റോബിന്റെ ഫാനല്ല, റിയാസിനെ ഇഷ്ടം; കഴിഞ്ഞ ബിഗ് ബോസ് സീസണിൽ ഉണ്ടായിരുന്നെങ്കിൽ!; ഫുക്രു പറയുന്നു

ടിക് ടോക് വീഡിയോകളിലൂടെ മലയാളികൾക്കിടയിൽ ശ്രദ്ധനേടി പിന്നീട് ബിഗ് ബോസിൽ എത്തി പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് ഫുക്രു എന്ന കൃഷ്ണജീവ്. ഒരൊറ്റ ഡാൻസ് വീഡിയോയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ ഫുക്രുവിന്റെ ജീവിതത്തിൽ വഴിത്തിരിവായത് ബിഗ് ബോസ് സീസൺ 2 ആയിരുന്നു.

കേരളത്തിലെ ടിക് ടോക് താരങ്ങളിൽ ഏറ്റവും പ്രശസ്തിയുള്ള താരമായി മാറിയ ശേഷമാണു ഫുക്രു ബിഗ് ബോസ് ഷോയിലേക്കും എത്തുന്നത്. തന്റെ സ്വതസിദ്ധമായ ശൈലി കൊണ്ട് ബിഗ് ബോസ് ഹൗസ് പ്രേക്ഷകരെ കയ്യിലെടുക്കാൻ ഫുക്രുവിന് സാധിച്ചിരുന്നു. കോവിഡ് മൂലം പതിവഴിയിൽ ഷോ അവസാനിപ്പിക്കുന്നത് വരെ ശക്തനായ മത്സരാർത്ഥിയായി ഫുക്രു ബിഗ് ബോസ് ഹൗസിൽ ഉണ്ടായിരുന്നു.

ബിഗ് ബോസ് സീസൺ 4 ൽ താൻ ഉണ്ടായിരുന്നെങ്കിൽ

അതേസമയം, ആ സീസണിൽ നിരവധി ഹേറ്റേഴ്‌സ് ഉണ്ടായ വിമർശനങ്ങൾ കേട്ട മത്സരാർത്ഥി കൂടിയായിരുന്നു ഫുക്രു. അന്ന് ബിഗ് ബോസ് വീട്ടിലെ എല്ലാ വിഷയങ്ങളിലും ഇടപെട്ട് സംസാരിച്ചിരുന്ന ഫുക്രു, കഴിഞ്ഞ ബിഗ് ബോസ് സീസൺ 4 ൽ താൻ ഉണ്ടായിരുന്നെങ്കിൽ അവിടെ ഉണ്ടായ വിഷയങ്ങളിൽ എങ്ങനെയാകും പ്രതികരിക്കുക എന്ന് പറയുകയാണ് ഇപ്പോൾ.

കഴിഞ്ഞ സീസണിൽ റിയാസ് സലിം എന്ന മത്സരാർത്ഥിയെ ആയിരുന്നു തനിക്ക് ഇഷ്ടമെന്നും റോബിന്റെ ഫാൻ അല്ലെന്നും ഫുക്രു പറയുന്നുണ്ട്. വെറൈറ്റി മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഫുക്രു ഇക്കാര്യങ്ങൾ സംസാരിച്ചത്. കഴിഞ്ഞ സീസണിൽ ബിഗ് ബോസ് വീട്ടിൽ ഉണ്ടായിരുന്നെങ്കിൽ റോബിന്റെ പ്രവർത്തികളോട് എങ്ങനെ പ്രതികരിക്കുമായിരുന്നു എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം. ഫുക്രുവിന്റെ വാക്കുകളിലേക്ക്.

