ബിഗ് ബോസ് എനിക്ക് ഒട്ടും ചേരാത്ത ഇടമായിരുന്നു; ചീറ്റ് ചെയ്യപ്പെട്ടത് പോലെ തോന്നി; ഇടവേളയെക്കുറിച്ച് ഹിമ

മലയാളികളുടെ ടെലിവിഷന്‍ കാഴ്ചയുടെ നടപ്പുരീതികളെയെല്ലാം മാറ്റി മറിച്ചു കൊണ്ടാണ് ബിഗ് ബോസ് കടന്നു വരുന്നത്. ഇപ്പോള്‍ അഞ്ച് സീസണുകള്‍ പിന്നിട്ടിരിക്കുകയാണ് ബിഗ് ബോസ്. എങ്കിലും ആദ്യ സീസണ്‍ പ്രേക്ഷകര്‍ക്ക് മറക്കാന്‍ സാധിക്കില്ല. ബിഗ് ബോസ് മലയാളം ആദ്യ സീസണില്‍ നിന്നും മലയാളികള്‍ ഇപ്പോഴും ഓര്‍ത്തിരിക്കുന്ന മുഖങ്ങളില്‍ ഒന്നാണ് ഹിമ ശങ്കറിന്റേത്.

തന്റെ നിലപാടുകള്‍ തുറന്ന് പറഞ്ഞും മറ്റും ഹിമ അന്ന് ശ്രദ്ധ നേടിയിരുന്നു. സാബുമോനുമായുള്ള ഹിമയുടെ വഴക്കെല്ലാം ആരാധകരുടെ മനസില്‍ ഇപ്പോഴുമുണ്ട്. എന്നാല്‍ ഷോയില്‍ അധികനാള്‍ തുടരാന്‍ ഹിമയ്ക്ക് സാധിച്ചില്ല. തുടര്‍ന്ന് നീണ്ടൊരു ഇടവേളയെടുത്ത ഹിമ ഇപ്പോള്‍ തിരിച്ചു വരികയാണ്. ഇപ്പോഴിതാ തന്റെ ബിഗ് ബോസ് ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ഹിമ. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹിമ മനസ് തുറന്നത്.

Hima Shankar

ബിഗ് ബോസില്‍ നിന്നും ഇറങ്ങിയപ്പോള്‍ ആദ്യം തോന്നിയത് പോവേണ്ടിയിരുന്നില്ല എന്നായിരുന്നു. ഹിമ എന്ന വ്യക്തിയ്ക്ക് പറ്റിയ ഇടമായിരുന്നില്ല ബിഗ് ബോസ്. ആദ്യത്തേത് ആയതിനാല്‍ എന്താണ് ബിഗ് ബോസ് എന്ന് അറിയില്ലായിരുന്നു. ചെന്നു കയറിക്കൊടുക്കുകയായിരുന്നു. അതിന്റെ ഉള്ളില്‍ വച്ച് എനിക്ക് ഒരുപാട് കാര്യങ്ങള്‍ മനസിലായെന്നാണ് ഹിമ പറയുന്നത്.

ഞാന്‍ വളരെ ഇന്റേണല്‍ ആയ വ്യക്തിയാണ്. എന്റെ ഉള്ളിലെ കാര്യങ്ങള്‍ അറിയാനും, അറിവ് തേടിയും നടന്നിട്ടുള്ള വ്യക്തിയാണ് ഞാന്‍. ബിഗ് ബോസ് ഒരു സുനാമി പോലെയാണ് എന്റെ ജീവിതത്തിലേക്ക് വന്നത്. അതുവരെ നമ്മളെ പ്ലേസ് ചെയ്തിരുന്ന സ്ഥലത്തു നിന്നെല്ലാം നമ്മളെ മാറ്റി വേറൊരു സ്ഥലത്തു കൊണ്ടു ചെല്ലും. എന്നെ ആളുകള്‍ കാണുന്ന രീതി തന്നെ മാറിയെന്നും ഹിമ പറയുന്നു.

അവര്‍ എന്നെ എങ്ങനെയാണോ പ്ലേസ് ചെയ്യുന്നത് അതിനു വേണ്ടിയുള്ള എഫേര്‍ട്ട് ഞാന്‍ എടുത്താല്‍ മാത്രമേ അത് പുറത്ത് വരികയുള്ളൂ. 90 ശതമാനം പോസിറ്റീവും കുറച്ച് അടിയുണ്ടാക്കുകയും ചെയുന്ന വ്യക്തിയാണെങ്കില്‍ 90 ശതമാനവും പുറത്ത് വരില്ല. അപ്പോള്‍ എനിക്ക് ചതിക്കപ്പെട്ടത് പോലെ തോന്നി. ആ പ്രോസസിനെക്കുറിച്ച് എനിക്ക് ബോധമില്ലായിരുന്നു. അപ്പോള്‍ ഒന്ന് മാറി നില്‍ക്കണം എന്ന് തോന്നിയെന്നും ഹിമ പറയുന്നു.

കുറച്ച് സൈലന്‍സ് വേണമെന്ന് തോന്നി. അതിന്റെ പബ്ലിസിറ്റിയല്ല എനിക്ക് വേണ്ടതെന്നും നമ്മള്‍ നമ്മള തെന്നെ കള്‍ച്ചര്‍ ചെയ്ത് എടുക്കണമെന്നും തോന്നി. അതിനായി ഞാന്‍ യാത്ര പോയി. ഒരു ഗ്യാപ്പ് എടുത്തു. പിന്നാല കൊറോണ വന്നു. അതോടെ എല്ലാവര്‍ക്കും ഗ്യാപ്പായല്ലോ. തിരികെ വന്നപ്പോള്‍ തിരക്കഥയെഴുതി. സംവിധാനം ചെയ്യാനായിരുന്നു ആഗ്രഹം. അതിനുള്ള ശ്രമം ബ്ലോക്കായി. അങ്ങനെയാണ് വീണ്ടും അഭിനയിക്കാന്‍ വരുന്നതെന്നും താരം പറയുന്നു.

Hima Shankar

അങ്ങനെ ഒരു സിനിമ, അടുത്ത സിനിമ എന്നിങ്ങനെ വന്നു. നായികയായ മൂന്ന് സിനിമയടക്കം ഏഴ് സിനിമകള്‍ ചെയ്തു. എന്റെ മുന്നിലേക്ക് വരുന്നതിനെ സ്വീകരിക്കുക എന്നതിലേക്ക് മാറാന്‍ തീരുമാനിച്ചു. പക്ഷെ ആ ഇടവേള എനിക്ക് വേണമായിരുന്നു. ഇപ്പോള്‍ നോക്കുമ്പോള്‍, ബിഗ് ബോസില്‍ പൂര്‍ണമായും പെട്ടുപോകാതെ തിരിച്ചു വന്നതിനാല്‍, ബിഗ് ബോസ് എനിക്ക് ഗുണം ചെയ്തു എന്നറിയാമെന്നും ഹിമ പറയുന്നു.

ആ സമയത്ത് നെഗറ്റീവായി തോന്നിയ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു. പക്ഷെ ഞാനതില്‍ പെടാതെ പുറത്ത് വന്നതിനാല്‍ എന്റെ കരുത്ത് മനസിലാക്കാന്‍ ബിഗ് ബോസ് എന്നെ സഹായിച്ചിട്ടുണ്ടെന്നും ഹിമ വ്യക്തമാക്കി.

More from Filmibeat

Read more about: hima shankar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X