For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒടുവില്‍ ശിവന്റെ കല്ലു എത്തി, ആളെ കണ്ട് ചമ്മി അഞ്ജു; സര്‍പ്രൈസ് പൊളിച്ച് സോഷ്യല്‍ മീഡിയ!

  |

  മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. കുടുംബേേപ്രക്ഷകരേയും ചെറുപ്പക്കാരേയുമെല്ലാം ഒരുപോലെ ആകര്‍ഷിക്കാന്‍ സാന്ത്വനത്തിന് സാധിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ടാണ് സാന്ത്വനം ജനപ്രീയ പരമ്പരയായി മാറുന്നതും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടുന്നതുമെല്ലാം. സോഷ്യല്‍ മീഡിയയിലും സാന്ത്വനത്തിന് വലിയ ആരാധകരുണ്ട്. പരമ്പരയുടെ വീഡിയോകളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.

  മനംകവര്‍ന്ന ചുരുളന്‍മുടിക്കാരി; മറീനയുടെ സ്റ്റൈലന്‍ ചിത്രങ്ങള്‍ കാണാം

  സാന്ത്വനം പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട.നിമിഷങ്ങളാണ് അഞ്ജലിയും ശിവനും തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം. തുടക്കത്തില്‍ പരസ്പരമുണ്ടായിരുന്ന ദേഷ്യമെല്ലാം മറന്ന് അഞ്ജുവും ശിവനും പരസ്പരം ഇഷ്ടപ്പെട്ടു വരികയാണ്. ഇവര്‍ക്കിടയിലെ പ്രണയത്തിന്റെ നിമിഷങ്ങളിലൂടെയാണ് പരമ്പര കടന്നു പോകുന്നത്. എന്നാല്‍ ഇതിനിടെ സാന്ത്വനം വീട്ടിലേക്ക് ഒരു പുതിയ അതിഥി കടന്നു വരികയാണ്. ഈ അതിഥിയുടെ കടന്നു വരവ് എല്ലാവര്‍ക്കും സന്തോഷം പകരുമ്പോള്‍ അഞ്ജുവിന് അത് തീരെ പിടിച്ചിട്ടില്ല.

  കാനഡയില്‍ നിന്നുമാണ് പുതിയ അതിഥികളെത്തുന്നത്. ഇതില്‍ കല്ലു എന്ന ശിവന്റെ മുറപ്പെണ്ണും ഉണ്ടെന്നതാണ് അഞ്ജുവിനെ ആശങ്കപ്പെടുത്തുന്നത്. കല്ലു വരുന്നുവെന്ന് കേട്ടത് മുതല്‍ ശിവനിലുണ്ടായ മാറ്റം കണ്ട് അസൂയപ്പെട്ടിരിക്കുകയാണ് അഞ്ജു. ഇതേതുടര്‍ന്ന് രസകരമായ ഒരുപാട് സംഭവങ്ങള്‍ പരമ്പരയില്‍ അരങ്ങേറുകയുണ്ടായി. ദേഷ്യം പിടിച്ച് നടക്കുന്ന അഞ്ജുവിനെ മറ്റുള്ളവര്‍ കളിയാക്കാനും മടിക്കുന്നില്ല. എന്നാല്‍ ഇപ്പോഴിതാ രസകരമായ മറ്റൊരു വാര്‍ത്ത കൂടി പുറത്ത് വന്നിരിക്കുകയാണ്.

  ശിവന്‍ ഇത്ര ആവേശത്തോടെ കാത്തിരിക്കുന്ന കല്ലു ആരെന്ന അന്വേഷണവുമായി നടക്കുകയായിരുന്നു സോഷ്യല്‍ മീഡിയ. ആ അന്വേഷണത്തിന് ഒരു അവസാനമായെന്നാണ് പുതിയ സൂചനകള്‍. സോഷ്യല്‍ മീഡിയ ശിവന്റെ കല്ലുവിനെ കണ്ടെത്തിയിരിക്കുകയാണ്. എന്നാല്‍ കല്ലു ആരെന്ന് അറിയുമ്പോള്‍ ഇതുവരെ കലിപ്പ് മോഡിലായിരുന്ന അഞ്ജു ചമ്മിപ്പോകുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. മാത്രവുമല്ല, കല്ലുവിനെ ശിവനെപ്പോലെ സ്‌നേഹിക്കുമെന്നും സോഷ്യല്‍ മീഡിയയും ആരാധകരും പറയുന്നു.

