ഞാന്‍ കഞ്ചാവ് വലിക്കുന്നില്ല! കള്ള സന്യാസി; ബെച്ചീക്കയ്ക്ക് ഇനിയൊരെണ്ണം റോള്‍ ചെയ്യാമെന്ന് റിയാസ്

ബിഗ് ബോസ് മലയാളം സീസണ്‍ 4 കഴിഞ്ഞിട്ട് മാസങ്ങളായി. എന്നാല്‍ പല താരങ്ങള്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ ഇതുവരേയും അവസാനിച്ചിട്ടില്ല. വീടിനുള്ളിലുണ്ടായിരുന്ന അഭിപ്രായ ഭിന്നതകളും പ്രശ്‌നങ്ങളുമെല്ലാം ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബിഗ് ബോസ് ഫൈനലിസ്റ്റായ റിയാസ് സലീം മറ്റൊരു ബിഗ് ബോസ് താരം റോബിന്റെ കാമുകിയായ ആരതി പൊടിക്കെതിരെ നടത്തിയൊരു പരാമര്‍ശം വലിയ വിവാദമായിരുന്നു. സംഭവത്തില്‍ പിന്നീട് റിയാസ് ആരതിയോട് മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു.

ഈ സംഭവത്തിന് പിന്നാലെ റിയാസിനെ പരിഹസിച്ചു കൊണ്ട് ബിഗ് ബോസ് താരം ബ്ലെസ്ലി രംഗത്തെത്തിയിരുന്നു. റിയാസിനെ കിഴങ്ങേശ്വരനായ രാജാവെന്നായിരുന്നു ബ്ലെസ്ലി വിളിച്ചത്. നേരത്തെ ബിഗ് ബോസ് വീട്ടിലായിരിക്കെ ഒരു ടാസ്‌കിനിടെ ബ്ലെസ്ലി റിയാസിനെ കിഴങ്ങേശ്വരന്‍ രാജാവെന്ന് വിളിച്ചിരുന്നു. ഇത് ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു ബ്ലെസ്ലിയുടെ പരാമര്‍ശം. ഇപ്പോഴിതാ ബ്ലെസ്ലിയ്‌ക്കെതിരെ മറുപടിയുമായി റിയാസ് എത്തിയിരിക്കുകയാണ്.

മറുപടി നല്‍കി

സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ബ്ലെസ്ലിയ്ക്ക് റിയാസ് മറുപടി നല്‍കിയത്. ബ്ലെസ്ലിയുടെ പരാമര്‍ശത്തിന് അതേനാണയത്തിലാണ് റിയാസും മറുപടി നല്‍കിയിരിക്കുന്നത്. ബിഗ് ബോസില്‍ പങ്കെടുക്കവെ സിഗരറ്റ് വലിക്കുന്നത് ഷോയിലെ സ്ത്രീകള്‍ക്കെതിരെ ബ്ലെസ്ലി രംഗത്തെത്തിയിരുന്നു. എന്നാല്‍ പുറത്ത് ബ്ലെസ്ലി സിഗരറ്റ് വലിക്കുന്ന ശീലക്കാരനായിരുന്നുവെന്ന് പിന്നീട് വെളിപ്പെട്ടിരുന്നു. ഇത് ചൂണ്ടിക്കാണിച്ചായിരുന്നു റിയാസിന്റെ പ്രതികരണം.

 കള്ള സന്യാസി

കുറഞ്ഞത് ഞാന്‍ കഞ്ചാവ് വലിക്കുകയോ സിഗരറ്റ് വലിക്കുന്ന സ്ത്രീകളെ കുറ്റം പറുകയോ ചെയ്യുന്നില്ല എന്നായിരുന്നു റിയാസ് ബ്ലെസ്ലിയ്ക്ക് നല്‍കിയ മറുപടി. കള്ള സന്യാസിയാണന്ന് തെളിയിക്കപ്പെട്ടുവെന്നും റിയാസ് ബ്ലെസ്ലിയോടായി പറയുന്നുണ്ട്. ബെച്ചീക്ക തന്റെ കാര്യം നോക്കാമെന്നും ഒരെണ്ണം റോള്‍ ചെയ്യാമെന്നും റിയാസ് പറയുന്നുണ്ട്. ഇതിനൊപ്പം അമര്‍ അക്ബര്‍ ആന്റണിയിലെ കഞ്ചാവ് നട്ടതിന് പോലീസ് പിടിച്ചു കൊണ്ടു പോകുന്ന നല്ലവനായ ഉണ്ണിയുടെ വീഡിയോയും റിയാസ് പങ്കുവച്ചിട്ടുണ്ട്.

