അഭിമുഖം കണ്ട് ഷോക്കായി; അങ്ങനെയുള്ളവർക്ക് നല്ല അടികൊടുക്കണമെന്ന് നേരത്തെ പറഞ്ഞ് പഠിപ്പിച്ചിട്ടുണ്ട്: ഫിറോസ്

ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതരായ താരങ്ങളാണ് ഫിറോസ് ഖാനും സജ്‌നയും. വിവിധ ടെലിവിഷൻ പരിപാടികളിലൂടെ ശ്രദ്ധ നേടിയ ഇരുവരും ബിഗ് ബോസിലൂടെ മലയാളം സീസൺ മുന്നിൽ മത്സരാർത്ഥികളായി എത്തിയതോടെയാണ് ആരാധകരുടെ ഇഷ്ടതാരങ്ങളായി മാറുന്നത്. ബിഗ് ബോസ് മത്സരാര്‍ത്ഥികളായി എത്തിയ ആദ്യത്തെ ദമ്പതിമാരായിരുന്നു ഇരുവരും. ഷോയിലൂടെ ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ ഇരുവർക്കും സാധിച്ചിരുന്നു.

ഇപ്പോഴിതാ ഇരുവരും വേർപിരിയാൻ തീരുമാനിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് താനും ഭർത്താവ് ഫിറോസ് ഖാനും തമ്മിൽ വേർപിരിയുകയാണെന്ന് സജ്‌ന ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. തീർത്തും വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് വേർപിരിയല്ലെന്നും തങ്ങൾ ഒരുമിച്ചെടുത്ത തീരുമാനമാണെന്നുമാണ് സജ്‌ന അഭിമുഖത്തിൽ പറഞ്ഞത്. അതേസമയം താന്‍ വിവാഹ മോചിതയാകുന്നു എന്ന് അറിഞ്ഞതോടെ സഹോദരനെ പോലെ കരുതിയ ആൾ മോശമായി പെരുമാറിയെന്നും സജ്‌ന വെളിപ്പെടുത്തിയിരുന്നു.

Firoz Khan, Sajna Noor

ഇപ്പോഴിതാ അതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഫിറോസ് ഖാൻ. ജാങ്കോ സ്‌പേസിന് നൽകിയ അഭിമുഖത്തിൽ സജ്നയെ കുറിച്ചും വിവാഹമോചനത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയായിരുന്നു ഫിറോസ്. ആരെങ്കിലും മോശമായി പെരുമാറിയാൽ നല്ല അടികൊടുക്കണമെന്ന് നേരത്തെ പറഞ്ഞു കൊടുത്തിട്ടുള്ളതാണെന്ന് ഫിറോസ് പറയുന്നു. ഏതൊരു സ്ത്രീ ആണെങ്കിലും അപ്പോൾ പ്രതികരിക്കാനുള്ള ധൈര്യം നൽകിയിട്ടുണ്ടെന്നും ഫിറോസ് പറഞ്ഞു.

'എത്ര കുട്ടിത്തം എന്നൊക്കെ പറഞ്ഞാലും ഒരു സ്ത്രീയെ സംബന്ധിച്ച് അവരുടെ ശരീരത്തിൽ ഒരാൾ മോശമായി സ്പർശിച്ചാൽ പ്രതികരിക്കാനുള്ള മിനിമം ധൈര്യം ദൈവം എല്ലാ സ്ത്രീകൾക്കും കൊടുത്തിട്ടുണ്ട്. അത് സജ്‌നയ്ക്കും കൊടുത്തിട്ടുണ്ട്. അവളുടെ ശരീരത്തിൽ ഒരാൾ മോശമായി തൊട്ടാൽ തീർച്ചയായും അവൾ പ്രതികരിക്കും. ഒരു സ്ത്രീയുടെ കൂടെ ഭർത്താവ് ഉണ്ടെങ്കിൽ ആരും മിസ്‌ബീഹെവ് ചെയ്യില്ല. ഡിവോഴ്‌സായ സ്ത്രീകളോട് ചിലർക്കുള്ള ഞരമ്പ് രോഗമാണിത്. ഇങ്ങനെയുള്ളവർക്ക് നല്ല അടികൊടുക്കണമെന്ന് ഞാൻ നേരത്തെ പറഞ്ഞ് പഠിപ്പിച്ചിട്ടുണ്ട്,'

