ഒരുപാട് മരണങ്ങള്‍ കണ്ടു, ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത കാലം; ഓര്‍മ്മകളിലൂടെ ബിന്നി

ജനപ്രീയ പരമ്പരയാണ് ഗീത ഗോവിന്ദം. പരമ്പരയിലൂടെ താരമായി മാറിയ നടിയാണ് ബിന്നി സെബാസ്റ്റ്യന്‍. ബിന്നി ഇന്ന് മലയാളികളുടെ ഗീതുവാണ്. അഭിനേത്രിയാകും മുമ്പ് ഡോക്ടറായിരുന്നു ഗീതു. തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് ബിന്നി സീരിയലിലെത്തുന്നത്. ജോലി ഉപേക്ഷിച്ചാണ് നടിയാകാന്‍ തീരുമാനിക്കുന്നത്. ബിന്നി എംബിബിഎസ് പഠിച്ചത് ചൈനയിലായിരുന്നു. കൊവിഡ് കാലത്തായിരുന്നു ഡോക്ടറായി ജോലി ചെയ്തത്.

ഗീതാഗോവിന്ദം ചെയ്യാനുള്ള ബിന്നിയുടെ തീരുമാനം ശരിവെക്കുന്നതാണ് പരമ്പരയുടെ വിജയം. 400 എപ്പിസോഡുകളും കടന്ന് മുന്നേറുകയാണ് ഗീത ഗോവിന്ദം. ഇപ്പോഴിതാ ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ പഠനത്തെക്കുറിച്ചും ജോലി ചെയ്തതിനെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ബിന്നി. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Binny Seabastian

ജനിച്ചതും വളര്‍ന്നതുമെല്ലാം ചങ്ങനാശ്ശേരിയിലാണ്. അച്ഛനും അമ്മയക്ക്ക്കും ജോലി വിദേശത്തായിരുന്നു. ഹോസ്റ്റലില്‍ താമസിച്ചായിരുന്നു പഠനം. ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം. പ്ലസ് ടു കഴിഞ്ഞ് എന്‍ട്രന്‍സിനായി തയ്യാറെടുത്തു. പക്ഷെ പരീക്ഷ എഴുതാന്‍ സാധിച്ചില്ല. അമ്മയുടെ പരിചയത്തില്‍ ഒരാള്‍ അക്കാലത്ത് ചൈനയില്‍ എംബിബിഎസ് പഠിക്കുന്നുണ്ട്. എന്നേയും അവിടെ പഠിപ്പിക്കാമെന്നായി. അങ്ങനെ ഞാന്‍ ചൈനയിലെത്തി. ആറുകൊല്ലം അവിടെ ചെലവഴിച്ചു എന്നാണ് ബിന്നി പറയുന്നത്.

ചൈനയിലെ ജീവിതം എന്നെ മാറ്റിമറിച്ചു. പലരാജ്യങ്ങളില്‍ നിന്നുള്ളവരെ പരിചയപ്പെട്ടു. സ്വതന്ത്ര്യയായി നില്‍ക്കാന്‍ പഠിച്ചു. ചൈനയില്‍ പഠിച്ചതു കൊണ്ട് ഇവിടെ പ്രാക്ടീസ് ചെയ്യണമെങ്കില്‍ ടെസ്റ്റ് പാസാകണമായിരുന്നു. ആദ്യ ശ്രമത്തില്‍ തന്നെ ജയിച്ചു. നാട്ടില്‍ ജോലിയ്ക്ക് കയറാം എന്നു വിചാരിച്ച് നില്‍ക്കുമ്പോള്‍ കൊവിഡ് വന്നു. കുറേക്കാലം വെറുതേ ഇരുന്നു. ഡല്‍ഹിയില്‍ ഒന്നര വര്‍ഷം പ്രാക്ടീസ് ചെയ്തു. കൊവിഡ് രൂക്ഷമായ സമയം. ഒരുപാട് മരണങ്ങള്‍ കണ്ടു. ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത കാലം ആണെന്നും ബിന്നി പറയുന്നു.

ഇതിനിടെ പിജി മോഹം ഉദിച്ചു. നാട്ടിലേക്ക് തിരികെ വന്നു. കോസ്മറ്റോളജിയില്‍ പിജി ചെയ്യാം എന്നായിരുന്നു. പക്ഷെ സീറ്റ് കിട്ടിയില്ല. വീണ്ടും ശ്രമിക്കാം എന്ന് വിചാരിച്ചെങ്കിലും അപ്പോഴേക്കും ജീവിതം മാറിമറിഞ്ഞിരുന്നു എന്നാണ് ബിന്നി പറയുന്നത്. പഠിക്കുന്നതിനിടെയാണ് ബിന്നിയെ തേടി സിനിമയെത്തുന്നത്. മമ്മൂട്ടി നായകനായ തോപ്പില്‍ ജോപ്പന്‍ ആയിരുന്നു ബിന്നിയുടെ ആദ്യ സിനിമ. അതേക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്.

Binny Seabastian

കുടുംബസുഹൃത്തായ സംവിധായകന്‍ മാത്യൂസ് തോമസ് വഴിയാണ് ആ അവസരമെത്തുന്നത്. മമ്മൂക്കയുടെ കാമുകിയായ ആന്‍ഡ്രിയയുടെ കുട്ടിക്കാലം അഭിനയിക്കാനായിരുന്നു ക്ഷണം. ആന്‍ഡ്രിയയുമായി സാദൃശ്യം ഉണ്ടെന്ന് പറഞ്ഞാണ് വിളിച്ചത്. തനിക്ക് വലിയ താല്‍പര്യമില്ലായിരുന്നു. ആ സമയത്ത് താന്‍ ചൈനയില്‍ പഠിക്കുകയായിരുന്നു എന്നാണ് ബിന്നി പറയുന്നത്. സിനിമയുടെ പേരു പറഞ്ഞ് നാട്ടിലേക്ക് വരാമെന്ന് കരുതിയാണ് ബിന്നി ഒാക്കെ പറയുന്നത്.

അവിടെപ്പോയി എന്തൊക്കയോ ചെയ്തു. സിനിമ റിലീസാകുമ്പോള്‍ താന്‍ ചൈനയിലാണ്. പലരും വിളിച്ചു. അഭിനന്ദിച്ചു. ഇത് കൊള്ളാമല്ലോ എന്ന് തോന്നിയെന്നും ബിന്നി പറയുന്നു. അതേസമയം പിന്നീടും അവസരങ്ങള്‍ തേടി വന്നുവെങ്കിലും പഠനം കാരണം സ്വീകരിക്കാന്‍ സാധിച്ചില്ലെന്നാണ് ബിന്നി പറയുന്നത്.

More from Filmibeat

Read more about: geetha govindam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X