ഡിംപല്‍ കരുത്ത തന്നെ, പക്ഷെ ഈ വെല്ലുവിളി അതിജീവിക്കാനാകുമോ? ആശങ്കയോടെ ആരാധകര്‍
ബിഗ് ബോസ് സീസണ്‍ ത്രീയുടെ ആദ്യനാളുകളിലെ താരം ആരെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ. ഡിംപല്‍ ഭാല. തന്റെ ജീവിതത്തിലെ കഠിനകാലത്തെ കുറിച്ചും അതിജീവനത്തെ കുറിച്ചുമെല്ലാം ഡിംപല്‍ തുറന്നു പറഞ്ഞിരുന്നു. തന്റെ ശക്തമായ നിലപാടുകളെ കുറിച്ചും ഡിംപല്‍ വ്യക്തത വരുത്തിയിട്ടുണ്ട്. ഇതിനോടകം തന്നെ ധാരാളം ആരാധകരെ നേടാനും താനൊരു ശക്തയായ മത്സരാര്‍ത്ഥിയാണെന്ന ബോധ്യം സൃഷ്ടിക്കാനും ഡിംപലിന് സാധിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ബിഗ് ബോസില്‍ ഡിംപല്‍ മനസ് തുറന്നിരുന്നു. തന്റെ ആത്മസുഹൃത്തിന്റെ മരണത്തെ കുറിച്ചും താനെങ്ങനെയാണ് രോഗത്തെ അതിജീവിച്ച് ഒരു ഫിനിക്‌സ് പക്ഷിയെ പോലെ ഉയിര്‍ത്തെഴുന്നേറ്റതുമെന്നാണ് ഡിംപല്‍ തുറന്നു പറഞ്ഞത്. ഇതോടെ ഡിംപല്‍ എന്ന വ്യക്തി എത്രമാത്രം ശക്തമായ മനസിന് ഉടമയാണെന്നും അവളുടെ വില്‍ പവര്‍ എന്താണെന്നും പ്രേക്ഷകര്‍ക്ക് ബോധ്യമായിട്ടുണ്ട്. എന്നാല്‍ ഫെബ്രുവരി 18 ന് പോസ്റ്റ് ചെയ്ത പ്രൊമോ വീഡിയോയുടെ കമന്റുകളിലൂടെ ആരാധകര്‍ മറ്റൊരു ആശങ്കയാണ് ഉയര്‍ത്തുന്നത്.

ഇതിനോടകം തന്നെ ഡിംപല്‍ ആര്‍മിയൊക്കെ സെറ്റാക്കി പ്രേക്ഷകര്‍ ഡിംപലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനിടെ ചിലര്‍ ചില സംശയങ്ങളും ഉന്നയിക്കുന്നുണ്ട്. മാനസികവും സാമൂഹികവുമായി കരുത്തയാണ് ഡിംപല്‍. എന്നാല്‍ ശാരീരകമായി അത്ര കരുത്തയാണോ എന്നാണ് ചിലരുടെ സംശയം. ഫിസിക്കല്‍ ടാസ്‌ക്കുകളില്‍ താരത്തിന് തിളങ്ങാനാകുമോ എന്നാണ് ചിലരുടെ ചോദ്യം. ഈ ചോദ്യങ്ങള്‍ക്ക് മറ്റുചിലര്‍ മറുപടിയും നല്‍കുന്നുണ്ട്. മാനസികമായി കരുത്തുള്ളതിനാല്‍ ശാരീരികമായും കരുത്ത് ആര്‍ജിക്കാന്‍ ഡിംപലിന് സാധിക്കുമെന്നാണ് അവര്‍ നല്‍കുന്ന മറുപടി.
കഴിഞ്ഞ ദിവസത്തെ ടാസ്‌കില്‍ രോഗത്തെ മനക്കരുത്തുകൊണ്ട് അതിജീവിച്ച കഥ ഇതിന് ഉദാഹരണമായാണ് വിലയിരുത്തപ്പെടുന്നത്. പന്ത്രണ്ടാം വയസിലാണ് നടുവിനുണ്ടായ അസുഖാവസ്ഥ മൂലം ഡിംപല്‍ ബുദ്ധിമുട്ടിയത്. നടുവിന് നട്ടെല്ലിന് ഉണ്ടായ ക്ഷയാവസ്ഥയ്ക്ക് സര്‍ജറി വേണ്ടിവരുമെന്ന് വിദഗ്ദര്‍ പറഞ്ഞിരുന്നു. സര്‍ജറി കഴിഞ്ഞാല്‍ പാരലൈസ്ഡാകുമെന്നാണ് അന്ന് ഡോക്ടര്‍ പറഞ്ഞതെന്നും ഡിംപല്‍ വെളിപ്പെടുത്തി.
പക്ഷേ തന്റെ വാശിയില്‍ സര്‍ജറി നടത്തി. അതിന് ശേഷം ഒന്നും സംഭവിച്ചില്ല. കുനിയരുതെന്നും ഭാരമെടുക്കരുതെന്നും സ്പോര്‍ട്സില്‍ പങ്കെടുക്കരുതെന്നും ഒകെയായിരുന്നു ഡോക്ടര്‍മാര്‍ നല്‍കിയ നിര്‍ദ്ദേശം. എന്നാല്‍ ആത്മധൈര്യം കൊണ്ട് തന്റെ ആഗ്രഹം സാധിച്ചെടുത്ത കാര്യം ഡിംപല്‍ തുറന്നുപറഞ്ഞു. നിങ്ങള്‍ കാണുന്നതല്ല താനെന്നും ആരും ആരെയും കളിയാക്കരുതെന്നും ജഡ്ജ് ചെയ്യരുതെന്നും ഡിംപിള്‍ ഓര്‍മ്മിപ്പിച്ചു. അതേസമയം, തന്റെ ആത്മസുഹൃത്തായിരുന്ന ജൂലിയറ്റിന്റെ മരണത്തെ കുറിച്ചും ഡിംപല്‍ തുറന്നു പറഞ്ഞിരുന്നു. പിന്നീട് ജൂലിയറ്റിനെ കുറിച്ച് നേരത്തെ ഡിംപല്‍ എഴുതിയ വാക്കുകള്‍ സോഷ്യല്‍ മീഡിയ കണ്ടെത്തിയിരുന്നു.


Click it and Unblock the Notifications