For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നിങ്ങളില്‍ ഒരു കഴുത തന്നെയാണ് ഞാനും'; അധിക്ഷേപിച്ച ആൾക്ക് തക്ക മറുപടി കൊടുത്ത് ശാലിനി

  |

  ബിഗ് ബോസ് മലയാളം സീസൺ 4 ലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ശാലിനി നായര്‍. നടിയും അവതാരകയുമായ ശാലിനി ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് ജനപ്രീതി നേടുന്നത്. ഒരു നാട്ടിൻ പുറത്തുകാരി പെൺകുട്ടിയായി ഷോയിലേക്ക് എത്തിയ ശാലിനിക്ക് പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ശ്രദ്ധനേടാൻ സാധിച്ചിരുന്നു.

  ജീവിതത്തിലെ പ്രതിസന്ധികൾ തരണം ചെയ്ത് എത്തിയ ശാലിനിയുടെ നിഷ്‌കളങ്കതയും പെരുമാറ്റവും സംസാര രീതിയും ഒക്കെയാണ് മറ്റു മത്സരാർഥികളിൽ നിന്ന് ശാലിനിയെ വേറിട്ടു നിർത്തിയതും പ്രിയങ്കരിയാക്കിയതും. എന്നാൽ വളരെ കുറച്ചു ദിവസങ്ങൾ മാത്രമേ ശാലിനിക്ക് ഷോയിൽ പിടിച്ചു നിൽക്കാൻ സാധിച്ചുള്ളൂ. മൂന്നാമത്തെ ആഴ്ചയിലെ എവിക്ഷനിൽ ശാലിനി ബിഗ് ബോസ് വീടിനോട് വിടപറഞ്ഞു.

  Also Read: 'മരിച്ച വീട്ടിൽ പോയാൽ ബന്ധു കരയുന്നത് പോലെ നമ്മൾ കരയേണ്ടതില്ലല്ലോ?, ആ അളവ് മഞ്ജു വാര്യർക്ക് അറിയാം'; ഇർഷാദ്!

  ബിഗ് ബോസിന് ശേഷം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ശാലിനി. തന്റെ കൊച്ചു കൊച്ചു വിശേഷങ്ങളെല്ലാം ശാലിനി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് തന്നെ ബിഗ് ബോസ് വീട്ടിൽ നിന്ന് ചതിയിലൂടെ പുറത്താക്കിയത് ആണെന്ന ആരോപണവുമായി ശാലിനി രംഗത്ത് എത്തിയിരുന്നു. ഇത് സംബന്ധിച്ച് ശാലിനി പങ്കുവച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

  ഇപ്പോഴിതാ, ശാലിനിയുടെ മറ്റൊരു കുറിപ്പാണു സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്നെ കഴുതയെന്ന് വിളിച്ച് അധിക്ഷേപിച്ച ആൾക്കുള്ള മറുപടിയാണ് ശാലിനി കുറിപ്പിലൂടെ നൽകിയത്. കഴിഞ്ഞ ദിവസം ശാലിനി ഇൻസ്റ്റാഗ്രാമിൽ ആരാധകരുമായി ചോദ്യോത്തരങ്ങളിലൂടെ സംവദിച്ചിരുന്നു. അതിനിടയിലാണ് ഒരാൾ ശാലിനിയെ കഴുത എന്ന് വിളിച്ചത്. അതിനു പിന്നാലെയാണ് ശാലിനി ഒരു കുറിപ്പും വീഡിയോയും പോസ്റ്റ് ചെയ്തത്. ശാലിനിയുടെ വാക്കുകൾ ഇങ്ങനെ.

