകാംഷയും കാത്തിരിപ്പും വിളിച്ചോതുന്നതാണ് ഇത്തരം കമന്റുകള്‍.

Recommended Video

ബിഗ് ബോസ് ഷോയിൽ അഹാനയും? പ്രതികരണവുമായി നടി

അതേസമയം, പുതിയ മത്സരാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളുമായി മുന്‍കാല ബിഗ് ബോസ് താരങ്ങള്‍ എത്തിയിട്ടുണ്ട്. എല്ലാവരും ഒരേസ്വരത്തില്‍ പറയുന്നത് ജെനുവിന്‍ ആയിരിക്കുക എന്നതാണ്. പുറത്ത് നിന്നും തയ്യാറാക്കിയ പ്ലാനുകളുമായി എത്തിയാല്‍ ബിഗ് ബോസ് വീട്ടില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ലെന്ന് അവര്‍ പറയുന്നു. അതേസമയം ചില പഴയ മത്സാര്‍ത്ഥികള്‍ വീണ്ടും ബിഗ് ബോസ് ഹൗസിലെത്താനുള്ള സാധ്യതകളും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആരൊക്കെയായിരിക്കും ഇത്തവണ മത്സരിക്കാനുണ്ടാവുക എന്നറിയാന്‍ ഇനി വെറും രണ്ട് ദിവസങ്ങള്‍ മാത്രമാണുള്ളത്. ഞായറാഴ്ച മുതല്‍ ബിഗ് ബോസ് മലയാളം സീസണ്‍ ത്രീ ആരംഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X