For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചാണകത്തില്‍ കുളി, പാന്റില്‍ മൂത്രം ഒഴിക്കല്‍; പുറത്താകാതിരിക്കാന്‍ ബിഗ് ബോസ് താരങ്ങള്‍ ചെയ്തത്!

  |

  ജനപ്രീയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഒരേസമയം തന്നെ കടുത്ത വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്യുന്നുണ്ട് ബിഗ് ബോസ്. ഹിന്ദിയില്‍ ആരംഭിച്ച് പിന്നീട് മറ്റ് ഭാഷകളിലും ആരംഭിക്കുകയും ചെയ്ത ഷോ സൂപ്പര്‍ ഹിറ്റായി മാറുകയായിരുന്നു. മലയാളത്തില്‍ നാല് സീസണുകളാണ് ഇതിനോടകം പിന്നിട്ടത്. എന്നാല്‍ ഹിന്ദിലാകട്ടെ ബിഗ് ബോസ് പതിനാറാമത്തെ സീസണിലെത്തിയിരിക്കുയാണ്.

  Also Read: വീട്ടുകാരുടെ നിര്‍ബന്ധം, രണ്ടാം വിവാഹത്തിന് തയ്യാറായി മീന! തീരുമാനം മകള്‍ക്കു വേണ്ടിയോ?

  വന്‍ ജനപ്രീതിയ്‌ക്കൊപ്പം തന്നെ കടുത്ത വിമര്‍ശനങ്ങളും ബിഗ് ബോസ് ഷോ നേരിടാറുണ്ട്. പക്ഷെ ഷോ നല്‍കുന്ന പ്രശസ്തിയും പണവുമെല്ലാം താരങ്ങളെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. വിമര്‍ശിക്കുന്നവര്‍ പോലും ഷോ മുടങ്ങാതെ കാണുകയും ചെയ്യുമെന്നതാണ് മറ്റൊരു വസ്തുത. ബിഗ് ബോസ് ഷോയുടെ ഭാഗമായി തങ്ങളുടെ കരിയറില്‍ നേട്ടമുണ്ടാക്കിയവരും കരിയറുണ്ടാക്കിയവരും നിരവധിയുണ്ട്.

  bigg boss

  ഷോ തരുന്ന മൈലേജ് തങ്ങളുടെ കരിയറിനുണ്ടാക്കുന്ന നേട്ടം അറിയുന്നതു കൊണ്ട് തന്നെ എന്ത് ചെയ്തിട്ടാണെങ്കിലും ഷോയില്‍ തുടരാന്‍ താരങ്ങള്‍ തയ്യാറാകും. മലയാളത്തില്‍ കാര്യങ്ങള്‍ അത്ര പരിധി വിട്ടു പോയിട്ടില്ലെങ്കിലും ഹിന്ദിയിലും മറ്റും ചിന്തിക്കാന്‍ പോലും സാധിക്കാത്തത്ര അസാധാരണമായ ടാസ്‌ക്കുകള്‍ താരങ്ങള്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അത്തരത്തില്‍ ഹിന്ദി ബിഗ് ബോസിന്റെ ചരിത്രത്തിലെ വിചിത്രമായ ചില ടാസ്‌കുകളെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

  ബിഗ് ബോസ് കണ്ട ഏറ്റവും വിചിത്രമായ ടാസ്‌കുകളിലൊന്നായിരുന്നു ചാണകത്തിലെ കുളി. സീസണ്‍ ഏഴിലായിരുന്നു ഈ ടാസ്‌ക് അരങ്ങേറിയത്. ചാണകം നിറച്ച ബാത്ത് ടബ്ബില്‍ ഇറങ്ങി കുളിച്ച് കയറുക എന്നതായിരുന്നു ടാസ്‌ക്. രതന്‍ രാജ്പുതാണ് ഈ ടാസ്‌കിലൂടെ താരമായി മാറിയ മത്സരാര്‍ത്ഥി. ഇന്നും ആരാധകര്‍ക്ക് ആ കാഴ്ച മറക്കാന്‍ സാധിച്ചിട്ടില്ല.