തന്നോട് ചർച്ച ചെയ്യാതെയാണ് സജ്‌ന യൂട്യൂബ് ചാനലിന് അഭിമുഖം നടത്തി വിവാഹമോചനത്തിന്റെ കാര്യം വെളിപ്പെടുത്തിയതെന്നും തനിക്ക് അത് ഷോക്കായെന്നും ഫിറോസ് പറഞ്ഞു. എന്നോട് ചോദിച്ചിരുന്നെങ്കിൽ ചെയ്യല്ലേ എന്ന് ഞാൻ പറഞ്ഞേനെ. കാരണം ഇത് കുട്ടികളെയും വീട്ടുകാരെയൊക്കെ ബാധിക്കുന്ന കാര്യമാണ്. ചിലർക്ക് സന്തോഷത്തിനുള്ള കാര്യവുമായി മാറും. ഒരാളുടെ വീഴ്ചയിൽ സന്തോഷിക്കുന്നവരാണ് അധികം ആളുകളും. അത് ഞാൻ പറഞ്ഞുകൊടുത്തേനേ. അവൾ ആ അഭിമുഖം നല്കിയതിനാലാണ് എനിക്ക് ഇന്ന് ഇവിടെ വന്നിരിക്കേണ്ടി വന്നതെന്നും ഫിറോസ് പറഞ്ഞു.

Firoz Khan, Sajna Noor

'സജ്‌ന ജീവിതത്തിൽ നിന്നും പോയി എന്ന തിരിച്ചറിവ് എനിക്ക് വന്നത് ആ അഭിമുഖം വന്നതിന് ശേഷമാണ്. ഞങ്ങൾ ആറ് മാസമായി അകന്നാണ് കഴിയുന്നത്. ഫോണിലൂടെ സംസാരിക്കും എന്ന് മാത്രമേയുളളൂ. ഡിവോഴ്സിന് കൊടുത്തിട്ടുണ്ടെങ്കിലും സജ്‌ന ജീവിതത്തിൽ നിന്നും പോയി എന്ന തോന്നൽ ഉണ്ടായിരുന്നില്ല. പക്ഷെ അത് വന്നപ്പോൾ എനിക്ക് ആ റിയലൈസേഷൻ ഉണ്ടായി. അഭിമുഖത്തിന് ശേഷം സജ്‌ന രണ്ടു തവണ വിളിച്ചെങ്കിലും ഞാൻ എടുത്തില്ല. എനിക്കത് ഷോക്കായി പോയി,' ഫിറോസ് പറഞ്ഞു. പേര് സജ്ന നൂർ എന്നാക്കിയതായി കണ്ടപ്പോഴും വിഷമം തോന്നിയെന്ന് ഫിറോസ് കൂട്ടിച്ചേർത്തു.

തന്നെ സംബന്ധിച്ച് നല്ല ഭാര്യ ആയിരുന്നുവെന്നും ഫിറോസ് പറഞ്ഞു. രണ്ടു പേരും രണ്ട് ജീവിത സാഹചര്യങ്ങളിൽ നിന്നും വരുന്നവരാണ്. അതുകൊണ്ട് തന്നെ എന്റെ ഭാര്യ ഇങ്ങനെ ആയിരിക്കണം എന്നൊന്നും ഞാൻ ചിന്തിച്ചിട്ടില്ലെന്നും ഫിറോസ് ഖാൻ വ്യക്തമാക്കി.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X