നീ കല്യാണം കഴിക്കാതിരിക്കുന്നതാണ് നല്ലത്, തീരുമാനം തെറ്റായിപ്പോയി; ഉപദേശങ്ങളെക്കുറിച്ച് ഗൗരി

കഴിഞ്ഞ ദിവസമായിരുന്നു നടി ഗൗരി കൃഷ്ണന്‍ വിവാഹിതയായത്. സംവിധായകനായ മനോജിനെയാണ് താരം വിവാഹം കഴിച്ചത്. ഒരുമിച്ചൊരു സീരിയലില്‍ പ്രവര്‍ത്തിച്ച സമയത്താണ് ഇരുവരും സുഹൃത്തുക്കളാകുന്നതും പിന്നീട് പ്രണയിക്കുന്നതും. വിവാഹം സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയായി മാറിയിരുന്നു.

വിവാഹത്തിന് പിന്നാലെ ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഗൗരിയും മനോജും മനസ് തുറന്നിരിക്കുകയാണ്. തങ്ങളില്‍ ആരാണ് റൊമാന്റിക്കെന്നും ആര്‍ക്കാണ് കൃത്യനിഷ്ട കൂടുതലെന്നുമൊക്കെ ഗൗരിയും മനോജും പറയുന്നുണ്ട്. ആ വാക്കുകള്‍ തുടര്‍ന്ന് വായിക്കാം വിശദമായി.

Gowri Krishan

ആരാണ് കൂടുതല്‍ റൊമാന്റിക് എന്ന് ചോദിച്ചപ്പോള്‍ രണ്ടു പേരും പരസ്പരം വിരല്‍ ചൂണ്ടുകയാണ് ചെയ്തത്. പൗര്‍ണമി തിങ്കള്‍ ചെയ്യുമ്പോള്‍ ചാച്ചന്‍ എന്ന് വിളിക്കുന്ന ഗിരിധര്‍ എന്നൊരു ആര്‍ട്ടിസ്റ്റ് ഒരു കാര്യം പറഞ്ഞിരുന്നു. ഞാന്‍ പുറമെ ഭയങ്കര റഫ് ആയിട്ട് നില്‍ക്കുന്നയാളാണ്. അതുകൊണ്ട് പുള്ളി ഒരു ദിവസം എന്നോട് പറഞ്ഞു, നീ കല്യാണം കഴിക്കാത്തതാണ് നല്ലതെന്ന്. സാറും അങ്ങനെ വിചാരിച്ചിട്ടുണ്ട്. ഞാനൊരു അണ്‍റൊമാന്റിക് മൂരാച്ചിയാണെന്ന്. എന്നെ അങ്ങനെയെ അറിയത്തുള്ളൂ. പക്ഷെ അല്ല. സാറിനേയും അങ്ങനെ തന്നെയാണെന്നാണ് ഗൗരി പറയുന്നത്.

രണ്ടു പേരും അമ്പീഷ്യസ് ആണ്. അതുകൊണ്ടാണ് എന്റെ ആഗ്രഹങ്ങള്‍ക്ക് വാല്യു തരുന്നത്. എല്ലാവരും പറഞ്ഞത് ഗൗരി ഇപ്പോഴെടുത്ത തീരുമാനം തെറ്റിപ്പോയി, കോഴ്‌സ് ക്ലിയര്‍ ചെയ്തിട്ട് മതിയായിരുന്നു വിവാഹം എന്നാണ്. പക്ഷെ അപ്പോഴും എനിക്ക് ഒന്നൊന്നര വര്‍ഷം അവിടെ നില്‍ക്കേണ്ടി വന്നേനെ. അതിനെന്താ കുഴപ്പം പഠിക്കാനല്ലേ എന്നായിരുന്നു ചോദിച്ചതെന്നും ഗൗരി പറയുന്നു.

