ബാല, ദിയ കൃഷ്ണ, ശ്രീനാഥ് ഭാസി, ഒമര്‍ ലുലു...; സീസണ്‍ 5 ഓഡിഷന്‍ കഴിഞ്ഞവര്‍; ഞെട്ടാന്‍ ഒരുങ്ങിക്കോ!

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലേക്ക് ക്ഷണം കിട്ടിയ താരങ്ങളുടെ പട്ടിക പുറത്ത്

ബിഗ് ബോസ് മലയാളം സീസണ്‍ 5 നായി കാത്തിരിക്കുകയാണ് ആരാധകര്‍. അഞ്ചാം സീസണ്‍ അടുത്ത മാസം അവസാനത്തോടെ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. പുതിയ സീസണ്‍ ഉടന്‍ ആരംഭിക്കുമെന്ന് അറിയിച്ചു കൊണ്ടുള്ള മോഹന്‍ലാലിന്റെ പ്രൊമോ വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതോടെ ആരാധകര്‍ ആകാംഷയിലാണ്. സീസണ്‍ 4 തുടങ്ങി വച്ച തീ ഇതുവരേയും കെട്ടടങ്ങിയിട്ടില്ലാത്ത സാഹചര്യത്തില്‍ അഞ്ചാം സീസണും എത്തുന്നതോടെ ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയം ഇപ്പോള്‍ ബിഗ് ബോസാണ്.

ബിഗ് ബോസുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലെല്ലാം ആരാധകര്‍ ചോദിക്കുന്നത് ആരൊക്കെയായിരിക്കും സീസണ്‍ 5 ല്‍ ഉണ്ടാവുക എന്നാണ്. ഇതിനോടകം തന്നെ പല തരത്തിലുള്ള പ്രെഡിക്ഷന്‍ പട്ടികകളും പുറത്ത് വന്നു കഴിഞ്ഞു. പലരുടേയും പേരുകള്‍ സീസണ്‍ 5 ലെ മത്സരാര്‍ത്ഥികളുടെ പട്ടികയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ലഭ്യമായിട്ടില്ല. ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

ഫോണ്‍കോള്‍

ഇതിനിടെ ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ മത്സരാര്‍ത്ഥിയാകാന്‍ വേണ്ടി ഷോയില്‍ നിന്നും ഫോണ്‍കോള്‍ വന്നവരുടേയും ഇന്റര്‍വ്യുവില്‍ പങ്കെടുത്തവരുടേയുമൊക്കെ പട്ടിക പുറത്ത് വന്നിരിക്കുകയാണ്. യൂട്യൂബ് ചാനലായ സമ്മര്‍ മീഡിയ പങ്കുവച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഈ പട്ടികയില്‍ ആരൊക്കെ ഷോയിലുണ്ടാകും എന്നത് കണ്ടുതന്നെ അറിയേണ്ടതാണ്. വിശദമായി വായിക്കാം.

ബാല

ബിഗ് ബോസില്‍ നിന്നും ക്ഷണം ലഭിച്ചവരില്‍ പ്രമുഖന്‍ നടന്‍ ബാലയാണ്. എന്നും വിവാദങ്ങളിലൂടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ബാല. ഏറ്റവും ഒടുവിലായ നടന്‍ ഉണ്ണി മുകുന്ദനുമായുണ്ടായ വിവാദമടക്കം ബാലയെ സോഷ്യല്‍ മീഡിയയില്‍ നിറ സാന്നിധ്യമാക്കിയിരുന്നു. എന്നാല്‍ ബാല ഷോയിലേക്കുള്ള ക്ഷണം സ്വീകരിക്കുമോ എന്നത് കണ്ടറിയണം. മറ്റൊരു പ്രമുഖ പേര് നടന്‍ ശ്രീനാഥ് ഭാസിയുടേതാണ്. ബിഗ് ബോസ് താരമാകാന്‍ ഭാസിയെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

