ഞങ്ങളുടെ ബന്ധം വീട്ടുകാര്‍ എതിര്‍ത്തു, സമ്മതിക്കുന്നത് വരെ കാത്തിരിക്കാന്‍ തീരുമാനിച്ചു; പ്രണയകഥ പറഞ്ഞ് ബിന്നി

ഒരുമിച്ച് അഭിനയിക്കുന്നവര്‍ പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതുമൊക്കെ പതിവാണ്. എന്നാല്‍ അഭിനയത്തിലേക്ക് എത്തും മുമ്പ് പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തവര്‍ ക്യാമറയ്ക്ക് മുന്നിലേക്ക് വരുന്നത് രസകരമാണ്. അങ്ങനെയുള്ള രണ്ടു പേരാണ് നൂബിനും ബിന്നിയും.

ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് നൂബിനും ബിന്നിയും. നൂബിനെയാണ് മലയാളികള്‍ ആദ്യം പരിചയപ്പെടുന്നത്. ജനപ്രീയ പരമ്പരയായ കുടുംബവിളക്കിലൂടെ. പ്രദീഷായുള്ള നൂബിന്റെ അഭിനയം കയ്യടി നേടി. പിന്നീടാണ് ബിന്നിയുടെ എന്‍ട്രി. ഗീതാ ഗോവിന്ദത്തിലൂടെ. പരമ്പരയും ബിന്നിയും ജനപ്രീതി നേടുകയും ചെയ്തു.

Geetha Govindam

ഇപ്പോഴിതാ തങ്ങളുടെ പ്രണയ കഥ പങ്കുവെക്കുകയാണ് ബിന്നി. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബിന്നി ആ കഥ പങ്കുവച്ചത്. വിവാഹത്തിന് കുടുംബങ്ങള്‍ എതിരായിരുന്നു. എന്നാല്‍ അവരുടെ പ്രണയത്തിന് മുന്നില്‍ ഒടുവില്‍ വീട്ടുകാര്‍ മുട്ടുമടക്കുകയായിരുന്നു. ആ പ്രണയ കഥ വായിക്കാം തുടര്‍ന്ന്.

ഒരു സുഹൃത്തു മുഖേനയാണ് ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെടുന്നത്. ഇടയ്ക്ക് ചാറ്റ് ചെയ്യും. അത് എപ്പോഴോ പ്രേമമായി. ആ സമയം ഞാന്‍ ചൈനയില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. നൂബിന്‍ ദുബായിയിലും. പിന്നീട് അവന്‍ നാട്ടില്‍ വന്നു. എല്‍എല്‍ബിയ്ക്ക് ചേര്‍ന്നു. ഒരു സ്ഥാപനം തുടങ്ങി. മോഡലിങ്ങിലും സജീവമായി. അതുവഴി സീരിയലിലുമെത്തിയെന്നാണ് ബിന്നി പറയുന്നത്. അതേസമയം തങ്ങളുടെ പ്രണയത്തിന് വീട്ടുകാരുടെ സമ്മതമുണ്ടായിരുന്നില്ലെന്നാണ് ബിന്നി പറയുന്നത്.

ഞങ്ങളുടെ ബന്ധത്തിന് വീട്ടുകാര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. അവര്‍ സമ്മതിക്കുന്നത് വരെ കാത്തിരിക്കാന്‍ തീരുമാനിക്കുകയായിരുന്നു ഇരുവരും. ഒടുവില്‍ കാത്തിരുന്ന സമ്മതം കിട്ടി. അങ്ങനെയാണ് തങ്ങള്‍ ഒന്നായതെന്നാണ് ബിന്നി പറയുന്നത്. പിന്നീടായിരുന്നു ബിന്നിയുടെ സീരിയല്‍ എന്‍ട്രി. അതും തികച്ചും യാദൃശ്ചികമായിട്ടായിരുന്നു.

ഒരിക്കല്‍ ഏഷ്യാനെറ്റിന്റെ ടെലിവിഷന്‍ അവാര്‍ഡ് നിശയില്‍ പങ്കെടുക്കാന്‍ നൂബിനൊപ്പം പോയി. അവിടെ വച്ച് കണ്ട ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നൂബിനെ വിളിച്ച് എന്റെ ഫോട്ടോ ചോദിച്ചു. പുതിയൊരു സീരിയല്‍ വരുന്നുണ്ടെന്നും അതിന് വേണ്ടിയാണെന്നും പറഞ്ഞു. പക്ഷെ എന്റെയുള്ളില്‍ സീരിയല്‍ എന്ന ആഗ്രഹം ഇല്ലായിരുന്നു. സിനിമയായിരുന്നു ലക്ഷ്യമെന്നാണ് ബിന്നി പറയുന്നത്.

Geetha Govindam

സെറ്റിലേക്ക് ചെല്ലണമെന്ന് പറഞ്ഞ് അവരുടെ വിളിയെത്തി. ഞാന്‍ മനസില്ലാമനസ്സോടെ പോയി. ലുക്ക് ടെസ്റ്റിനാണ് പോകുന്നത് എന്നായിരുന്നു ധാരണ. എന്നാല്‍ അവിടെ പൈലറ്റ് ഷൂട്ടായിരുന്നു. എന്നോട് അഭിനയിക്കാന്‍ പറഞ്ഞു. അത്ര താല്‍പര്യമില്ലാതെ അഭിനയിച്ചു. വലിയ ഡയലോഗുകളായിരുന്നു. പിന്നില്‍ നിന്ന് ഒരാള്‍ പറഞ്ഞു തന്നെങ്കിലും ഡയലോഗുകള്‍ പലതവണ തെറ്റിച്ചുവെന്നാണ് ബിന്നി പറയുന്നത്.

അന്ന് തിരികെ വീട്ടിലെത്തിയ ബിന്നി നൂബിനോട് പറഞ്ഞത് ആരെ എടുത്താലും തന്നെ എടുക്കില്ല എന്നായിരുന്നു. പക്ഷെ സംഭവച്ചത് നേരെ തിരിച്ചായിരുന്നു. നായികയായി ബിന്നി തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ ഗീതാ ഗോവിന്ദത്തിലെ ഗീതുവായി ബിന്നി മിനിസ്‌ക്രീനിലെത്തി. തുടക്കത്തില്‍ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ഡയലോഗ് തെറ്റുമായിരുന്നു. പക്ഷെ പതുക്കെ പതുക്കെ എല്ലാം ശരിയായി. അതിന് പരമ്പരയിലെ നായകനായ സാജന്‍ സൂര്യ തന്നെ ഒരുപാട് സഹായിച്ചുവെന്നാണ് ബിന്നി പറയുന്നത്. ഇന്ന് പലരും തന്നെ വിളിക്കുന്നത് പോലും ഗീതു എന്നാണെന്നും ബിന്നി പറയുന്നത്.

More from Filmibeat

Read more about: geetha govindam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X