അതാണ് എനിക്ക് ഒരു ലോഡ് ഹേറ്റേഴ്‌സ് ഉണ്ടായതും

'എനിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ കണ്ടാൽ ഞാൻ പ്രതികരിക്കും. അത് റോബിൻ എന്നല്ല അതിൽ ഉള്ള ഏത് മത്സരാർത്ഥി ആണെങ്കിലും ഞാൻ പ്രതികരിക്കും. അതിപ്പോൾ അകത്താണേലും പുറത്താണേലും എവിടെ ആണെങ്കിലും പ്രതികരിച്ച് പോകും. പൊതിഞ്ഞു വെച്ച് ഉള്ളിൽ കൊണ്ട് നടന്നിട്ട് പിന്നീട് എടുത്തിട്ട് പൊട്ടിക്കാൻ ഒന്നും എനിക്ക് അറിയില്ല. ഒറ്റയടിക്ക് വരും. അതാണ് എനിക്ക് ഒരു ലോഡ് ഹേറ്റേഴ്‌സ് ഉണ്ടായതും. ആർക്ക് വേണ്ടിയും എന്റെ ക്യാരക്ടർ മാറ്റാൻ ഞാൻ ഒരുക്കമല്ല,'

'അങ്ങനെ നിന്നാൽ തന്നെ ഒരു മനുഷ്യന് വളരെ കുറച്ച് ദിവസം മാത്രമേ അങ്ങനെ നിൽക്കാൻ പറ്റുകയുള്ളു. അലെങ്കിൽ ഡെയ്‌ലി മെഡിറ്റേഷൻ ഒക്കെ ചെയ്ത് ഞാൻ ഇങ്ങനെ നിൽക്കൂ എന്ന് പറഞ്ഞു നിൽക്കുന്ന ആളായിരിക്കണം. അല്ലാത്ത പക്ഷം ആർക്കും പറ്റില്ല. പാടായിരിക്കും,' ഫുക്രു പറഞ്ഞു. ഡോക്ടർ റോബിൻ ഫാനാണോ എന്ന ചോദ്യത്തിന് അല്ല എന്നായിരുന്നു മറുപടി. ബിഗ് ബോസിലെ ഒരു മത്സരാർത്ഥിയായിരുന്നു എനിക്ക് അതിനെ കുറിച്ച് അറിയാം,'

കുറെ ആൾക്കാരെ ഇഷ്ടമാണ്. കുറേ പേരെ സപ്പോർട്ട് ചെയ്തിരുന്നു

'എനിക്ക് ആരുടെയും ഫാൻ ആവാൻ തോന്നിയിട്ടില്ല. കുറെ ആൾക്കാരെ ഇഷ്ടമാണ്. കുറേ പേരെ സപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ആരുടേയും ഫാൻ ആയിരുന്നില്ല,' ഫുക്രു പറഞ്ഞു. സീസണിൽ റിയാസ് സലീമിനെ ഭയങ്കര ഇഷ്ടമായിരുന്നു എന്നും ഫുക്രു പറഞ്ഞു.

ബിഗ് ബോസ് ഷോ വെച്ചോ അതിലെ വഴക്ക് വെച്ചോ അവർ ജഡ്‌ജ്‌ ചെയ്യരുതെന്നും ഫുക്രു അഭിമുഖത്തിൽ പറയുന്നുണ്ട്. 'നമ്മളുടെ ചിന്താഗതി വെച്ച് ഒരാളെ ജഡ്‌ജ്‌ ചെയ്യുമ്പോഴാണ് അവർ ചെയ്യുന്നത് തെറ്റായി തോന്നുന്നത്. പകരം ഒരു ഷോ ആയിട്ട് കണ്ടാൽ പകുതി പ്രശ്‌നം തീരും. മറ്റുള്ളവർ എന്ത് ചെയ്യുന്നു എന്ന് നോക്കിയിരിക്കുന്നത് നമ്മൾ പരിചരിച്ച ഒരു രീതിയാണ്. അത് മാറ്റാൻ ഞാൻ ശ്രമിക്കുന്നുണ്ട്, ഫുക്രു പറഞ്ഞു.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X