ജാസ്മിനും ഡോക്ടറും മാത്രമല്ല, അനൂപിനോടൊപ്പം പ്രിയപ്പെട്ട താരവും, സര്‍പ്രൈസുമായി സ്റ്റാര്‍ട്ട് മ്യൂസിക്

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരിപാടിയാണ സ്റ്റാര്‍ട്ട് മ്യൂസിക്. പേര് പോലെ തന്നെ സംഗീതവുമായി വളരെ ബന്ധപ്പെട്ട് നില്‍ക്കുന്ന ഒരു ഗെയിം ഷോയാണിത്. ജനപ്രിയ താരങ്ങളും സെലിബ്രിറ്റികളുമാണ് സ്റ്റാര്‍ട്ട് മ്യൂസിക്കില്‍ മത്സരാര്‍ത്ഥികളായ എത്തുന്നത്. ഇപ്പോഴിത ഒരു ഇടവേളയ്ക്ക ശേഷം ഷോ വീണ്ടും ഏഷ്യനെറ്റില്‍ ആരംഭിക്കുകയാണ്. ഗെയിമും പാട്ടും മാത്രമായിരിക്കില്ല നിരവധി നര്‍മ്മ മുഹൂര്‍ത്തങ്ങളും ഇക്കുറി സ്റ്റാര്‍ട്ട് മ്യൂസിക്കില്‍ കാണും.

start music

ജൂണ്‍ 25 ശനിയാഴ്ച മുതലാണ് ഷോ ആരംഭിക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളി രാത്രി എട്ട് മണിക്കാണ് പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്. നിലവില്‍ സ്റ്റാര്‍ട്ട് മ്യൂസിക്കിന്റെ നാലാം സീസണാണ് ആരംഭിക്കാന്‍ പോവുന്നത്. ഷോയുടെ പ്രൊമോ വീഡിയോ വൈറലാണ്. പുതിയ സങ്കേതിക വിദ്യക സമന്വയിപ്പിച്ച് ഒരുക്കിയ പടുകൂറ്റന്‍ സെറ്റിലാണ് ഇക്കുറി സ്റ്റാര്‍ട്ട് മ്യൂസിക് നടക്കുക.

Also Read:ജാസ്മിനും റോബിനും വീണ്ടും അടിയായി, ബിഗ് ബോസിന്റെ ബാക്കി സ്റ്റാര്‍ട്ട് മ്യൂസിക്കില്‍...

ബിഗ് ബോസ് മത്സരാര്‍ത്ഥികളും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളുമായ ആര്യയും അനൂപുമാണ് ഇക്കുറി ഷോ അവതരിപ്പിക്കുന്നത്. കഴിഞ്ഞ സീസണ്‍ ഒഴികെ ബാക്കി രണ്ട് സീസണും ആര്യ ഒറ്റയ്ക്കായിരുന്നു അവതരിപ്പിച്ചത്. കഴിഞ്ഞ ഭാഗം അനൂപും സുചിത്രയും ചേര്‍ന്നായിരുന്നു അവതരിപ്പിച്ചത്.

ഇക്കുറി സുചിത്ര ഷോയില്‍ ഇല്ല. ബിഗ് ബോസ ഷോയില്‍ നിന്ന് പുറത്ത് വന്നതിന് ശേഷം നടി ഇതുവരെ പൊതുവേദിയിലോ സോഷ്യല്‍ മീഡിയയിലോ പ്രത്യക്ഷപ്പെട്ടിട്ടില്ല. ആര്യ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ സെറ്റിന്റേയും മറ്റ് തയ്യാറെടുപ്പിന്റേയും വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

ബിഗ് ബോസ സീസണ്‍ 4 മത്സരാര്‍ത്ഥികളാവും ആദ്യത്തെ എപ്പിസോഡില്‍ എത്തുക. ഡോ. റോബിന്‍ രാധാകൃഷ്ണന്‍, ജാസ്മിന്‍ എം മൂസ, നിമിഷ, ഡെയ്‌സി ഡേവിഡ്, നവീന്‍ അറയ്ക്കല്‍, അഖില്‍, ശാലിനി, വിനയ് മാധവ് എന്നിവരുടെ സെറ്റില്‍ നിന്നുളള വീഡിയോ സോഷ്യല്‍ മീഡിയയിലും മറ്റും വൈറലാണ്.

ഇതില്‍ ജാസ്മിന്‍-റോബിന്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. ഇരുവരും പിണക്കം മറന്ന് ഒന്നായതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ഇവരുടെ ടോം ആന്റ് ജെറി ഗെയിം കാണന്‍ കാത്തിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്.

ഒരു ചെറിയ ഇടേവളയ്ക്ക് ശേഷം ഇരുവരും ഒന്നിച്ചെത്തുന്നത്. ജാസ്മിന്റേയും ഡോക്ടര്‍ റേബിന്റേയും പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇരുവരും തമ്മില്‍ ഇംഗ്ലീഷിനെ ചൊല്ലി വഴക്കിടുന്നതാണ് വീഡിയോയില്‍. ദില്‍ഷ- റോബിന്‍ കോമ്പോയെക്കാളും പ്രേക്ഷകര്‍ ആസ്വദിച്ച് കോമ്പിനേഷനായിരുന്നു ഇവരുടേത്. ജാസ്മിന്‍-റോബിന്‍ ഫൈറ്റുകള്‍ പ്രേക്ഷകര്‍ ആസ്വദിച്ചിരുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X