ആരേയും അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല, ഇനി ഒരേയൊരു ലക്ഷ്യം മാത്രം; മനസ് തുറന്ന് ഗൗരി

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡിയായി മാറിയിരിക്കുകയാണ് ഗൗരി കൃഷ്ണനും മനോജും. വിമര്‍ശനങ്ങളുടെ നടുവില്‍ നിന്നുമാണ് പ്രേക്ഷകരുടെ പ്രീതിയിലേക്ക് ഈ നായികയും സംവിധായകനും നടന്നു കയറുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടേയും വിവാഹം. സന്തോഷത്തിന്റെ ആ വേദി പക്ഷെ വലിയൊരു വിവാദത്തിലേക്ക് വഴി മാറുകയായിരുന്നു. തീര്‍ത്തും നാടകീയ രംഗങ്ങളായിരുന്നു പിന്നീട് അരങ്ങേറിയത്.

വിവാഹത്തിന്റെ സമയത്ത് ഗൗരി തങ്ങളുടെ ചിത്രങ്ങളെടുക്കാന്‍ കൂടിയ ഫോട്ടോഗ്രാഫര്‍മാരോട് പെരുമാറിയത് മോശമാണെന്നായിരുന്നു വിമര്‍ശനം. എന്നാല്‍ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു ഗൗരി. വിവാഹ ശേഷം സോഷ്യല്‍ മീഡിയയിലൂടെ താന്‍ അങ്ങനെ ചെയ്യാനുള്ള കാരണം താരം വ്യക്തമാക്കി. ഇതോടെ സോഷ്യല്‍ മീഡിയയുടെ കയ്യടിയും താരത്തെ തേടിയെത്തി.

വിവാഹ ശേഷം ഗൗരിയും മനോജും

വിവാഹ ശേഷം ഗൗരിയും മനോജും നല്‍കിയ അഭിമുഖങ്ങളും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയിരുന്നു. വിവാഹ ശേഷം കാര്യമായ മാറ്റങ്ങളൊന്നും തോന്നുന്നില്ലെന്നാണ് മനോജ് പറഞ്ഞത്. എന്നാല്‍ ജീവിതം പങ്കുവെക്കാനും ആരോഗ്യപരമായ ചര്‍ച്ചകള്‍ നടത്താനും ഒരു പങ്കാളിയുണ്ടാകുന്നതില്‍ താന്‍ സന്തുഷ്ടനാണെന്നും മനോജ് പറഞ്ഞിരുന്നു. തങ്ങള്‍ പരസ്പരം പിന്തുണയായി മാറാന്‍ സാധിക്കുമെന്നും മനോജ് പറയുന്നുണ്ട്.

മനോജ് സംവിധാനം ചെയ്ത പൗര്‍ണമിത്തിങ്കള്‍ എന്ന പരമ്പരയിലൂടെയാണ് ഗൗരി താരമായി മാറുന്നത്. അന്നത്തെ ശീലത്തിന് വിവാഹ ശേഷവും ഗൗരി മനോജിനെ വിളിക്കുന്നത് സാര്‍ എന്നാണ്. ഇത് നിങ്ങള്‍ക്കിടയിലൊരു അകലമുണ്ടാക്കില്ലേ എന്നൊരു ആരാധകന്‍ സോഷ്യല്‍ മീഡിയയിലൂടെ ഗൗരിയോട് ചോദിച്ചിരുന്നു.

സാര്‍ എന്ന് വിളിക്കുമ്പോള്‍

''ഞാന്‍ അദ്ദേഹത്തെ സാര്‍ എന്ന് വിളിക്കുമ്പോള്‍ ഒരു അകലം ഉണ്ടെന്നത് സത്യമാണ്. ഒരുമിച്ച് ജോലി ചെയ്യുന്ന സമയത്ത് ശീലമായി മാറിയതാണ്. പെട്ടെന്ന് മാറ്റാന്‍ സാധിക്കില്ലെന്നതാണ് സത്യം. പക്ഷെ ഞാന്‍ മാറ്റാന്‍ ശ്രമിക്കുന്നുണ്ട്, മനോജേട്ടന്‍ എന്ന് വിളിക്കുവാനായി'' എന്നാണ് ഗൗരി പറഞ്ഞത്.

