മകള്‍ പോയ വേദനയിലും പേരക്കുട്ടിയ്ക്കായി പ്രാര്‍ത്ഥനയോടെ അമ്മ; പഠനത്തിലും മിടുക്കിയായ പ്രിയ

മലയാള ടെലിവിഷന്‍ രംഗത്തെയാകെ വേദനയിലാക്കി തുടരെ തുടരെയുള്ള താരങ്ങളുടെ മരണങ്ങള്‍. നടി രഞ്ജുഷ ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ പോലും സാധിക്കും മുമ്പാണ് സീരിയല്‍ ലോകം പ്രിയ നായരുടെ മരണ വാര്‍ത്ത അറിയുന്നത്. തിരുവനന്തപുരം പിആര്‍സ് ആശുപത്രിയിലെ ഡോക്ടര്‍ കൂടിയായ പ്രിയ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണപ്പെടുന്നത്.

എട്ട് മാസം ഗര്‍ഭിണിയായിരിക്കെയാണ് പ്രിയയുടെ മരണം എന്നതും ആ വേര്‍പാട് നല്‍കുന്ന വേദനയുടെ ആഴം കൂട്ടുന്നുണ്ട്. ചെറുപ്പത്തില്‍ തന്നെ അഭിനയത്തിലേക്ക് വന്ന താരമാണ് പ്രിയ. പിന്നീട് പഠനത്തിനും വിവാഹത്തിനുമൊക്കെയായി സീരിയലുകളില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ഈയ്യടുത്താണ് പ്രിയ അഭിനയത്തിലേക്ക് തിരികെ വരുന്നത്. ഇതിനിടെയാണ് താരം മരണപ്പെടുന്നത്.

Dr Priya

പ്രിയയുടെ മരണം പ്രിയപ്പെട്ടവരേയും സീരിയല്‍ ലോകത്തേയും ഞെട്ടിച്ചിരിക്കുകയാണ്. ചൈനയില്‍ നിന്നും മികച്ച മാര്‍ക്കോടെ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയാണ് പ്രിയ ഡോക്ടറാകുന്നത്. പിന്നാലെ വിവാഹിതയാവുകയും ചെയ്തു. ഈ സമയത്ത് താരം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരുന്നു. പിന്നീട് തിരികെയെത്തുകയും ചെയ്തു. തന്റെ ആദ്യത്തെ കണ്‍മണിയ്ക്കായി കാത്തിരിക്കുകയായിരുന്നു പ്രിയ.

ജോലി ചെയ്തിരുന്ന അതേ ആശുപത്രിയിലാണ് പ്രിയയെ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയില്‍ പ്രവേശിപ്പിക്കുന്നത്. പിന്നാലെ പ്രിയയുടെ ആരോഗ്യ സ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയും ചെയ്തു. ഇതിനിടെ സി സെക്ഷനിലൂടെ കുഞ്ഞിനെ പുറത്തെടുത്തിരുന്നു. കുഞ്ഞ് വെന്റിലേറ്ററിലാണുള്ളത്. ഏക മകളുടെ മരണത്തിന്റെ വേദനയും പേറി പേരക്കുട്ടിയ്ക്കു വേണ്ടി പ്രാര്‍ത്ഥനയോടെ കാവലിരിക്കുകയാണ് പ്രിയയുടെ അമ്മ.

ഹൃദയസ്തംഭനാണ് പ്രിയയുടെ മരണ കാരണം. പ്രിയയുടെ മരണത്തെക്കുറിച്ച് നടന്‍ കിഷോര്‍ സത്യ പങ്കുവച്ച കുറിപ്പ് കഴിഞ്ഞ ദിവസം വൈറലായി മാറഇയിരുന്നു. ''മലയാള ടെലിവിഷന്‍ മേഖലയില്‍ നൊമ്പരപെടുത്തുന്ന ഒരു അപ്രതീക്ഷിത മരണം കൂടി. ഡോക്ടര്‍ പ്രിയ ഇന്നലെ ഹൃദയ സ്തംഭനം മൂലം മരിച്ചു. 8 മാസം ഗര്‍ഭിണി ആയിരുന്നു. കുഞ്ഞ് ഐസിയുവി ലാണ്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലായിരുന്നു. ഇന്നലെ പതിവ് പരിശോധനകള്‍ക്ക് ആശുപത്രിയില്‍ പോയതാണ്. അവിടെവച്ച് പെട്ടന്ന് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു'' എന്നാണ് കിഷോര്‍ സത്യ പറഞ്ഞത്.

Dr Priya

ഏക മകളുടെ മരണം ഉള്‍കൊള്ളാനാവാതെ വിതുമ്പുന്ന അമ്മ. 6 മാസമായി എങ്ങും പോകാതെ പ്രിയയോടൊപ്പം സ്‌നേഹ കൂട്ടാളിയായി നിന്ന ഭര്‍ത്താവിന്റെ വേദന.. ഇന്നലെ രാത്രിയില്‍ ആശുപത്രിയില്‍ ചെല്ലുമ്പോള്‍ കാണുന്ന കാഴ്ച മനസ്സില്‍ സങ്കട മഴയായി. എന്ത് പറഞ്ഞ് അവരെ അശ്വസിപ്പിക്കും. വിശ്വാസികളായ ആ സാധു മനസുകളോട് എന്തിന് ദൈവം ഈ ക്രൂരത കാട്ടി. മനസ് ചോദ്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു.ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ എന്നും കിഷോര്‍ സത്യ കുറിക്കുന്നുണ്ട്.

രഞ്ജുഷയുടെ മരണ വാര്‍ത്തയുടെ ഞെട്ടല്‍ മാറും മുന്‍പ് അടുത്ത ഒന്നുകൂടി. 35 വയസ് മാത്രമുള്ള ഒരാള്‍ ഈ ലോകത്തുനിന്ന് പോകുമ്പോള്‍ ആദരാജ്ഞലികള്‍ എന്ന് പറയാന്‍ മനസ് അനുവദിക്കുന്നില്ല. ഈ തകര്‍ച്ചയില്‍ നിന്നും പ്രിയയുടെ ഭര്‍ത്താവിനെയും അമ്മയെയും എങ്ങനെ കരകയറ്റും. അറിയില്ല. അവരുടെ മനസുകള്‍ക്ക് അതിനുള്ള ശക്തിയുണ്ടാവട്ടെ എന്നു പറഞ്ഞാണ് കിഷോര്‍ സത്യ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X