ചില്ലറക്കാരല്ല ഈ താരസുന്ദരിമാര്‍; നടിമാരാകും മുമ്പ് ഈ നടിമാര്‍ ചെയ്തിരുന്ന ജോലികള്‍

അഭിനയം പോലൊരു പ്രൊഫഷണിലേക്ക് കടന്നു വരുമ്പോള്‍ ജീവിതത്തില്‍ പല ത്യാഗങ്ങളും ചെയ്യേണ്ടി വരും. പലപ്പോഴും പാഷന് പിന്നാലെ പോകുമ്പോള്‍ മാറ്റി വെക്കപ്പെടുക വിദ്യാഭ്യാസമാണ്. സാഹചര്യങ്ങളുടെ അപര്യാപ്തതയടക്കമുള്ള പല കാരണങ്ങളാല്‍ തങ്ങളുടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തവരായി സൂപ്പര്‍ താരങ്ങള്‍ വരെയുണ്ട്. എന്നാല്‍ ജീവിതത്തില്‍ വിജയം കണ്ടെത്താന്‍ വിദ്യാഭ്യാസം ഇല്ലെങ്കിലും സാധിക്കുമെന്ന് അവര്‍ തെളിയിച്ചിട്ടുണ്ട്.

അതേസമയം പാഷന്‍ പോലെ തന്നെ പ്രധാനപ്പെട്ടതാണ് വിദ്യാഭ്യാസമെന്നും ചിലര്‍ നമ്മളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. കരിയറില്‍ ഒരു സേഫ്റ്റിനെറ്റ് എന്ന പോലെയും, ഒരേസമയം രണ്ട് പ്രൊഫഷനോടു താല്‍പര്യം തോന്നിയുമൊക്കെ അഭിനയത്തിന് പുറമെ മറ്റ് ജോലികള്‍ ചെയ്യുന്നവരുണ്ട്. ഇതെല്ലാം വ്യക്തിപരമായ തിരഞ്ഞെടുപ്പുകള്‍ മാത്രമാണ്. ഇപ്പോഴിതാ മലയാള ടെലിവിഷനിലെ ചില താരങ്ങളുടെ ജോലികള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Gopika Anil

മലയാളത്തിലെ എക്കാലത്തേയും ജനപ്രീയ പരമ്പരകളില്‍ ഒന്നാണ് സാന്ത്വനം. ബാലന്റേയും ദേവിയുടേയും വീടും ആ വീട്ടിലെ ഓരോ അംഗങ്ങളും മലായളികള്‍ക്ക് സുപരിചിതമാണ്. സാന്ത്വനത്തിലൂടെ താരമായി മാറിയ നടിയാണ് ഗോപിക അനില്‍. ബാലതാരമായി കരിയര്‍ ആരംഭിച്ച ഗോപികയുടെ തുടക്കം മോഹന്‍ലാലിന്റെ മകളായി ബാലേട്ടനിലൂടെയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അഞ്ജലിയായി മിനിസ്‌ക്രീനിലൂടെ നായികയായി എത്തുകയായിരുന്നു. ഗോപിക സാന്ത്വനത്തിലേക്ക് എത്തും മുമ്പ് ആയുര്‍വേദ ഡോക്ടറായിരുന്നു.

സാന്ത്വനത്തിലെ തന്നെ മറ്റൊരു താരമായിരുന്നു മഞ്ജുഷ മാര്‍ട്ടിന്‍. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയായ മഞ്ജുഷ ഇതിനൊക്കെ പുറമെ വക്കീലുമാണ്. പരമ്പരയിലെ മറ്റൊരു നടിയായ നിത ഘോഷ് ഡോക്ടറാണ്.

ഏഷ്യാനെറ്റിലെ തന്നെ ജനപ്രീയ പരമ്പരകളിലൊന്നാണ് പത്തരമാറ്റ്. പരമ്പരയിലെ നയന എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ലക്ഷ്മി കീര്‍ത്തനയാണ്. നയനയിലൂടെയാണ് സീരിയല്‍ മുന്നോട്ട് പോകുന്നത്. വലിയ ജനപ്രീതി നേടിയെടുക്കാനും പത്തരമാറ്റിലൂടെ ലക്ഷ്മിയ്ക്ക് സാധിച്ചിരുന്നു. സീരിയലില്‍ ഡിസൈനറായ ലക്ഷ്മി ജീവിതത്തില്‍ പക്ഷെ അധ്യാപികയാണ്. ഇക്കാര്യം പലര്‍ക്കും അറിയില്ല.

Gopika Anil

ഇതുപോലെ മറ്റൊരു ജനപ്രീയ ടെലിവിഷന്‍ താരമാണ് ആതിര മാധവ്. കുടുംബവിളക്കിലൂടെയാണ് ആതിര താരമാകുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ആതിര. താരത്തിന്റെ യൂട്യുബ് ചാനലിന് ഒരുപാട് ആരാധകരുണ്ട്. കുടുംബവിളക്കിലേക്ക് എത്തും മുമ്പ് ടെക്‌നോ പാര്‍ക്കില്‍ ജോലി ചെയ്യുകയായിരുന്നു ആതിര.

ഏഷ്യാനെറ്റിലെ മറ്റൊരു സൂപ്പര്‍ ഹിറ്റ് പരമ്പരയാണ് ഗീതാ ഗോവിന്ദം. ഈ പരമ്പരയിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് ബിന്നി സെബാസ്റ്റ്യന്‍. അല്‍പ്പം കുസൃതിയൊക്കെയായി വളരെ പെട്ടെന്നാണ് ഗീതുവായി ബിന്നി പ്രേക്ഷകരുടെ പ്രിയം നേടുന്നത്. അതേസമയം ജീവിതത്തില്‍ ബിന്നി ഡോക്ടറാണ്. ജോലി ചെയ്യുകയും ചെയ്തിരുന്നു. പിന്നീടാണ് സീരിയലിലെത്തുന്നത്. ബിന്നിയുടെ ഭര്‍ത്താവും നടനാണ്.

More from Filmibeat

Read more about: Athira Madhav
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X