For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കരയാത്ത വധു! പോകാന്‍ നേരം ചടങ്ങിനെങ്കിലും കരഞ്ഞുകൂടെ? ക്യാമറാമാന് ഗൗരി നല്‍കിയ മറുപടി

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണന്‍. കഴിഞ്ഞ ദിവസമായിരുന്നു ഗൗരിയുടെ വിവാഹം നടന്നത്. താരത്തിന്റെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. കല്യാണത്തിന്റെ ചടങ്ങുകളും ആഘോഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെ എല്ലാം കൃത്യമായി ഗൗരി തന്നെ ആരാധകരിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു.

  Also Read: 'കല്യാണപെണ്ണും അമ്മാവനും ഒരാൾ തന്നെ എന്ന വിമർശനം', 'കുറ്റപ്പെടുത്തിയ കുലസ്ത്രീകളോട് സഹതാപം മാത്രം'; ​ഗൗരി

  വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ മുതല്‍ കല്യാണം കഴിഞ്ഞ് ചെക്കനൊപ്പം പോകുന്നത് വരെയുള്ള കാര്യങ്ങള്‍ ഗൗരി തന്റെ ചാനലില്‍ പങ്കുവച്ചിട്ടുണ്ട്. ചിരിച്ചുല്ലസിച്ചാണ് ഗൗരി കാറില്‍ കയറി പോകുന്നത്. സാധാരണ കല്യാണം കഴിഞ്ഞ് അച്ഛനേയും അമ്മയേയും മറ്റും പിരിയേണ്ടി വരുന്നതിന്റെ സങ്കടത്തില്‍ കരയുന്ന വധുമാരെയാണ് കാണാറുള്ളത്. എന്നാല്‍ അത്തരം ഡ്രാമകളൊന്നും ഗൗരിയുടെ വീഡിയോയില്ല.

  Gowri Krishnan

  പോകാന്‍ നേരം ഗൗരിയോട് ഒന്ന് കരയാന്‍ വീഡിയോഗ്രാഫര്‍ പോലും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എന്തിനെന്നായിരുന്നു ഗൗരിയുടെ മറു ചോദ്യം. ഇത് കേട്ട് തെല്ലൊന്ന് അമ്പരന്ന വീഡിയോഗ്രാഫര്‍ അതൊരു ചടങ്ങാണല്ലോ എന്ന് തിരിച്ചു പറയുന്നുണ്ട്. എന്നാല്‍ ഗൗരി നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്. 'ഞാന്‍ എന്റെ അച്ഛനെയും അമ്മയെയും ഉപേക്ഷിച്ചിട്ട് പോകുകയൊന്നും അല്ലല്ലോ' എന്നായിരുന്നു അപ്പോള്‍ ഗൗരി നല്‍കിയ മറുപടി. പിന്നാലെ കാറിലിരുന്ന് കൊണ്ട് അച്ഛനോടും അമ്മയോടും പോയിട്ട് വരാം എന്ന് ആംഗ്യം കാണിക്കുകയും ച്യെയുന്നുണ്ട്.

  ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ഗൗരിയുടെ ആ വാക്കുകള്‍ക്ക് പിന്നിലൊരു ഫ്‌ളാഷ് ബാക്ക് കൂടിയുണ്ട്. മനോജ് ഗൗരിയോട് പ്രണയം പറഞ്ഞപ്പോള്‍ ഗൗരി ആവശ്യപ്പെട്ടത് ഒരു കാര്യമായിരുന്നു. തങ്ങള്‍ രണ്ട് പെണ്‍കുട്ടികളാണ്, അച്ഛനെയും അമ്മയെയും പൂര്‍ണമായും ഉപേക്ഷിച്ച് തനിക്ക് വരാന്‍ പറ്റില്ലെന്നായിരുന്നു ഗൗരി പറഞ്ഞത്. ആവുന്നത്രയും അവരെ നോക്കണമെന്നും ഗൗരി പറഞ്ഞിരുന്നു. അത് അംഗീകരിക്കുകയായിരുന്നു മനോജ്. പിന്നാലെയാണ് താരം വിവാഹക്കാര്യം വീട്ടുകാരെ അറിയിക്കുന്നത് പോലും.

