twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അശ്ലീല സൈറ്റുകള്‍ക്ക് എട്ടിന്റെ പണികൊടുത്ത് ടെലിവിഷന്‍ പരമ്പര!!! അശ്ലീലം കാണാന്‍ ആളില്ല!!!

    By Karthi
    |

    ഇന്റര്‍നെറ്റ് എല്ലാം വിരല്‍ത്തുമ്പിലെത്തിച്ചവയില്‍ അശ്ലീലവും ഉള്‍പ്പെടുന്നു. ഇന്റര്‍നെറ്റ് വ്യാപകമായതോടെ അശ്ലീല സൈറ്റുകളിലെ കാഴ്ച്ചക്കാരും വര്‍ദ്ധിച്ചു. പല രാജ്യങ്ങളിലും അശ്ലീല സൈറ്റുകള്‍ കാണരുതെന്ന നിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ടെങ്കിലും പൂര്‍ണമായും ഇതിന് തടയിടാന്‍ സാധിച്ചിട്ടില്ല. അശ്ലീല സൈറ്റുകള്‍ കാണുന്നവരുടെ എണ്ണത്തില്‍ ദിനം പ്രതി വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്.

    സഹതാരത്തിന്റെ ശരീരത്തേക്കുറിച്ച് ഇത്ര മോശം ഭാഷയില്‍ കളിയാക്കാമോ??? അതും ഒരു നായിക!!!

    എന്നാല്‍ ഇത്രത്തോളം പ്രചാരമുള്ള അശ്ലീല സൈറ്റുകള്‍ക്ക് തിരിച്ചടി നേരിട്ടതായാണ് പുതിയ റിപ്പോര്‍ട്ട്. അശ്ലീല സൈറ്റുകള്‍ക്ക് തിരിച്ചടി നല്‍കിയത് ഒരു ടെലിവിഷന്‍ പരമ്പരയാണെന്നതാണ് ഏറ്റവും കൗതുകകരമായ വസ്തുത.

    ഗെയിം ഓഫ് ത്രോണ്‍സ്

    ഗെയിം ഓഫ് ത്രോണ്‍സ്

    എച്ച്ബിഒയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഗെയിം ഓഫ് ത്രോണ്‍സ് എന്ന ടെലിവിഷന്‍ പരമ്പരയാണ് അശ്ലീല സൈറ്റുകള്‍ക്ക് പണികൊടുത്തിരിക്കുന്നത്. ലോകത്ത് ഏറ്റവും അധികം കാഴ്ചക്കാരുള്ള പരമ്പര എന്ന നിലയില്‍ ഗെയിം ഓഫ് ത്രോണ്‍സ് ഏറെ പ്രശസ്തമാണ്.

    മറ്റ് പരിപാടികൾക്കൊന്നും ആളില്ല

    മറ്റ് പരിപാടികൾക്കൊന്നും ആളില്ല

    ഗെയിം ഓഫ് ത്രോണ്‍സിന്റെ ഏഴാം സീസണ്‍ ആരംഭിച്ചതോടെ മറ്റൊരു പരിപാടിയും കാണാന്‍ ആളില്ലാത്ത അവസ്ഥയായി. ഒരു കോടി ആളുകളാണ് ഈ പരമ്പര ആരംഭിച്ചതോടെ മറ്റൊരു പരിപാടിയും കാണാതായത്. ഇതാണ് അശ്ലീല സൈറ്റുകളേയും ബാധിച്ചത്.

    പോണ്‍സൈറ്റിന് വന്‍ ഇടിവ്

    പോണ്‍സൈറ്റിന് വന്‍ ഇടിവ്

    ഗെയിം ഓഫ് ത്രോണ്‍സിന്റെ മറ്റ് ആറ് സീസണുകളും അശ്ലീല സൈറ്റുകളെ ബാധിച്ചിരുന്നു. ഇത്തരത്തില്‍ കനത്ത ആഘാതമേല്‍പ്പിക്കുന്നത് ഇതാദ്യമാണ്. പ്രമുഖ പോണ്‍സൈറ്റിലെ കാഴ്ചക്കാരുടെ എണ്ണത്തില്‍ 4.5 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്.

    ത്രില്ലിംഗ് ഫാന്റസി

    ത്രില്ലിംഗ് ഫാന്റസി

    ഒരു പരമ്പര എന്ന രീതിയിലല്ല ഹോളിവുഡ് സിനിമ എന്ന രീതിയിലാണ് ഗെയിം ഓഫ് ത്രോണ്‍സിന്റെ ഓരോ എപ്പിസോഡിനേയും പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. ആവിഷ്‌കാര രീതിയിലേയും കഥാഗതിയിലേയും പ്രത്യേകതകള്‍ തന്നെയാണ് കോടിക്കണക്കിന് ആരാധകരെ നേടിയെടുക്കാന്‍ ഈ ഫാന്റസി പരമ്പരയെ സഹായിച്ചത്.

    നോവലിന്റെ ആവിഷ്‌കാരം

    നോവലിന്റെ ആവിഷ്‌കാരം

    ജോര്‍ജ്ജ് ആര്‍ആര്‍ മാര്‍ട്ടിന്‍ രചിച്ച 'എ സോംഗ് ഓഫ് ഐസ് ആന്‍ഡ് ഫയര്‍' എന്ന നോവലിന്റെ ദൃശ്യാവിഷ്‌കാരമാണ് ഗെയിം ഓഫ് ത്രോണ്‍സ്. ഡേവിഡ് ബെനിയോഫ്, ഡബ്ലിയുബി വെയിസ് എന്നവരാണ് ഇതിന്റെ സംവിധായകര്‍.

    ബിഗ് ബജറ്റ് പരമ്പര

    ബിഗ് ബജറ്റ് പരമ്പര

    സാധാരാണ ടെലിവിഷനില്‍ കാണുന്ന പരമ്പരയുടെ രീതികളോ സമീപനങ്ങളോ അല്ല ഈ ബിഗ് ബജറ്റ് പരമ്പരയുടേത്. ആക്ഷന്‍ രംഗങ്ങള്‍ക്കും കലാസംവിധാനത്തിനും വന്‍ പ്രാധാന്യം നല്‍കി സിനിമയോട് കിടപിടിക്കുന്ന രീതിയിലാണ് ചിത്രീകരണം.

    ഇത് അവസാനമല്ല

    ഇത് അവസാനമല്ല

    ഗെയിം ഓഫ് ത്രോണ്‍സ് പരമ്പരയുടെ ഏഴാം സീസണ്‍ ആണ് ഇപ്പോള്‍ എച്ച്ബിഒയില്‍ സംപ്രേക്ഷണം ആരംഭിച്ചിരിക്കുന്നത്. ഇത് കൂടാതെ ഒരു സീസണ്‍ കൂടെ ഈ പരമ്പരയില്‍ പുറത്തിറങ്ങനുണ്ട്. മുന്‍ സീസണുകളേക്കാള്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഏഴാം സീസണ് ലഭിക്കുന്നത്.

    English summary
    Game of Thrones has had a similar effect in the past as well when the sixth season also caused a similar decline on porn sites.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X