സോഷ്യല്‍ മീഡിയ പൂട്ടിക്കെട്ടി ലച്ചു, വിവാദങ്ങളില്‍ നിറഞ്ഞ് മാരാര്‍; ബിഗ് ബോസ് താരങ്ങള്‍ ഇവിടെയുണ്ട്!
വീണ്ടുമൊരു ബിഗ് ബോസ് കാലം ആരംഭിക്കുകയാണ്. ഇന്ന് വൈകിട്ടോടെ ബിഗ് ബോസ് മലയാളം സീസണ്‍ 6 ആരംഭിക്കും. ആരൊക്കെയാകും ഇത്തവണ വാഴുക, ആരൊക്കെയാകും വീഴുക എന്നൊക്കെ കണ്ടറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഇതിനിടെ കഴിഞ്ഞ ബിഗ് ബോസ് ഓര്‍മ്മകളും പങ്കുവെക്കുന്നുണ്ട് ആരാധകര്‍. പോയ വര്‍ഷത്തെ ബിഗ് ബോസ് താരങ്ങളില്‍ ചിലരൊക്കെ ഇപ്പോള്‍ എവിടെയാണെന്ന് നോക്കാം.
അഖില്‍ മാരാര്‍
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ വിന്നറായിരുന്നു അഖില്‍ മാരാര്‍. ഷോയിലേക്ക് വരുന്നതിന് മുമ്പ് തന്നെ വിവാദങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന ആളാണ് സംവിധായകനായ അഖില്‍ മാരാര്‍. ബിഗ് ബോസിന് ശേഷവും അഖില്‍ മാരാര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മുന്‍ ബിഗ് ബോസ് താരം ഫിറോസ് ഖാനുമായുള്ള വാക് പോരിന്റെ പേരിലും അഖില്‍ ഈയ്യടുത്ത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അഭിമുഖങ്ങളും മറ്റുമായി തിരക്കിലാണ് അഖില്‍ മാരാര്‍.