  Also Read: ആറ് കോടിയുടെ ബം​ഗ്ലാവ്, ആഡംബര കാറുകളുടെ ശേഖരം; കെജിഎഫിന് ശേഷം യാഷിന്റെ ജീവിതം

  ബിഗ് ബോസ് സീസണ്‍ 7 ല്‍ തന്നെ മറ്റൊരു അസ്വസ്ഥയുണ്ടാക്കുന്ന നിമിഷയമായിരുന്നു കുഷാല്‍ ടണ്ടന്‍ പട്ടിയ്ക്ക് വെള്ളം കൊടുക്ക പാത്രത്തില്‍ നിന്നും വെള്ളം കുടിച്ചത്. ഹെവന്‍ എന്ന പേരുള്ള ഗോള്‍ഡന്‍ റിട്രീവറിന്റെ പാത്രത്തില്‍ നിന്നുമാണ് കുഷാലിന് വെള്ളം കുടിക്കേണ്ടി വന്നത്. ടാസ്‌ക് ചെയ്തുവെങ്കിലും പിന്നാലെ തന്നെ കുഷാല്‍ ഛര്‍ദ്ദിക്കുകയായിരുന്നു.

  bigg boss

  സീസണ്‍ 8 ലെ കുപ്രസിദ്ധമായ ടാസ്‌കുകളിലൊന്നായിരുന്നു ദേഹത്ത് മുളക് പേസ്റ്റ് തേക്കുന്നത്. താരങ്ങള്‍ പരസ്പരമായിരുന്നു ഇത് ചെയ്യേണ്ടിയിരുന്നത്. പലരും നിയന്ത്രണം വിട്ട് കരയുന്നതിന് ടാസ്‌ക് സാക്ഷ്യം വഹിച്ചു. പിന്നീട് ഷോയിലെ വിന്നറായി മാറിയ ഗൗതം ഗുലാട്ടിയുടെ കരച്ചില്‍ ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്ന ഒന്നാണ്. മുടി എന്നത് പോയാല്‍ വരുന്നതാണെങ്കിലും താരങ്ങളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. തങ്ങളുടെ ലുക്കിനെ ആശ്രയിച്ചാണ് അവരുടെ കരിയര്‍ നില്‍ക്കുന്നത്. അതുകൊണ്ട് തന്നെ സീസണ്‍ 7 ല്‍ തന്റെ നീണ്ട മുടി ഷേവ് ചെയ്ത് മാറ്റേണ്ടി വന്ന അപൂര്‍വ്വ അഗ്നിഹോത്രി വേദനിപ്പിക്കുന്ന കാഴ്ചയായിരുന്നു.

  സീസണ്‍ 9 ല്‍ ടാസ്‌കിനിടെ റിഷഭ് സിന്‍ഹ എന്ന മത്സരാര്‍ത്ഥി സഹ താരങ്ങളായ സുയാഷ് റായിയേയും കിഷ്വര്‍ മെര്‍ച്ചന്റിനേയും പട്ടികളാക്കിയിരുന്നു. ഓസ്‌കാര്‍, സ്‌നൂക്കി എന്ന് പേരിട്ട ശേഷം ഇരുവര്‍ക്കും എല്ല് എറിഞ്ഞ് നല്‍കുകയും അത് കടിച്ചു കൊണ്ട് എടുത്തുവരാന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീടിത് വലിയ പൊട്ടിത്തെറികള്‍ക്ക് കാരണമായി മാറുകയും ചെയ്തു.

  ബിഗ് ബോസ് 11ല്‍ മത്സരാര്‍ത്ഥികളെ ജിം ബൈക്കില്‍ ഇരുത്തിച്ച ടാസ്‌കുണ്ടായിരുന്നു. നിര്‍ത്താതെ സൈക്കിള്‍ ചവിട്ടുകയായിരുന്നു വേണ്ടത്. ഇതിനിടെ തുടര്‍ച്ചയായി വെള്ളവും കുടിക്കേണ്ടി വരും. സൈക്കിളില്‍ നിന്നും ഇറങ്ങിയാല്‍ പുറത്താകും. ഈ സാഹചര്യത്തില്‍ പുനീഷ് ശര്‍മ പുറത്താകാന്‍ തയ്യാറാകാതെ തന്റെ പാന്റ്‌സില്‍ തന്നെ മൂത്രമൊഴിക്കുകയായിരുന്നു.

  English summary
  From Bathing In Cow Dung To Peeing In Pants Bizzare Tasks In Bigg Boss Contestants Had To Do
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X