  'കഴുത പുരാണം; എല്ലാരും കാണുകയും കേള്‍ക്കുകയും ചെയ്യുമെന്ന് വിശ്വസിക്കട്ടെ, ഇന്ന് ചോദ്യോത്തരത്തില്‍ പല തവണ ഞാന്‍ ഇഗ്‌നോര്‍ ചെയ്തിട്ടും എനിക്ക് വന്ന ഒരു കമന്റ് ആണ് ഈ വീഡിയോ ഷെയര്‍ ചെയ്യാന്‍ കാരണമായത്. എങ്ങിനെയെങ്കിലും ഒരു തീ പുകഞ്ഞു കിട്ടാന്‍ ടിയാന്‍ കുറേ പരിശ്രമിച്ചു, അതിന് അദ്ദേഹം പ്രതീക്ഷിച്ച മറുപടി എന്നില്‍ നിന്നുണ്ടാകാത്തത് കൊണ്ടാകാം 'ഇങ്ങനെയുള്ള കഴുതയൊക്കെ വേഗം എവിക്ട് ആയി വീട്ടില്‍ വന്നിരുന്നെന്നും വരും ' എന്നും പുള്ളി കമന്റ് ചെയ്തു. ഒരു തവണ ഞാന്‍ കണ്ടു മൈന്‍ഡ് ചെയ്തില്ല. രണ്ടാമത്തെ തവണ വീണ്ടും കണ്ടു പോട്ടേന്നു വച്ചു.

  Also Read: വിവാഹം ഉടനുണ്ടാകുമോ!, മനസ് തുറന്ന് നിമിഷ; ആദ്യമായി അച്ഛന്റെയും സഹോദരന്റെയും ചിത്രം പങ്കുവച്ച് താരം

  ഞാന്‍ കാണാന്‍ വേണ്ടി തന്നവയാവണം പാവം കഷ്ടപ്പെട്ട് മൂന്നാമതും അതേ കമന്റ് എന്റെ ശ്രദ്ധയില്‍ പെടാന്‍ വേണ്ടി വീണ്ടും ഇട്ടു. എങ്കില്‍ പിന്നെ അദ്ദേഹത്തെ നിരാശനാക്കേണ്ട എന്ന് എനിക്ക് തോന്നി, താങ്കള്‍ ഇത് കാണുക മാത്രമല്ല അക്ഷരാഭ്യാസം ഉണ്ടെങ്കില്‍ ഇത് ഒരു രണ്ട് തവണ വായിച്ചേക്കൂ. ആ ബുദ്ധിയുള്ള തലയില്‍ രണ്ട് തവണ സ്‌കോര്‍ ആയിക്കോട്ടെ നമുക്ക് അടുത്ത കമന്റ് സെറ്റ് ആക്കണ്ടേ. അപ്പൊ ഇത്രേ ഉള്ളൂ കാര്യം ചേട്ടാ..

  അല്ലെങ്കില്‍ ഛേ ഛീ.. നിങ്ങളില്‍ ഒരു കഴുത തന്നെയാണ് ഞാനും. എന്നെ കാണിക്കാന്‍ ഈ കമന്റ് ഇടാന്‍ കളഞ്ഞ സമയത്തിന് കുളിക്കണ ശീലം ഒക്കെ ഉണ്ടെങ്കില്‍ ഒരു പാരച്ച്യൂട്ട് വെളിച്ചെണ്ണ വാങ്ങി നല്ല ചൂട് വെള്ളത്തിലൊന്ന് തേച്ചുരച്ച് കുളിക്കൂ.. ആ ചൂടൊക്കെ പോട്ടെ അപ്പോഴേക്കും ഞാന്‍ അടുത്ത സംഭവം കൊണ്ട് വരാം', ശാലിനി കുറിച്ചു.

  കുറിപ്പിന് ഒപ്പം പങ്കുവച്ച വീഡിയോയിൽ 'കഴുത എന്ന് പറയുന്ന സാധനം അത്ര മോശമൊന്നുമല്ല. അത് യജമാനനോടുള്ള സ്നേഹം കൊണ്ടാണ് ആ വിഴുപ്പ് ഭാണ്ഡം ചുമക്കുന്നത്. പണിയെടുക്കാൻ ഒട്ടും മടിയില്ലാത്ത ജീവിയാണ് കഴുത. അതിന്റെ യജമാനന്റെ സമ്പത്തിന് ഒരുപരിധി വരെ കാരണക്കാരനാവുന്നത് ആ കഴുത തന്നെയാണ്. അങ്ങനെ നോക്കുമ്പോൾ എന്റെ കുടുംബത്തിന്റെ കഴുത ഞാൻ തന്നെയാണ്', എന്നാണ് ശാലിനി പറയുന്നത്.

  Read more about: bigg boss malayalam
  English summary
  Here's How Bigg Boss Malayalam 4 Fame Shalini Nair Shut Down Criticizers With A Classy Reply - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X