പത്ത് വര്‍ഷം മുന്നോട്ട് പോയത് കുഞ്ഞുള്ളതിനാല്‍! വിവാഹ മോചനം ബുദ്ധിപരമായ തീരുമാനമെന്ന് ഫിറോസ്
കഴിഞ്ഞ ദിവസമാണ് ആരാധകരെ ഞെട്ടിച്ചു കൊണ്ട് സജ്‌നയും ഫിറോസും തങ്ങള്‍ വിവാഹ ബന്ധം അവസാനിപ്പിച്ചതായി അറിയിച്ചത്. ബിഗ് ബോസ് മലയാളം സീസണ്‍ 3യിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയ ദമ്പതിമാരായിരുന്നു സ്ജനയും ഫിറോസും. ഷോയില്‍ അധികനാള്‍ തുടരാന്‍ സാധിച്ചില്ലെങ്കിലും ജനശ്രദ്ധ നേടാന്‍ ഇരുവര്‍ക്കും സാധിച്ചിരുന്നു. ഷോയ്ക്ക് പുറത്തും ആരാധകരുടെ പ്രിയപ്പെട്ടവരായിരുന്നു സജ്‌നയും ഫിറോസും.
അതുകൊണ്ട് തന്നെ ആ വിവാഹ മോചന വാര്‍ത്ത ആരാധകരെ അമ്പരപ്പിക്കുന്നതായിരുന്നു. സജ്‌നയാണ് താനും ഫിറോസും പിരിഞ്ഞ വിവരം പുറത്തു വിട്ടത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സ്ജനയുടെ വെളിപ്പെടുത്തല്‍. പിന്നാലെ ഫിറോസും വിവാഹ മോചനത്തെക്കുറിച്ച് തുറന്ന് സംസാരിച്ചിരുന്നു. ഇപ്പോഴിതാ സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറക്കുകയാണ് ഫിറോസ് ഖാന്‍.