  കല്ലു ഒരു കൊച്ചു പെണ്‍കുട്ടിയാണെന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്. നേരത്തെ തന്നെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ ബാലതാരമാണ് കല്ലുവിനെ അവതരിപ്പിക്കുന്നതെന്നും സോഷ്യല്‍ മീഡിയ പറയുന്നു. കട്ടുറുമ്പ് എന്ന പരിപാടിയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ ലക്ഷ്മി നന്ദ ശേഖര്‍ എന്ന കൊച്ചുമിടുക്കിയാണ് കല്ലുവായി എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സാന്ത്വനം ലൊക്കേഷനില്‍ നിന്നുമുള്ള ലക്ഷ്മിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

  കട്ടുറുമ്പിലൂടെ ശ്രദ്ധ നേടിയ ലക്ഷ്മി അടിപൊളി ഡാന്‍സറാണ്. സാക്ഷാല്‍ മോഹന്‍ലാലിന്റെ അഭിനന്ദനം പോലും ഈ കൊച്ചു മിടുക്കി നേടിയിട്ടുണ്ട്. പത്ത് ദിവസത്തോളം ലക്ഷ്മി സാന്ത്വനത്തിലുണ്ടാകുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. താന്‍ അ്‌സൂയയോടെ കാത്തിരുന്നത് ഒരു കൊച്ചു കുട്ടിയാണെന്ന് അറിയുന്നതോടെ അഞ്ജു ചമ്മിപ്പോകുന്നത് കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍.

  ഇന്നത്തെ എപ്പിസോഡിലാണ് സാന്ത്വനം വീട്ടില്‍ കല്ലു മോളും കാനഡ അപ്പച്ചിയും കടന്നു വരുന്നത്. ഇതിനിടെ കല്ലുവിനു വേണ്ടിയുണ്ടാക്കിയ പായസത്തില്‍ ഉപ്പ് വാരിയിട്ട് നില്‍ക്കുന്ന അഞ്ജുവിനെ ഇന്നലെ കണ്ടിരുന്നു. കല്ലു ആരെന്ന് അറിയുന്നതോടെ താന്‍ കാണിച്ച മണ്ടത്തരത്തിന്റെ പേരില്‍ അഞ്ജുവിനും അഞ്ജുവിന് കൂട്ടു നിന്നതിന്റെ പേരില്‍ അപ്പുവിനും നല്ല കളിയാക്കലുകള്‍ നേരിടേണ്ടി വരുമെന്നുറപ്പാണ്. രസകരമായ നിമിഷങ്ങളായിരിക്കും ഇത് സമ്മാനിക്കുക എന്നുറപ്പാണ്.

  Also Read: 'അരുവി', പുതിയ ചുവട് വയ്പ്പിനെ കുറിച്ച് പങ്കുവെച്ച് സായ് വിഷ്ണു, കൂടെയുണ്ടാകുമെന്ന് ആരാധകർ...

  Bigg Boss Malayalam 3: Kidilam Firoz opens up about Suryas crush on Manikuttan

  മലയാളത്തിലെ ഏറ്റവും ജനപ്രീയ പരമ്പരകളിലൊന്നാണ് സാന്ത്വനം. സ്ഥിരം കണ്ണീര്‍ കഥകളില്‍ നിന്നും വ്യത്യസ്തമാണ് സാന്ത്വനം എന്നതാണ് പരമ്പരയെ ജനപ്രീയമാക്കുന്നത്. ബാലന്റേയും ദേവിയുടേയും അനിയന്മാരുടേയും അനിയത്തിമാരുടേയും ജീവിതത്തിലെ നിമിഷങ്ങള്‍ ആരാധകര്‍ പെട്ടെന്നു തന്നെ ഏറ്റെടുക്കുകയായിരുന്നു. ഇപ്പോള്‍ തുടക്കത്തിലെ പിണക്കം മറന്ന് ശിവനും അഞ്ജലിയും പരസ്പരം പ്രണയിക്കുകയാണ്. രസകരമായ സന്ദര്‍ഭങ്ങളിലൂടെ കടന്നു പോകവെയാണ് പരമ്പരയിലേക്ക് പുതിയൊരാള്‍ കടന്നു വരുന്നത്.

  Read more about: serial
  English summary
  Identity Of Kallu The New Member In Santhwanam Revealed Anjali Is Going To Be Surprised
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X