എല്‍ജിബിടിക്യു

പോയ വര്‍ഷത്തിലേത് പോലെ എല്‍ജിബിടിക്യു കമ്യൂണിറ്റിയെ പ്രതിനിധീകരിക്കുന്നവരും ഇത്തവണയുണ്ടാകുമെന്നാണ് സൂചന. ട്രാന്‍സ്‌ജെന്ററായ സ്വീറ്റി ബര്‍ണാഡിന് ബിഗ് ബോസിലേക്ക് ക്ഷണം കിട്ടിയതായാണ് റിപ്പോര്‍ട്ട്. സ്വീറ്റിയുടെ രണ്ടാം ഘട്ട ഇന്റര്‍വ്യുവും കഴിഞ്ഞിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ട്രാന്‍സ്‌ജെന്ററായ ദയ ഗായത്രിയേയും ബിഗ് ബോസിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്തന്. സോഷ്യല്‍ മീഡിയയിലെ താരമായ ദയ ബിഗ് ബോസിലേക്ക് എത്തുമോ എന്നത് കാത്തിരുന്ന് അറിയണം.

വിവാദങ്ങള്‍


സിനിമാ രംഗത്തു നിന്നും ക്ഷണം ലഭിച്ച മറ്റൊരു പ്രമുഖന്‍ സംവിധായകന്‍ ഒമര്‍ ലുലുവാണ്. വിവാദങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ലാത്ത ആളാണ് ഒമര്‍ ലുലു. സീരിയല്‍ നടി ഉമ നായര്‍ക്കും ക്ഷണം ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. നടി പാര്‍വതി നമ്പ്യാരുടെ പേരും ക്ഷണിക്കപ്പെട്ടവരുടെ ലിസ്റ്റിലുണ്ട്. പാര്‍വതിയുടെ സഹോദരന്‍ പോയ സീസണിലെ താരമായിരുന്നു. വിവാദങ്ങൡലൂടെ പോയ നാളുകളില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന സംവിധായകന്‍ അഖില്‍ മാരാരിനേയും വിളിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇതില്‍ ആരൊക്കെ


ഇത്തവണേയും സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍ ഉണ്ടാകുമെന്നുറപ്പാണ്. കഴിഞ്ഞ സീസണിലെ ഏറ്റവും വലിയ താരങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ നിന്നും വന്നവരാണ്. ഇത്തവണ മല്ലു ജെഡി, ദിയ കൃഷ്ണ, വൈബര്‍ ഗുഗ്, അശ്വതി നായര്‍, ഡോ ക്രോം മെന്റല്‍, അഞ്ജലി റീമ തുടങ്ങിയവരേയും ക്ഷണിച്ചതായാണ് വീഡിയോയില്‍ പറയുന്തന്. ഇവര്‍ക്കൊപ്പം സീരിയല്‍ താരം ജിഷിന്‍ മോഹന്‍, സിനി ജോസഫ്, അമൃത സജു, ജീവ നമ്പ്യാര്‍, ആര്‍ജെ ശംഭു, സന്ദീപ് മോഹന്‍ തുടങ്ങിയവരുടെ പേരുകളും ക്ഷണിക്കപ്പെട്ടവരുടേതായി റിപ്പോര്‍ട്ടില്‍ പറയപ്പെടുന്നുണ്ട്.

സോഷ്യല്‍ മീഡിയയിലെ താരമായ ദാസേട്ടന്‍ കോഴിക്കോടിനും ക്ഷണം ലഭിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ദാസേട്ടന്റെ ആദ്യ ഘട്ട ഓഡിഷനും പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പലരുടേയും രണ്ടാം ഘട്ട ഇന്റര്‍വ്യുകളും കഴിഞ്ഞിട്ടുണ്ടെന്നാണ് വീഡിയോയില്‍ പറയുന്നത്. 200-ഓളം പേരുകളില്‍ നിന്നുമാണ് അന്തിമ പട്ടികയിലേക്ക് എത്തുക. അതുകൊണ്ട് ഇതില്‍ ആരൊക്കെ ഉണ്ടാകുമെന്ന് അറിയണമെങ്കില്‍ ഷോ തുടങ്ങുന്നത് വരെ കാത്തിരിക്കണം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X