റിയാസിന്റെ പ്രതികരണത്തിന് ഇനി ബ്ലെസ്ലി മറുപടിയുമായി എത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 'കിഴങ്ങേശ്വരനായ രാജാവാണ് താനെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നുവെന്നും ഫെമിനിസം എന്ന വാക്ക് ഉപയോ?ഗിക്കുന്നത് പോലും സെല്‍ഫിഷായിട്ടുള്ള ആക്രാന്തകത്തിന് വേണ്ടിയും അറ്റന്‍ഷന് വേണ്ടി മാത്രമാണെന്നും' എന്നായിരുന്നു നേരത്തെ ബ്ലെസ്ലി റിയാസിനെക്കുറിച്ച് പറഞ്ഞത്ു. ബ്ലെസ്ലിയും റിയാസ് സലീമും തമ്മില്‍ ഹൗസില്‍ വെച്ച് തന്നെ വലിയ രീതിയില്‍ പ്രശ്‌നം നടന്നിരുന്നു.

ഹു ദ ഹെല്‍ ഈസ് ആരതി പൊടി?

ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെയായിരുന്നു റിയാസ് ആരതിക്കെതിരെ വിവാദമായ പരാമര്‍ശം നടത്തിയത്. ഹു ദ ഹെല്‍ ഈസ് ആരതി പൊടി? എന്നാണ് റിയാസ് ചോദിച്ചത്. പോപ്പുലറായ ബോയ്ഫ്രണ്ട് ഉള്ളതുകൊണ്ട് മാത്രം പോപ്പുലറായ വ്യക്തിയാണെങ്കില്‍ തനിക്ക് അത്തരം ആളുകളെ അറിയില്ലെന്നും. സ്വന്തം പ്രയത്‌നം കൊണ്ട് പോപ്പുലറായവരാണെങ്കില്‍ താന്‍ ചിലപ്പോള്‍ അറിയുമായിരുന്നുവെന്നും റിയാസ് പറഞ്ഞിരുന്നു. താരത്തിന്റെ വാക്കുകള്‍ക്കെതിരെ കടുത്ത വിമര്‍ശനം ആണ് പിന്നീട് ഉയര്‍ന്നത്. ഇതോടെ റിയാസ് മാപ്പ് പറയുകയായിരുന്നു.

മാപ്പ്

തന്റെ പ്രതികരണം തീര്‍ത്തും അനാവശ്യമായിരുന്നുവെന്നും താന്‍ അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്നുമാണ് റിയാസ് പറഞ്ഞത്. ഞാനവരെ അനാവശ്യമായി ഇതിലേക്ക് വലിച്ചിടുകയായിരുന്നു. അതിനാല്‍ താന്‍ അവരോട് മാപ്പ് ചോദിക്കുകയാണെന്നും റിയാസ് പറഞ്ഞു. അതേസമയം താന്‍ മാപ്പ് പറയുന്നത് തന്റെ തെറ്റ് മനസിലായതിനാലാണെന്നും അല്ലാതെ ആരുടേയും ആരാധകരേയോ തന്നേയും കുടുംബത്തേയും കുറിച്ച് അസഭ്യം പറയുന്നവരെ ഭയന്നിട്ടല്ലെന്നും റിയാസ് വ്യതമാക്കിയുരുന്നു. തന്റെ ഭാഗത്തു നിന്നും മോശം പരാമര്‍ശമുണ്ടായ വീഡിയോ പിന്‍വലിച്ചതായും റിയാസ് അറിയിച്ചിരുന്നു.

അതേസമയം റോബിനും ആരതിയും വിവാഹത്തിനായുള്ള ഒരുക്കത്തിലാണ്. ഷോയില്‍ നിന്നും പുറത്ത് വന്ന ശേഷമാണ് റോബിനും ആരതിയും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നത്. മോഡലും സംരംഭകയും നടിയുമാണ് ആരതി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X