മറവി കൂടുതല്‍ ആര്‍ക്കാണെന്ന് ചോദിച്ചപ്പോള്‍ മനോജിനാണെന്നാണ് രണ്ടു പേരും പറയുന്നത്. ഒരു കാര്യവും ദൈവം സഹായിച്ച് ഓര്‍ത്തിരിക്കില്ലെന്ന് ഗൗരി പറഞ്ഞു. നന്നായി തീരുമാനങ്ങള്‍ എടുക്കുന്നത് ആരാണെന്ന് ചോദിച്ചപ്പോള്‍ രണ്ടു പേരും എന്നാണ് രണ്ടാളും എഴുതിയത്. നിര്‍ദ്ദേശങ്ങള്‍ ചോദിച്ച ശേഷമാണ് തീരുമാനം എടുക്കുകയെന്നും ഇരുവരും പറഞ്ഞു. ഫോണില്‍ കളി കൂടുതലുള്ളത് ഗൗരിയ്ക്കാണെന്നാണ് ഇരുവരും ഒരുപോലെ സമ്മതിക്കുന്നത്. എന്നാല്‍ വിവാഹ ശേഷം കുറഞ്ഞുവെന്നാണ് ഗൗരി പറയുന്നത്.

സാര്‍ എന്ന വിളി മാറ്റാന്‍ തീരുമാനമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്നാണ് ഗൗരി പറഞ്ഞത്. അതേക്കുറിച്ച് ഇന്നലെ രാത്രി ചര്‍ച്ച ചെയ്തുവെന്നും മനോജേട്ടാ എന്ന് വിളിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഗൗരി പറയുന്നു. പക്ഷെ അത് ശീലമില്ലാത്തതിനാല്‍ അതിന് സമയമെടുക്കുമെന്നാണ് ഗൗരി പറയുന്നത്. കല്യാണം കഴിഞ്ഞ് രണ്ടു പേരും ഒരുമിച്ചെടുത്ത ആദ്യത്തെ തീരുമാനം. പഠിത്തം വിടരുതെന്നാണ് രണ്ടു പേരും ഒരുമിച്ചെടുത്ത തീരുമാനമെന്നാണ് ഗൗരി പറയുന്നത്.

Gowri Krishan

അതേസമയം കല്യാണ ദിവസം ഗൗരി തന്നെയായിരുന്നു എല്ലാ കാര്യങ്ങളും നിയന്ത്രിച്ചതും നോക്കിയതുമെല്ലാം. ഇതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും താരത്തിന് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഇതിനെക്കുറിച്ചും ഗൗരി പ്രതികരിക്കുന്നുണ്ട്. എല്ലാം അച്ഛന്റേയും അമ്മയുടേയും തലയില്‍ ഇട്ട് മാറിയിരുന്ന് സ്വപ്നം കാണാന്‍ താന്‍ ഇരുപത്തൊന്നുകാരിയായ പെണ്ണല്ലെന്നും ഒരുപാട് ഉത്തരവാദിത്വങ്ങള്‍ തനിക്കുണ്ടായിരുന്നുവെന്നാണ് ഗൗരി പറഞ്ഞത്.

'അച്ഛന്‍ വര്‍ഷങ്ങളോളം കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ് അച്ഛന്റെ സേവിങ്‌സ്. അത് എന്റെ വിവാഹത്തിന് തീര്‍ക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. അത് അവരുടെ ആവശ്യങ്ങള്‍ക്ക് ഉപകാരപ്പെടണം. ഞാന്‍ സ്വര്‍ണ്ണം വാങ്ങാത്തതിന് പലരും എന്നെ കുറ്റപ്പെടുത്തിയെന്നാണ് ഗൗരി പറയുന്നത്. പൊതുവെ ഗോള്‍ഡ് ഇടാനും എനിക്ക് താല്‍പര്യമില്ല. സ്വര്‍ണ്ണം ഇട്ടാലാണോ ഭര്‍ത്താവിന്റെ വീട്ടില്‍ വില കിട്ടുക. നമ്മുടെ സ്വഭാവം കൊണ്ടല്ലേ നമ്മള്‍ വിലയുണ്ടാക്കി എടുക്കേണ്ടത്. ഞങ്ങള്‍ ഒരുപാട് പേരെ കല്യാണത്തിന് ക്ഷണിച്ച് വരുത്തിയിരുന്നു. അവര്‍ക്കൊന്നും മീഡിയ മണ്ഡപത്തെ ചുറ്റി നിന്നതുകൊണ്ട് ചടങ്ങ് കാണാന്‍ സാധിച്ചില്ല. അതുകൊണ്ടാണ് റിയാക്ട് ചെയ്‌തെന്നും ഗൗരി പറയുന്നുണ്ട്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X