  വീഡിയോയില്‍ പിന്നേയുമുണ്ട് രസകരമായ കാഴ്ചകള്‍. ഗൗരി പടിയിറങ്ങുമ്പോള്‍ അമ്മയുടെയും അച്ഛന്റെയും സഹോദരിയുടെയും എല്ലാം മുഖത്ത് ചിരിയായിരുന്നു. 'എന്തിനാണ് കരയുന്നത്. അവള് കല്യാണം കഴിഞ്ഞ് പോകുകയല്ലേ, ഏറ്റവും സന്തോഷമുള്ള ദിവസമാണ് ഇന്ന്' എന്നാണ് ക്യാമറയുമായി അരികിലേക്ക് ചെന്ന വീഡിയോ ഗ്രാഫറോട് അമ്മ പറഞ്ഞത്.

  Also Read: നിഷ്‌കളങ്കമായി ഈ ചിരി മതി ജീവിതകാലം മുഴുവനെന്ന് ഗോപി സുന്ദര്‍! എത്ര കരഞ്ഞാലും പാപ്പുന്റെ അച്ഛന്‍ ബാല തന്നെ!

  ഇതിനിടെ ഗൗരിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. തന്റെ കല്യാണത്തിന് എല്ലാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതും കാര്യങ്ങളൊക്കെ ചെയ്തതും ഗൗരി തന്നെയായിരുന്നു. അതിന്റെ പേരിലാണ് താരത്തിനെതിരെ സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം രംഗത്തെത്തിയത്. കല്യാണ പെണ്ണ് മുതല്‍ അമ്മാവന്‍ വരെ ഒരാളാണെന്നായിരുന്നു അവരുടെ പരിഹാസം. ഇതിനിടെ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഗൗരി തന്നെ രംഗത്തെത്തിയിട്ടുണ്ട്.

  Gowri Krishnan

  ക്രിട്ടിസൈസ് ചെയുന്ന എല്ലാവര്‍ക്കും വേണ്ടി പോസ്റ്റ് ചെയ്യുന്നു. വിളിച്ചു വരുത്തിയ അതിഥികള്‍ക്ക് ഒന്നും കല്യാണം കാണാന്‍ പറ്റാത്ത പോലെ ഇങ്ങനെ നിന്ന മീഡിയക്കാരോട് മാറാന്‍ രണ്ട് സൈഡിലോട്ടോ താഴെ നിന്ന് എടുക്കണോ പറഞ്ഞത് തെറ്റാണു എന്നു എന്റെ മനസാക്ഷിക്ക് തോന്നിയിട്ടില്ല എന്നാണ് താരം പറയുന്നത്.

  കല്യാണം കാണാന്‍ വന്നവരോട് മറുപടി പറയേണ്ടത് ഞങ്ങള്‍ ആണ്.. കല്യാണദിവസം പെണ്ണ് കാര്യങ്ങള്‍ നോക്കുന്നു നാണിച്ചു നിന്നില്ല. എന്നൊക്കെ പറയുന്ന കുലസ്ത്രീ ചേച്ചി മാറോടു സഹതാപം മാത്രം എന്നായിരുന്നു ഗൗരിയുടെ പ്രതികരണം. തന്റെ വിവാഹ മണ്ഡപത്തിന് മുന്നില്‍ തടിച്ചുകൂടിയ ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. പിന്നാലെ നിരവധി താരങ്ങളാണ് പിന്തുണയുമായി എത്തിയിരിക്കുന്നത്. ആരാധകരും പിന്തുണ അറിയിക്കുന്നുണ്ട്.

  Read more about: actress
  English summary
  Gowri Krishnan Tells Why She Didn't Cry At Her Wedding And Answer Is Whistle Worthy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X