വിവാഹത്തിനിടെ തങ്ങള്‍ക്ക് ചുറ്റും കൂടിയതിന് ഫോട്ടോഗ്രാഫര്‍മാരോട് ദേഷ്യപ്പെട്ടതിനെക്കുറിച്ചും ഗൗരി സോഷ്യല്‍ മീഡിയയിലൂടെ വിശദീകരണം നല്‍കിയിരുന്നു.

അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല

''മാധ്യമങ്ങളെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. അവര്‍ വന്ന് മണ്ഡപത്തിന് ചുറ്റും നില്‍ക്കുകയായിരുന്നു. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് ചടങ്ങ് കാണാന്‍ സാധിക്കാതെ വന്നതോടെയാണ് ഞാന്‍ മാറാന്‍ ആവശ്യപ്പെട്ടത്. വിവാഹത്തിന്റെ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പോലും അവരുടെ ജോലി ചെയ്യാന്‍ സാധിച്ചില്ല. അതിനാല്‍ ആരേയും പോലെ പ്രതികരിച്ചതേയുള്ളൂ. ആരേയും അപമാനിച്ചതല്ല. അവരുടെ ജോലി തടയാനാകില്ല, മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുതെന്നാണ് ആവശ്യപ്പെട്ടത്. സത്യത്തില്‍ മാധ്യമങ്ങളോട് നന്ദിയാണ് പറയാനുള്ളത്''.

ഗൗരിയുടെ വിവാഹ ദിവസത്തെ ലുക്കും വിമര്‍ശിക്കപ്പെട്ടിരുന്നു. വിവാഹത്തിന് ഒരുപാട് ആഭരണങ്ങള്‍ ധരിക്കുന്നതിനെ എതിര്‍ക്കുന്ന ഗൗരി തന്റെ വിവാഹത്തിന് ആഭരണങ്ങള്‍ അണിഞ്ഞെന്നായിരുന്നു ആരോപണം. ഇതിനും ഗൗരി സോഷ്യല്‍ മീഡിയയിലൂടെ മറുപടി നല്‍കിയിരുന്നു.

ലക്ഷ്യം

''വിവാഹത്തിനും ആഭരണങ്ങള്‍ക്കുമായി ഒരുപാട് കാശ് മുടക്കുന്നതിന് എതിരാണ് ഞാനെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്. മിനിമലായിരിക്കുമ്പോള്‍ തന്നെ എലഗന്റ് ആകാന്‍ മാര്‍ഗ്ഗങ്ങളുണ്ട്. ഞാന്‍ തിരഞ്ഞെടുത്ത വഴി അതായിരുന്നു. ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസങ്ങളിലൊന്നാണ് വിവാഹം. അതെനിക്ക് ഏറ്റവും മികച്ചതാക്കണമായിരുന്നു. സല്‍വാര്‍ മാത്രം ധരിച്ച് വധുവായി മാറാനാകില്ല''.

തന്റെ തിരിച്ചുവരവിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും ഗൗരി മറുപടി നല്‍കുന്നുണ്ട്. താന്‍ ഇപ്പോള്‍ ഒരു സര്‍ക്കാര്‍ ജോലിക്കുളള ശ്രമത്തിലാണെന്നാണ് ഗൗരി പറയുന്നത്. ഇപ്പോള്‍ അതിനാണ് പ്രധാന്യം നല്‍കിയിരിക്കുന്നത്. ആ ലക്ഷ്യം നേടിക്കഴിഞ്ഞ ശേഷം മാത്രമേ തിരിച്ചുവരവിനെക്കുറിച്ച് ചിന്തിക്കുകയുള്ളൂവെന്നാണ് ഗൗരി പറയുന്നത്.

കുടുംബ പ്രേക്ഷകര്‍ക്ക് ഗൗരിയെ നാളുകളായി അറിയാമായിരുന്നുവെങ്കിലും പൗര്‍ണമിത്തിങ്കളിലൂടെയാണ് ഗൗരി താരമായി മാറുന്നത്. പരമ്പര അവസാനിച്ചിട്ടും ഇന്നും ഗൗരിയെ മലയാളികള്‍ ഓര്‍ത്തിരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നു. താരത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ആശംസകളുമായി നിരവധി പേരാണ് എത്തിയിരുന്നത്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X