ഷിജു എആര്‍
ബിഗ് ബോസ് വീട്ടിലെ മുതിര്‍ന്ന ചേട്ടനായിരുന്നു ഷിജു. അഖില്‍ മാരാരുമായുള്ള ഷിജുവിന്റെ സൗഹൃദവും ബിഗ് ബോസിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നായിരുന്നു. മിനിസ്‌ക്രീനിലെ മിന്നും താരമാണ് ഷിജു ബിഗ് ബോസ് വീട്ടിലേക്ക് എത്തുന്നത്. ബിഗ് ബോസിന് ശേഷം സിനിമകളും തെലുങ്ക് വെബ് സീരീസുമൊക്കെയായി തിരക്കിലാണ് ഷിജു.
ശോഭ വിശ്വനാഥ്
ബിഗ് ബോസിലെ ഒറ്റയാള്‍ പോരാളിയായിരുന്നു ശോഭ. തുടക്കം മുതല്‍ അവസാനം വരെ അഖില്‍ മാരാര്‍ക്ക് ശക്തമായ വെല്ലുവിളിയായി ശോഭയുണ്ടായിരുന്നു. ബിഗ് ബോസിന് ശേഷം തന്റെ ബിസിനസില്‍ ശ്രദ്ധിച്ച് മുന്നേറുകയാണ് ശോഭ. താരത്തിന്റെ ഫോട്ടോ ഷൂട്ടുകള്‍ ഈയ്യടുത്ത് വൈറലായി മാറിയിരുന്നു. തീര്‍ത്തും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെയാണ് ശോഭ ശ്രദ്ധ നേടിയത്. ശോഭയ്‌ക്കൊപ്പം ബിഗ് ബോസ് താരങ്ങളും ഫോട്ടോഷൂട്ടിനെത്തിയിരുന്നു.
നാദിറ മെഹ്‌റിന്‍
ബിഗ് ബോസിലൂടെ ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് നാദിറ. തന്റെ കുറിക്കു കൊള്ളുന്ന കൗണ്ടറുകളും നിലപാടുകളുമാണ് നാദിറയെ താരമാക്കുന്നത്. ബിഗ് ബോസിന് ശേഷം സിനിമകളും സോഷ്യല്‍ മീഡിയയുമൊക്കെ സജീവമായി തന്നെ നാദിറയുണ്ട്. ഈയ്യടുത്താണ് നാദിറയുടെ സിനിമ എല്‍എല്‍ബി റിലീസായത്. തന്റെ കുടുംബവുമായി വീണ്ടും ഒരുമിക്കാന്‍ നാദിറയ്ക്ക് സാധിച്ചതും വാര്‍ത്തയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഡാന്‍സ് റീലുകളും മറ്റുമൊക്കെയായി സജീവമായി തന്നെ നാദിറയുണ്ട്.
റിനോഷ് ജോര്‍ജ്
ബിഗ് ബോസിലൂടെ ആരാധകരുടെ പ്രിയങ്കരനായി മാറിയ താരമാണ് റിനോഷ് ജോര്‍ജ്. ബിഗ് ബോസിന് ശേഷം തന്റെ സംഗീത ലോകത്ത് സജീവമാണ് റിനോഷ്. ഈയ്യടുത്ത് ബിഗ് ബോസ് താരം ലച്ചു ഗ്രാമിനൊപ്പമുള്ള റിനോഷിന്റെ മ്യൂസിക് വീഡിയോ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിച്ചത്. സിനിമയിലും സജീവമായി മാറുകയാണ് റിനോഷ് ജോര്‍ജ്.
റെനീഷ റഹ്‌മാന്‍
ബിഗ് ബോസ് വീട്ടിലെ കരുത്തുറ്റ മത്സരാര്‍ത്ഥിയായിരുന്നു റെനീഷ. ഈയ്യടുത്താണ് റെനീഷ പ്രധാന വേഷത്തിലെത്തിയ എക്‌സിറ്റ് എന്ന സിനിമ റിലീസായത്. സ്‌റ്റേജ് ഷോകളും സീരിയലുകളുമൊക്കെയായി സജീവമായി തന്നെയുണ്ട് റെനീഷ. അവതാരകയായും റെനീഷ അരങ്ങേറ്റം കുറിക്കുകയാണ്.
ജുനൈസ് വിപി
സോഷ്യല്‍ മീഡിയ താരമാണ് ജുനൈസ് വിപി. ബിഗ് ബോസിന് ശേഷം സിനിമയിലും സജീവമാകാനുള്ള ഒരുക്കത്തിലാണ് ജുനൈസ്. ജോജു ജോര്‍ജ് നായകനാകുന്ന സിനിമയിലൂടെയാണ് ജുനൈസും സിനിമയിലേക്ക് കടന്നു വരുന്നത്. മറ്റൊരു ബിഗ് ബോസ് താരമായ സാദര്‍ സൂര്യയുടെ നിര്‍മ്മാണത്തിലാണ് ഈ സിനിമ പുറത്തിറങ്ങുന്നത്.
സെറീന ആന്‍
മോഡലിംഗിലൂടെയാണ് സെറീന ശ്രദ്ധ നേടുന്നതും ബിഗ് ബോസിലെത്തുന്നത്. ഷോയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ നിറ സാന്നിധ്യമായി മാറിയിരിക്കുകയാണ് സെറീന. അഖില്‍ മാരാരുടെ ഭാര്യ ലക്ഷ്മിയുമൊത്തുള്ള സെറീനയുടെ ഡാന്‍സ് റീലുകള്‍ വൈറലായി മാറിയിരുന്നു. മോഡലിംഗിലും സൗന്ദര്യ മത്സരങ്ങളിലും സജീവമാണ് സെറീന.

സുചിത്ര
ബിഗ് ബോസിന് ശേഷം അഭിനയത്തില്‍ കൂടുതല്‍ സജീവമായി മാറാനുള്ള ഒരുക്കത്തിലാണ് സുചിത്ര. ഏറെനാള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും മറ്റുമെല്ലാം വിട്ടു നില്‍ക്കുകയായിരുന്നു സുചിത്ര. താരത്തെ പിന്നീട് കാണുമ്പോള്‍ മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബനിലാണ്. ചിത്രത്തിലെ സുചിത്രയുടെ പ്രകടനം കയ്യടി നേടുകയും ചെയ്തു. സിനിമകളും സീരീസുകളും സുചിത്രയുടേതായി അണിയറയിലുണ്ട്.
ലച്ചു ഗ്രാം
തന്റെ തുറന്ന സമീപനത്തിലൂടേയും പോരാട്ടജീവിതത്തിലൂടേയും ആരാധകരെ നേടിയെടുത്ത താരമാണ് ലച്ചു ഗ്രാം. ബിഗ് ബോസില്‍ വന്ന് ഹേറ്റേഴ്‌സിനെ സമ്പാദിക്കാതെ മടങ്ങിയ ചുരുക്കം താരങ്ങളില്‍ ഒരാള്‍. ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്നാണ് ലച്ചു ഷോയില്‍ നിന്നും പിന്മാറുന്നത്. ബിഗ് ബോസിന് ശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമായി തന്നെ ലച്ചുവുണ്ട്. സിനിമയിലും സീരീസിലുമൊക്കെ സജീവമായി മാറാനുള്ള ഒരുക്കത്തിലാണ് ലച്ചു ഗ്രാം. ഈയ്യടുത്ത് ലച്ചുവും റിനോഷും ഒരുമിച്ചുള്ള മ്യൂസിക് വീഡിയോ പുറത്തിറങ്ങിയിരുന്നു.


Click it and Unblock the Notifications