ദാമ്പത്യത്തില്‍ വേണ്ടത് പരസ്പര ബഹുമാനം; ഒരാള്‍ പറയാന്‍ ഉള്ളതൊക്കെ പറയുന്നുണ്ട്: വരദ

കുടുംബ പ്രേക്ഷകരെ ഏറെ വേദനിപ്പിച്ച വാര്‍ത്തയായിരുന്നു താരങ്ങളായ വരദയുടേയും ജിഷിന്‍ മോഹന്റേയും വിവാഹ മോചനം. ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ വലിയ ആഘോഷമാക്കിയിരുന്നു ആരാധകര്‍. പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു ഇരുവരും. എന്നാല്‍ കഴിഞ്ഞ കുറേനാളുകളായി ഇരുവരും പിരിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒടുവില്‍ ജിഷിന്‍ തന്നെ തങ്ങള്‍ പിരിഞ്ഞുവെന്ന് അറിയിക്കുകയായിരുന്നു.

ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി വരദയും എത്തിയിരിക്കുകയാണ്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് വരദയുടെ പ്രതികരണം. ഈ വിഷയത്തില്‍ പ്രതികരിക്കില്ല എന്ന് ഞാന്‍ വാക്കു പറഞ്ഞിട്ടുണ്ട്. ആ വാക്ക് ഞാന്‍ ഇതുവരെയും പാലിച്ചുവെന്നാണ് വരദ പറയുന്നത്. ആ വാക്കുകളിലേക്ക്.

 Varada

''അതിനെപ്പറ്റി പ്രതികരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എല്ലാവരും അവരുടെ താല്പര്യത്തിനനുസരിച്ച് ഓരോ കഥകള്‍ ഉണ്ടാക്കുന്നുണ്ടല്ലോ. പിന്നെ ഒരാള്‍ പറയാന്‍ ഉള്ളതൊക്കെ പറയുന്നുണ്ട്. ഈ വിഷയത്തില്‍ പ്രതികരിക്കില്ല എന്ന് ഞാന്‍ വാക്കു പറഞ്ഞിട്ടുണ്ട്. ആ വാക്ക് ഞാന്‍ ഇതുവരെയും പാലിച്ചു. ഒരു ബന്ധത്തില്‍ പരസ്പര ബഹുമാനം വേണം എന്നാണ് എന്റെ അഭിപ്രായം'' എന്നാണ് വരദ പറയുന്നത്.

ഞാന്‍ വളരെ സമാധാനപരമായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ്. ഞാന്‍ എന്ന ഒരാള്‍ ജീവിച്ചിരിക്കുന്നു എന്നുപോലും ആരും അറിയണമെന്നില്ലെന്നും വരദ പറയുന്നു. എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തുറന്നിടാന്‍ എനിക്ക് താല്പര്യമില്ലെന്നും വരദ പറയുന്നു. അതേസമയം മകന്‍ ജിയാന്‍ എന്റെ അമ്മയോടൊപ്പം ആണ്. ഇപ്പോള്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുകയാണെന്നും വര അറിയിക്കുന്നുണ്ട്.

അവന്‍ ജനിച്ചത് മുതല്‍ ഞങ്ങള്‍ ജോലിക്ക് പോകുന്നത് അവന്‍ കാണുന്നതാണ്. ഇപ്പോഴും അതുപോലെ തന്നെ. അതുകൊണ്ട് അവന് ബുദ്ധിമുട്ടില്ലെന്നും താരം പറയുന്നു. ഞാന്‍ പറയുന്ന ഒരു കാര്യം പോലും എന്റെ മകന്റെ ഭാവിയെ ബാധിക്കാന്‍ പാടില്ല. ഗോസ്സിപ്പുകളോട് ഞാന്‍ പ്രതികരിക്കുന്നില്ലെന്നും വരദ വ്യക്തമാക്കി. കഴിഞ്ഞ ദിവസം നല്‍കിയൊരു അഭിമുഖത്തിലാണ് താനും വരദയും പിരിഞ്ഞുവെന്ന് ജിഷിന്‍ വ്യക്തമാക്കിയത്. എന്നാല്‍ എന്താണ് വേര്‍ പിരിയാനുള്ള കാരണമെന്ന് ജിഷിന്‍ പറയാന്‍ കൂട്ടാക്കിയില്ല.

ഞങ്ങളുടെ ജീവിതത്തില്‍ എന്താണ് ഉണ്ടായതെന്ന് ചികഞ്ഞു നോക്കേണ്ട ആവശ്യം ബാക്കിയുള്ളവര്‍ക്കില്ലല്ലോ. അറിഞ്ഞിട്ട് ഇപ്പോള്‍ എന്താക്കാനാണ്? എന്തെങ്കിലും പോസ്റ്റ് ഇട്ടാല്‍ ഇത് മറ്റേയാള്‍ പറഞ്ഞതിനുള്ള മറുപടിയാണോ എന്നൊക്കെ ചികഞ്ഞു നോക്കാന്‍ വേണ്ടി ഇറങ്ങിത്തിരിഞ്ഞിട്ടുള്ളവരുണ്ട്. അവര്‍ കണ്ടുപിടിക്കാന്‍ ശ്രമം നടത്തുന്നുണ്ട എന്നാണ് ജിഷിന്‍ പറഞ്ഞത്.

 Varada

മുമ്പൊരു അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട് ഡിവോഴ്‌സ് ആയാലും ഇല്ലെങ്കിലും എന്താണ്? ഇനിയിപ്പോള്‍ ഡിവോഴ്‌സ് ആയെന്ന് തന്നെ വെക്കുക. ഞാന്‍ സിംഗിളാണ്, ഫ്രീയാണ്, ആരെങ്കിലുമുണ്ടോ കല്യാണം കഴിക്കാന്‍ വേണ്ടി? എന്നും ജിഷിന്‍ തുറന്നടിച്ചിരുന്നു. എന്തൊക്കെയാണെന്ന് ഒരുവിധപ്പെട്ട എല്ലാവര്‍ക്കും അറിയാം. ഞാന്‍ മുടിവെക്കേണ്ട കാര്യമൊന്നുമില്ല. ഞങ്ങള്‍ പിരിഞ്ഞു, ഞങ്ങള്‍ വിവാഹമോചിതരാണ്. അതിലിപ്പോ എന്താണ്? അത്രയേയുള്ളൂ എന്നും ജിഷിന്‍ പറയുന്നുണ്ട്.

അമല എന്ന പരമ്പരയുടെ ചിത്രീകരണത്തിനിടെയാണ് വരദയും ജിഷിനും പ്രണയത്തിലാകുന്നത്. പരമ്പരയിലെ നായികയായിരുന്നു വരദ. ജിഷിന്‍ വില്ലനും. അധികം വൈകാതെ തന്നെ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു.

More from Filmibeat

Read more about: varada
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X