വാര്‍ത്തകള്‍ പലതും സൃഷ്ടിക്കപ്പെടുന്നതാണ്. എന്റെ കാര്യത്തില്‍ ഇങ്ങനെ സൃഷ്ടിക്കപ്പെട്ട വാര്‍ത്തകളുമായി യാതൊരു ബന്ധവുമില്ല. ഇതുമായി യാതൊരു ബന്ധവുമില്ലാതെ, ഗ്യാലറിയിലിരിക്കുന്നവരെ പോലും വലിച്ചിട്ടിട്ടുണ്ട്. അതൊന്നും ഞങ്ങളുടെ ജീവിതവുമായി ബന്ധമില്ലാത്തവരാണ്. എല്ലാവരും കരുതുക, വിവാഹ മോചനത്തിലേക്കുള്ള വഴികള്‍ മൂന്നോ നാലോ കാര്യങ്ങള്‍ ആയിരിക്കും എന്നാണ്. പക്ഷെ അതൊന്നുമല്ല. നമ്മള്‍ കാണുന്നതൊന്നുമായിരിക്കില്ല വിവാഹ മോചനത്തിലേക്കുള്ള വഴികള്‍. ഓരോരുത്തര്‍ക്കും ഓരോന്നായിരിക്കും. അത് അവരവരുടെ അനുഭവങ്ങളുമായിരിക്കുമെന്നാണ് ഫിറോസ് പറയുന്നത്.
എന്റേയും സജ്‌നയുടേയും കാരണം മറ്റുള്ളവര്‍ക്ക് പ്രവചിക്കാന്‍ സാധിക്കാത്തതാകും. നേരത്തെ ഒരു അവതാരകന്‍ എന്നോട് ഒരു നാല് കാരണങ്ങള്‍ എടുത്തു വച്ച് ചോദിച്ചു. സെക്‌സ്, വഴക്ക്, സാമ്പത്തികം, സ്‌നേഹം ഇങ്ങനെ നാല് കാര്യങ്ങള്‍. പക്ഷെ അതിനുമപ്പുറത്തുള്ള കാര്യങ്ങളുമുണ്ട്. അതെല്ലാം ഓരോരുത്തരും അനുഭവിക്കുന്നതാണ്. മറ്റൊരാള്‍ക്ക് പ്രവചിക്കാന്‍ സാധിക്കാത്തതാകും ഒരാളുടെ ജീവിതത്തില്‍ സംഭവിക്കുക. എന്നിട്ടാണ് ഓരോരുത്തവര്‍ വന്ന് ഓരോന്ന് പറയുന്നത്. സെക്‌സ്, സാമ്പത്തികം, എന്നൊക്കെ അങ്ങ് ആരോപിക്കുകയാണ്. ഒരിക്കലും അതൊന്നുമല്ല. ഒരു കാരണം മൂലമാത്രവുമാകില്ല, പല പല കാരണങ്ങള്‍ കൊണ്ടാണ് വിവാഹ മോചനത്തിലേക്ക് എത്തുന്നതെന്നും ഫിറോസ് പറയുന്നു.
ഓര്‍ത്തെടുക്കുന്ന ഒരുപാട് നിമിഷങ്ങളുണ്ട്. അങ്ങനെ ഒരുപാട് നിമിഷങ്ങള്‍ ഉണ്ടായതു കൊണ്ട് തന്നെയാണ് ഞാനും സജ്‌നയും അഭിമുഖങ്ങളിലൊന്നും കുറ്റം പറയാത്തത്. ആ നല്ല നിമിഷങ്ങള്‍ എന്നും ഓര്‍ത്തിരിക്കാന്‍ ഈ വിവാഹ മോചനം ആവശ്യമാണ്. ഇല്ലെങ്കില്‍ ആ നല്ല നിമിഷങ്ങള്‍ക്ക് പകരം മറ്റൊന്ന് വരും. പത്ത് വര്‍ഷത്തെ നല്ല നിമിഷങ്ങള്‍ ഓര്‍ത്തിരിക്കാന്‍ ഞങ്ങള്‍ ബുദ്ധിപൂര്‍വ്വം എടുത്ത തീരുമാനമാണ് വിവാഹ മോചനം എന്നതെന്നും ഫിറോസ് പറയുന്നു.

ജനങ്ങള്‍ കണ്ടിരിക്കുന്നത് ഞങ്ങളുടെ നല്ല നിമിഷങ്ങള്‍ മാത്രമാണ്. ഞങ്ങളുടെ നല്ല അറ്റാച്ച്‌മെന്റും സ്‌നേഹവുമാണ്. അതുകൊണ്ടാണ് അവര്‍ ഞങ്ങളോട് വീണ്ടും ഒരുമിക്കാന്‍ പറയുന്നതും. പക്ഷെ നാളെ ഈ ജനം തന്നെ ഞങ്ങളെ തള്ളിപ്പറയാന്‍ പാടില്ല. അതുകൊണ്ട് ഈ വിവാഹ മോചനം രണ്ട് പേര്‍ക്കും വളരെ ആവശ്യമാണെന്നും ഫിറോസ് പറയുന്നു.
ഞാനും സജ്‌നയും തമ്മിലുള്ള ബന്ധത്തിലുണ്ടായ ഏറ്റവും വലിയ നന്മ എന്നത് കുഞ്ഞാണ്. ഞാന്‍ ഈ ലോകത്ത് ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നത് മോനെയാണ്. അതിനപ്പുറം ഒന്നുമില്ല. ഒരുപക്ഷെ ഈ പത്ത് വര്‍ഷം മുന്നോട്ട് പോയതു പോലും ആ കുഞ്ഞുള്ളതു കൊണ്ടാണ്. ഒരുമിച്ച് പല വേദികളില്‍ പോയതും പരസ്പരം പിന്തുണയായതും ബിഗ് ബോസില്‍ വന്നത് അങ്ങനെ ഒരുപാട് നല്ല നിമിഷങ്ങളുണ്ടെന്നും ഫിറോസ് പറയുന്നു.


Click it and Unblock the Notifications