»   » സഹതാരത്തിന്റെ ശരീരത്തേക്കുറിച്ച് ഇത്ര മോശം ഭാഷയില്‍ കളിയാക്കാമോ??? അതും ഒരു നായിക!!!

സഹതാരത്തിന്റെ ശരീരത്തേക്കുറിച്ച് ഇത്ര മോശം ഭാഷയില്‍ കളിയാക്കാമോ??? അതും ഒരു നായിക!!!

By: Karthi
Subscribe to Filmibeat Malayalam

താരങ്ങളെ കളിയക്കുന്നത് ബോളിവുഡില്‍ ഒരു പുതിയ സംഭവമല്ലാതായിരിക്കുന്നു. പൊതുവേ നടികളേക്കുറിച്ചായിരുന്നു ഇത്തരത്തില്‍ മോശം പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടുള്ളത്. അധികം ഇത്തരത്തില്‍ നടിമാരെ അധിക്ഷേപിച്ചിട്ടുള്ളത് ആരാധകരാണ്. എന്നാല്‍ ഒരു നടി തന്നെ തന്റെ സഹതാരത്തെ കളിയാക്കി രംഗത്തെത്തിയിരിക്കുകയാണ്. 

വിംബിള്‍ഡണ്‍ ഗാലറില്‍ തെന്നിന്ത്യന്‍ നായിക!!! താരത്തിന്റെ മാറിടം കാണുന്ന ചിത്രങ്ങള്‍ വൈറലാകുന്നു?

യുഎഇയില്‍ താരമായി ബിജു മേനോന്‍!!! പിന്തള്ളിയത് ദുല്‍ഖറിനേയും നിവിന്‍ പോളിയേയും!!!

കള്ളപ്പേരില്‍ പ്രത്യക്ഷപ്പെടുന്ന ആരാധകരേക്കാള്‍ വളരെ മോശപ്പെട്ട ഭാഷയിലുള്ള പരാമര്‍ശങ്ങളാണ് നടി ഭൈരവി ഗോസ്വാമി തന്റെ സഹതാരത്തേക്കുറിച്ച് നടത്തിയിരിക്കുന്നത്. രബ്ത എന്ന ചിത്രത്തിലെ നായിക കൃതി സനോനെതിരെയായിരുന്നു ഭൈരവിയുടെ പരിഹാസം. 

കൃതി സനോനിന്റെ നൃത്തം

അനില്‍ കപൂര്‍ നായകനായി എത്തെിയ മുബാരക്കനിലെ ഹവ ഹവ എന്ന ഗാനം കിടക്കയില്‍ നിന്ന് ആടിത്തകര്‍ക്കുന്ന കൃതി സനോനിന്റെ പോസ്റ്റിന് നേരെയായിരുന്നു ഭൈരവി ഗോസ്വാമിയുടെ പരിഹാസം. ഹെയ്റ്റ് സ്റ്റോറി, കാമസൂത്ര എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഭൈരവി ഗോസ്വാമി.

കെആര്‍കെയുടെ ട്വീറ്റിന് മറുപടി

താരങ്ങളെ ചീത്തവിളിച്ച് പേരെടുക്കുന്ന വിവാദ താരം കെആര്‍കെയാണ് കൃതിയെ പരിസഹിച്ച് ആദ്യം രംഗത്തെത്തിയത്. കൃതിയെ കണ്ടോ? രബ്ത പരാജയപ്പെട്ട ശേഷം മനോനില തെറ്റിയതായിരിക്കും എന്നായിരുന്നു കെആര്‍കെ ട്വീറ്റ് ചെയ്തത്. പതിവ് പോലെ ഈ ട്വീറ്റും വിവാദമായിരുന്നു.

കെആര്‍കെയ്ക്ക് ഭൈരവി ഗോസ്വാമിയുടെ റീട്വീറ്റ്

കെആര്‍കെയുടെ ട്വീറ്റിന് മറുപടിയായി ഭൈരവി പോസ്റ്റ് ചെയ്ത ട്വീറ്റാണ് വിവാദമായത്. 'മനോനില തെറ്റിയ സ്ത്രീയേപ്പോലെയാണ് അവര്‍ പെരുമാറുന്നത്. ഇവരിങ്ങനെയാണ് ഒരു നടിയായത്. ഹെഡ്‌ലൈറ്റുമില്ല, ബമ്പറുമില്ല. ഒരു കോളേജ് വിദ്യാര്‍ത്ഥി ഇതിലും ഭേദമായിരിക്കും' എന്നായിരുന്നു ഭൈരവിയുടെ ട്വീറ്റ്.

വിമര്‍ശനം കടുത്ത ഭാഷയില്‍

ഭൈരവിയുടെ പരിഹാസത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടായിരുന്നു ആരാധകരുടെ കമന്റുകള്‍. കമന്റുകളില്‍ പലതും മാന്യതയുടെ പരിധി ലംഘിക്കുന്നതായിരുന്നു. ചിലര്‍ ഭൈരവിയുടെ അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ കമന്റായി പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു തങ്ങളുടെ ദേഷ്യം പ്രകടിപ്പിച്ചത്.

ലക്ഷ്യം പ്രശസ്തി

പ്രശസ്തരായ താരങ്ങളെ വ്യക്തി പരമായി അധിക്ഷേപിച്ച് പ്രശസ്തി നേടുകയെന്ന കെആര്‍കെയുടെ തന്ത്രം തന്നെയാണ് ഭൈരവിയും പിന്തുടരുന്നതെന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്. കെആര്‍ക്കെ തെന്നിന്ത്യയില്‍ അറിയപ്പെട്ടത് തെന്നിന്ത്യന്‍ താരങ്ങളെ ചീത്ത വിളിച്ചുകൊണ്ടുള്ള ട്വീറ്റുകള്‍ വഴിയായിരുന്നു.

ശ്രദ്ധിക്കപ്പെടാത്ത നടി

നടി എന്ന നിലയില്‍ ശ്രദ്ധിക്കപ്പെടാവുന്ന ചിത്രങ്ങളൊന്നും അരഡസനില്‍ മാത്രം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഭൈരവിയുടെ ലിസ്റ്റില്‍ ഇല്ല. ഹേറ്റ് സ്റ്റോറിയാണ് അല്പമെങ്കിലും ശ്രദ്ധിക്കപ്പെട്ട ചിത്രം. മൂന്ന് വര്‍ഷത്തോളമായി ഒരു ചിത്രത്തിലും ഭൈരവി അഭിനയിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.

കൃതി സനോന്‍

തെലുങ്ക് ചിത്രത്തിലുടെ അഭിനയരംഗത്തെത്തിയ കൃതി പിന്നീട് ബോളിവുഡിലേക്ക് ചുവട് മാറ്റുകയായിരുന്നു. ഷാരുഖ് ഖാന്‍, വരുണ്‍ ധവാന്‍, കാജോള്‍ എന്നിവര്‍ക്കൊപ്പം വേഷമിട്ട ദില്‍വാലെയാണ് ശ്രദ്ധേയ ചിത്രം. സുശാന്ത് സിംഗ് രജ്പുത് നായകനായി എത്തിയ രബ്തയായിരുന്നു ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

ഭൈരവിയുടെ ട്വീറ്റ്

കൃതി സനോനിനെ പരിഹസിച്ചുകൊണ്ടുള്ള ഭൈരവിയുടെ ട്വീറ്റ് കാണാം.

English summary
Actress Kriti Sanon was recently body shamed by actress Bhairavi Goswami. Hate Story actor Bhairavi Goswami, who replied to KRK’s tweet, body shaming Kriti by calling her ‘deranged’.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam